ജയില്‍വാസം അനുഭവിക്കുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും... ഫ്രാങ്കോ മുളക്കലിനെ ഇന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കും

രണ്ട് ദിവസത്തെ പൊലീസ് കസ്റ്റഡിക്ക് ശേഷം കഴിഞ്ഞ മാസം 24 -നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ മജിസ്‌ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്‌ത കേസില്‍ ജയിലിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി ഇന്ന് അവസാനിക്കും. ഇന്ന് പാലാ മജിസ്‌ട്രേറ്റ് കോടതിയില്‍ ഫ്രാങ്കോ മുളക്കലിനെ ഹാജരാക്കും. അടുത്തയാഴ്ച ഹൈക്കോടതിയില്‍ വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിക്കാനും നീക്കമുണ്ട്. ഹൈക്കോടതി നേരത്തെ ഫ്രാങ്കോ മുളക്കലിന്റെ ജാമ്യാപേക്ഷ തള്ളിയിരുന്നു.പൊലീസ് കസ്റ്റഡിയില്‍ ആവശ്യപ്പെടാത്ത സാഹചര്യത്തില്‍ വീണ്ടും റിമാന്റ് ചെയ്യാനാണ് സാധ്യത.
https://www.facebook.com/Malayalivartha
























