Widgets Magazine
06
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മൂവാറ്റുപുഴ പ്ലൈവുഡ്ഡ് ഫാക്ടറിയിൽ തൊഴിൽ തർക്കം; ക്വട്ടേഷൻ ഏറ്റെടുത്തെത്തിയ ഇരുപതംഗ സംഘം പോലീസ് പിടിയിൽ

05 OCTOBER 2018 08:43 PM IST
മലയാളി വാര്‍ത്ത

മൂവാറ്റുപുഴയില്‍ ഇരുപതംഗ ക്വട്ടേഷന്‍ സംഘത്തെ പൊലീസ് പിടികൂടിയതായി റിപ്പോർട്ടുകൾ. മൂവാറ്റുപുഴ, പെരുമ്പാവൂർ എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന പ്ലൈവുഡ്ഡ് കമ്പനികളിലെ തൊഴിൽ തർക്കവുമായി ബന്ധപ്പെട്ടാണ് ക്വട്ടേഷൻ ഏറ്റെടുത്ത് ഈ സംഘം ഇവിടെ എത്തിയത്.

വടിവാള്‍, സൈക്കിള്‍ ചെയിന്‍ തുടങ്ങി മാരകായുധങ്ങളും പിടിയിലാകുന്ന സമയത്ത് ഇവരുടെ കൈവശമുണ്ടായിരുന്നുവെന്ന് അധികൃതർ വെളിപ്പെടുത്തി. മൂവാറ്റുപുഴ നഗരസഭാ സ്റ്റേഡിയത്തിന് സമീപത്ത് നിന്നാണ് ഇവരെ പൊലീസ് പിടികൂടിയത്.

തടിക്കച്ചവടവുമായി ബന്ധപ്പെട്ട് ഈ പ്രദേശത്ത് കഴിഞ്ഞ ദിവസങ്ങളിലായി പ്രശ്നങ്ങളുണ്ടായിരുന്നു. ആലപ്പുഴ, കണ്ണൂർ തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുള്ള ക്വട്ടേഷൻ അം​ഗങ്ങളാണിവരെന്ന് മൂവാറ്റുപുഴ സി. ഐ. സി ജയകുമാർ പറഞ്ഞു.

മൂവാറ്റുപുഴ, പെരുമ്പാവൂർ മേഖലകളിൽ ധാരാളം പ്ലൈവുഡ് കമ്പനികൾ പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി തടി വിൽപ്പനയിലെ കമ്മീഷനുമായി ബന്ധപ്പെട്ടാണ് ഇവിടെ പ്രശ്നങ്ങളുണ്ടായിരിക്കുന്നത്. മയക്കുമരുന്ന് കേസിലെ പ്രതികളും പീഡനക്കേസിലെ പ്രതികളും ഭീഷണിപ്പെടുത്തി പണം തട്ടിയ കേസിലെ പ്രതികളും ഇവരില്‍ ഉള്‍പ്പെടുന്നുണ്ട്.

അറസ്റ്റിലായ പ്രതികളെ മൂവാറ്റുപുഴ സബ്ബ്‌ ജയിലിൽ റിമാന്റ് ചെയ്തിരിക്കുകയാണ്. സൈബർ സെല്ലുമായി ബന്ധപ്പെട്ട് അന്വേഷണം പുരോ​ഗമിക്കുകയാണ്. ഇവർക്ക് ക്വട്ടേഷൻ നൽകിയത് അങ്കമാലി, പെരുമ്പാവൂർ മേഖലയിലുള്ളവരായിരിക്കുമെന്നാണ് പൊലീസ് നി​ഗമനം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആനന്ദബോസ് രാജിക്ക് പിന്നാലെ ആർ.എൻ രവിയെ ബംഗാൾ ഗവർണറായി നിയമിച്ചു  (2 hours ago)

ഗള്‍ഫ് മേഖലയിലെ സിബിഎസ്ഇ പത്താംക്ലാസ് പരീക്ഷകള്‍ റദ്ദാക്കി  (2 hours ago)

നടി തൃഷയ്ക്കൊപ്പം വിവാഹവേദിയിൽ ഒന്നിച്ചെത്തി നടൻ വിജയ്  (2 hours ago)

ജിമ്മില്‍ ഗ്ലാമറസ്സ് ലുക്കില്‍ നടി സംയുക്ത മേനോന്‍  (2 hours ago)

ആണവപോര്‍മുന വഹിക്കാന്‍ ശേഷിയുള്ള ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ 'മിനിറ്റ്മാന്‍ III' പരീക്ഷിച്ച് യുഎസ്  (2 hours ago)

ഇന്ത്യയുടെ സുഖോയ് യുദ്ധവിമാനം തകര്‍ന്നു വീണു? റഡാറിൽ നിന്ന് ബന്ധം നഷ്ടപ്പെട്ടു, പൈലറ്റിനെ കാണാനില്ല  (2 hours ago)

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലെ ഗവര്‍ണര്‍മാരെ മാറ്റി നിയമിച്ചു; തമിഴ്‌നാട് ഗവര്‍ണറിന്റെ അധിക ചുമതല കേരള ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കറിന്  (2 hours ago)

ആവേശപ്പോരില്‍ ഇംഗ്ലണ്ടിനെ 7 റൺസിന് വീഴ്ത്തി ഇന്ത്യ ലോകകപ്പ് ഫൈനലില്‍, സഞ്ജു കളിയിലെ താരം  (2 hours ago)

-പശ്ചിമേഷ്യൻ യുദ്ധം സമാനതകളില്ലാത്ത പ്രതിസന്ധിയിലേക്ക്.  (2 hours ago)

ഇറാനിയന്‍ കപ്പലിന്റെ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ത്യന്‍ നാവികസേനയും  (2 hours ago)

പ്രവാസികളുടെ സുരക്ഷ പ്രധാനം...! ഒമാൻ സുൽത്താനോടും കുവൈത്ത് കിരീടാവകാശിയോടും മോദിയുടെ കർശന നിർദേശം  (3 hours ago)

20 വർഷത്തെ പ്രവാസം, കൈനിറയെ കോടികളുമായി മലയാളി നാട്ടിലേക്ക് പ്രിയപ്പെട്ടവരുടെ നിർബന്ധത്തിനെടുത്ത അവസാന ടിക്കറ്റിൽ 'മഹാഭാഗ്യം'  (3 hours ago)

നിർത്താതെ 'റോറിംഗ് ലയൺ' സൗദിയിലെ അരാംകോയിൽ ഇറാന്റെ കണ്ണ്...! ആയുധ പുര നിറച്ച് അമേരിക്ക..! അറ്റം കണ്ടേ മടങ്ങു  (3 hours ago)

ട്രംപിൻ്റെ കഴുത്തിൽ ചുവന്ന പാടുകൾ;ഇറാന്റെ പണിയോ ചിത്രങ്ങൾ പുറത്ത്...!  (3 hours ago)

ഞങ്ങൾ തന്നെ...ഇറാന്റെ കപ്പൽ വിഴുങ്ങി അമേരിക്കയുടെ പൊട്ടി ചിരി തെളിവ് ഇതാ..! വീഡിയോ പുറത്ത് വിട്ട് US അവസാന മുന്നറിയിപ്പ് ഇങ്ങനെ  (3 hours ago)

Malayali Vartha Recommends