സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യത; ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു

സംസ്ഥാനത്ത് കനത്ത മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്ന് തൃശൂര്‍ ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ ശനിയാഴ്ച്ച അവധി ആയിരിക്കുമെന്ന് അധികൃതർ അറിയിച്ചു.
ശനിയാഴ്ച പ്രത്യേക ക്ലാസുകളോ പരിശീലനങ്ങളോ സംഘടിപ്പിക്കരുതെന്നും വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ നിര്‍ദേശം നല്‍കി. ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം.
https://www.facebook.com/Malayalivartha
























