സയനൈഡ് പോലുള്ള മാരക വിഷം മദ്യത്തില്‍ കലര്‍ത്തി പക തീർത്തു... വിഷമദ്യം കഴിച്ച് മൂന്ന് പേര്‍ മരിച്ച സംഭവം; പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും

ബുധനാഴ്‌ച രാത്രിയാണ് വെള്ളമുണ്ട വാരാമ്ബറ്റ കൊട്ടാരക്കുന്ന് കൊച്ചാറ കാവുംകുന്ന പട്ടികജാതി കോളനിയിലെ തിക്‌നായി(65), മകന്‍ പ്രമോദ്(35), തിക്‌നായിയുടെ സഹോദരി മകന്‍ പ്രസാദ്(40) എന്നിവര്‍ മരിച്ചത്. മന്ത്രവാദ ചികിത്സ നടത്താറുള്ള തിക്‌നായിക്ക് ബുധനാഴ്‌ച മാനന്തവാടിയില്‍ നിന്നും വന്നവരാണ് മദ്യം നല്‍കിയത് എന്ന് സ്‌ഥിരീകരിച്ചിട്ടുണ്ട്.
ഇതു പ്രകാരം മാനന്തവാടിയ ചൂട്ടക്കടവ് പഴശിനഗര്‍ സജിത്ത് (39), സ്വര്‍ണ്ണ പണിക്കാരനായ ആറാട്ടുതറ സ്വദേശി സന്തോഷ് എന്നിവര്‍ പോലീസ് നിരീക്ഷണത്തിലായിരുന്നു. വെള്ളിയാഴ്‌ച വൈകുന്നേരത്തോടെയാണ് ഇവരെ കസ്‌റ്റഡിയില്‍ എടുത്തത്.
വാരാമ്ബറ്റയില്‍ പിതാവും മകനും മരുമകനും മരിച്ച സംഭവത്തിലാണ് പ്രതികളുടെ അറസ്‌റ്റ് ഇന്ന് രേഖപ്പെടുത്തും. പ്രതികള്‍ക്കെതിരെ കൊലക്കുറ്റം ചുമത്തിയേക്കും. കൊല്ലപ്പെട്ടവരുടെ ആന്തരിക സ്രവങ്ങളും വിഷമദ്യത്തിന്റെ സാമ്ബിളും കോഴിക്കോട് അനലിറ്റിക് ലാബില്‍ പരിശോധനക്കെത്തിച്ചിരുന്നു. പരിശോധന ഫലങ്ങള്‍ വെള്ളിയാഴ്‌ച രാത്രിയോടെ അന്വേഷണ ഉദ്യോഗസ്‌ഥനായ മാനന്തവാടി ഡി.വൈ.എസ്.പി.:കെ.എം. ദേവസ്യക്ക് ലഭിച്ചു. സയനൈഡ് പോലുള്ള മാരക വിഷമാണ് മദ്യത്തില്‍ കലര്‍ത്തിയതെന്നാണ് സൂചന.
https://www.facebook.com/Malayalivartha
























