ഭർത്താവിനൊപ്പം ജീവിച്ച് കാമുകനുമായി കിടപ്പറ പങ്കിട്ടു; ഭാര്യ തന്നെയും മക്കളെയും ചതിച്ചെന്ന് മനസ്സിലാക്കിയിട്ടും, ഭാര്യയെ ഉപേക്ഷിക്കാതെ മറ്റൊരിടത്തേയ്ക്ക് മാറി: കാമുകനുമായി ഒത്തുചേരാനാകാത്ത വിരഹത്തിൻ പകമൂത്ത് കൊന്നുകളയണമെന്ന് ആവശ്യം: കടൽ കടന്നെത്തി കാമുകൻ തലക്കടിച്ച് ബോധം കെടുത്തിയപ്പോൾ ഒരിക്കൽപോലും കൈ അറയ്ക്കാതെ കഴുത്തറുത്തെടുത്ത് ഭാര്യ, ചീറ്റിവീണ രക്തത്തിന്റെ ചൂട് തട്ടി മകൾ എഴുന്നേറ്റപ്പോൾ... അരുംകൊലയുടെ ചുരുളുകൾ അഴിയുന്നു

താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് കമ്മുവിന്റെ മകന്‍ സവാദി(38)നെയാണ് തെയ്യാല ഓമച്ചപ്പുഴ റോഡിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ വ്യാഴാഴ്ച പുലര്‍ച്ചെ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സംഭവം നടന്ന ശേഷം പൊരുത്തക്കേടുകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് ഭാര്യ സൗജത്തിനെയും മക്കളായ സജാദ്, ഷര്‍ജ ഷെറി, ഷംസ ഷെറി, സജ്‌ല ഷെറി എന്നിവരെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ആദ്യം പറയാന്‍ തയ്യാറായില്ലെങ്കിലും പിന്നീട് വിശദമായ ചോദ്യം ചെയ്യലില്‍ സൗജത്ത് സംഭവങ്ങള്‍ തുറന്നു പറയുകയായിരുന്നു. ഇതോടെയാണ് മനസാക്ഷിയെ ഞെട്ടിച്ച ക്രൂര കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.
കറുത്ത ഷര്‍ട്ടിട്ട ആള്‍ പുറത്തേക്ക് ഓടി പോകുന്നത് കണ്ടുവെന്ന് ഇളയ മകള്‍ പൊലീസിനു ആദ്യമേ മൊഴി നല്‍കിയിരുന്നു. തലയിലേറ്റ അടിയാണ് മരണത്തിനിടയാക്കിയതെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. ഇതോടെ കൊലപാതകമാണെന്ന് ശാസ്ത്രീയമായും വ്യക്തമാവുകയായിരുന്നു. കാമുകന്‍ തലക്കടിക്കുകയും ഭാര്യ കഴുത്തറുക്കുകയുമായിരുന്നു. കാമുകനോടൊത്ത് ജീവിക്കുന്നതിനാണ് താന്‍ ഈ കൃത്യം നടത്തിയതെന്ന് സൗജത്ത് മൊഴി നല്‍കിയതായി താനൂര്‍ സിഐ എം.ഐ ഷാജി പറഞ്ഞു.
ഗള്‍ഫില്‍ നിന്നാണ് സൗജത്തിന്റെ നിര്‍ദ്ദേശ പ്രകാരം കൊല നടത്താന്‍ കാമുകനെത്തിയത്. മംഗലാപുരത്ത് വിമാനം ഇറങ്ങിയത് ആരും അറിയാതിരിക്കാനായിരുന്നു. മടങ്ങാനുള്ള ടിക്കറ്റും ബുക്ക് ചെയ്തിരുന്നു. സവാദിനെ കൊന്ന ശേഷം കാറില്‍ മംഗലാപുരത്ത് എത്തി വിമാനമാര്‍ഗം കാമുകന്‍ വിദേശത്തേക്ക് പറന്നു. സുഹൃത്തിനെ വിമാനം കയറ്റിയ ശേഷം മടങ്ങുമ്പോഴാണ് സുഹൃത്തിനെ പൊലീസ് പിടികൂടുന്നത്.
സൗജത്ത് പൊലീസിനു നല്‍കിയ മൊഴി ഇങ്ങനെ:
ഭര്‍ത്താവുമൊത്ത് ജീവിക്കാന്‍ താല്‍പര്യമില്ലെന്നും കാമുകനോടൊപ്പം ജീവിക്കുന്നതിനും വേണ്ടിയാണ് കൃത്യം നടത്തിയത്. ദിവസങ്ങളായി ഭാര്യയും കാമുകനും ഭര്‍ത്താവിനെ കൊലപ്പെടുത്താന്‍ ആസൂത്രണം നടത്തുകയും അവസരത്തിനായി കാത്തിരിക്കുകയും ചെയ്തിരുന്നു. ഒടുവില്‍ കഴിഞ്ഞ ദിവസമാണ് സാഹചര്യം ഒത്തത്. പതിവുപോലെ മത്സ്യ ബന്ധന ജോലി കഴിഞ്ഞെത്തി ഭക്ഷണം കഴിച്ച് ബുധനാഴ്ച രാത്രി ഇളയ മകളുമായി കോര്‍ട്ടേഴ്‌സിന്റെ മുന്‍ വശത്തെ വരാന്തയിലാണ് സവാദ് ഉറങ്ങാന്‍ കിടന്നത്.
