കേരള മനഃസാക്ഷിയെ ഞെട്ടിച്ച കെവിന്‍ ദുരഭിമാന കൊലക്കേസില്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ തുടങ്ങി... ആറുമാസത്തിനകം വിചാരണ പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യുഷന്‍

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുള്ള പ്രണയ വിവാഹത്തിന്റെ പേരിലാണ് കെവിനെ ഭാര്യ നീനുവിന്റെ വീട്ടുകാര്‍ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. മേയ് 27ന് രാത്രി കോട്ടയം മാന്നാനത്തുള്ള ബന്ധുവീട്ടില്‍ നിന്ന് തട്ടിക്കൊണ്ടുപോയ കെവിനെ ഒരു ദിവസം കഴിഞ്ഞ് കൊല്ലം തെന്മലയില്‍ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.
നീനുവിന്റെ പിതാവും സഹോദരനുമടക്കം കേസില്‍ 14 പ്രതികളാണുള്ളത്. ഇവരില്‍ കുറച്ചുപേര്‍ പിന്നീട് ജാമ്യത്തിലിറങ്ങിയെങ്കിലും സഹോദരന്‍ ഷാനു, പിതാവ് ചാക്കോ അടക്കമുള്ളവര്‍ക്ക് ഇതുവരെ ജാമ്യം ലഭിച്ചിട്ടില്ല. കൊലപാതകം, വീട്ടില്‍ അതിക്രമിച്ചു കയറല്‍, നാശനഷ്ടമുണ്ടാക്കല്‍, കൈകൊണ്ട് അടിച്ചു പരുക്കേല്‍പ്പിക്കല്‍, തട്ടിക്കൊണ്ടുപോകല്‍, കുറ്റകരമായ ഗൂഢാലോചന തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്.
അതെ സമയം കൊലക്കേസില്‍ വിചാരണ നടപടികള്‍ കോട്ടയം സെഷന്‍സ് കോടതിയില്‍ തുടങ്ങി. വിചാരണ ആറുമാസത്തിനകം പൂര്‍ത്തിയാക്കണമെന്ന് പ്രോസിക്യുഷന്‍ ആവശ്യപ്പെട്ടു. ദുരഭിമാനക്കൊല ആയതിനാല്‍ ദിവസവും വിചാരണ നടത്തണമെന്ന ആവശ്യവും പ്രോസിക്യൂഷന്‍ മുന്നോട്ടുവച്ചു.
https://www.facebook.com/Malayalivartha
