സവാദ് പൂര്‍ണമായും ഉറക്കത്തിലാണ്ടെന്നു സൗജത്ത് ഉറപ്പു വരുത്തുന്നു. ശേഷം രാത്രി 1.30 ഓടെ സൗജത്ത് വിവരമറിയിച്ചതനുസരിച്ച് കാമുകനും സുഹൃത്തും കാറില്‍ എത്തി. സുഹൃത്ത് പുറത്ത് നില്‍ക്കുകയും കാമുകന്‍ ആയുധവുമായി കോര്‍ട്ടേഴ്‌സിന്റെ പിന്‍വശത്ത് കൂടി അകത്ത് കയറി. പിന്‍വശത്തെ വാതില്‍ സൗജത്ത് നേരത്തെ തുറന്ന് വച്ചിരുന്നു. അകത്ത് കയറിയ ശേഷം സവാദ് ഉറക്കിലാണെന്ന് വീണ്ടും ഉറപ്പാക്കി. ആദ്യം കാമുകന്‍ ഇരുമ്പ് ദണ്ഡ് കൊണ്ട് തലയില്‍ ആഞ്ഞടിച്ചു. ഈ അടിയുടെ ആഗാതത്തില്‍ സവാദിന്റെ ബോധം നഷ്ടമായി. ശേഷം സൗജത്ത് കത്തി കൊണ്ട് കഴുത്തറുത്ത് മരിച്ചുവെന്ന് ഉറപ്പാക്കുകയായിരുന്നു.
ശേഷം കാമുകനും സുഹൃത്തും രക്ഷപ്പെട്ട ശേഷം സൗജത്ത് അയല്‍വാസികളെയും ബന്ധുക്കളെയും വിവരമറിയിക്കുകയായിരുന്നു. ഇന്നലെ രാവിലെയാണ് നാട്ടുകാര്‍ ഞെട്ടലോടെ കൊലപാതക സംഭവമറിയുന്നത്.
താനൂര്‍ അഞ്ചുടിയിലെ തറവാട് വീട്ടില്‍ കഴിഞ്ഞിരുന്ന സവാദും കുടുംബവും ഭാര്യയുടെ അവിഹിത ബന്ധത്തെ തുടര്‍ന്ന് ഇവിടെ നിന്നും മാറി തെയ്യാലയിലെ വാടക കോര്‍ട്ടേഴ്‌സിലേക്കു മാറുകയായിരുന്നു. ഇവിടെയെത്തിയ ശേഷമാണ് തെയ്യാല സ്വദേശിയായ മറ്റൊരാളുമായി അവിഹിത ബന്ധമുണ്ടാകുന്നത്. ഇവരുടെ ബന്ധം അതിരുവിട്ടപ്പോള്‍ സവാദ് ഇല്ലാത്ത സമയങ്ങളില്‍ കാമുകന്‍ കോര്‍ട്ടേഴ്‌സില്‍ എത്തുക പതിവാക്കി. നാട്ടുകാര്‍ ചേര്‍ന്ന് ഇവിടെ വെച്ച് ഒരു ദിവസം പിടികൂടുകയും പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു.
ഭര്‍ത്താവിനൊപ്പം ജീവിക്കാമെന്നും കാമുകനുമായി ബന്ധമുണ്ടാകില്ലെന്നും സൗജത്ത് ഇവിടെ വച്ച് പറഞ്ഞു. ഏറ്റെടുക്കാനും ഒരുമിച്ച് ജീവിക്കാനും സവാദും തയ്യാറായി. ഇതോടെ പൊലീസ് മധ്യസ്ഥതയില്‍ ഇവര്‍ ഒരുമിച്ച് ജീവിക്കാന്‍ തീരുമാനമെടുത്ത് ജീവിച്ചു വരികയായിരുന്നു. കുടുംബത്തെ അങ്ങേയറ്റം സ്‌നേഹിച്ച് വിട്ടുവീഴ്ച്ചയോടെയുള്ള ജീവിതമായിരുന്നു സവാദിന്റെത്. എന്നാല്‍ സൗജത്ത് വീണ്ടും കാമുകനുമായുള്ള ബന്ധം തുടര്‍ന്നു. ഇതിന്റെ പേരില്‍ രണ്ട് പേരും സ്ഥിരമായി വഴക്കിലേര്‍പ്പെട്ടിരുന്നു. ഒടുവില്‍ കാമുകനുമൊത്ത് ഭര്‍ത്താവിനെ വകവരുത്തി. രണ്ട് പെണ്‍മക്കളും രണ്ട് ആണ്‍മക്കളുമാണ് ഇവര്‍ക്ക്. പൊലീസ് കസ്റ്റഡിയിലായിരുന്ന കുട്ടികളെ ഇന്നലെ സവാദിന്റെ വീട്ടുകാര്‍ കൊണ്ടുപോയി.
https://www.facebook.com/Malayalivartha
























