ആർ .എസ് എസ് ബി ജെ പി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻവെടിഞ്ഞിട്ടില്ല ; ബിജെപിയെ വീണ്ടും വെല്ലുവിളിച്ച് കോൺഗ്രസ് നേതാവ് മല്ലിക അർജുൻ ഖാർഗെ

ബി ജെ പിയെ വീണ്ടും അതി ശക്തമായി വെല്ലുവിളിച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവും എ ഐ സി സി ജനറൽ സെക്രട്ടറി മല്ലിക അർജുൻ ഖാർഗെ. ഇന്ത്യയുടെ സ്വതന്ത്ര സമരത്തിൽ ആർ.എസ് .എസ്സിന്റെ യും ബി ജെ പി യുടെയും പങ്കാളിത്തം ഒരു തെല്ലുപോലുമില്ലെന്ന വിമർശനവുമായാണ് ഖാർഗെ ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്. ഹാരാഷ്ട്രയിൽ കോണ്‍ഗ്രസ് നടത്തി വരുന്ന ‘ജന സംഘര്‍ഷ് യാത്ര’യുടെ രണ്ടാം ഘട്ടത്തില്‍ ജാല്‍ഗണ്‍ ജില്ലയില്‍ പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു മല്ലിക അർജുൻ ഖാർഗെയുടെ വിവാദ പ്രസ്താവന.
ആർ .എസ് എസ് ബി ജെ പി നേതാക്കളുടെ വീട്ടിലെ ഒരു പട്ടി പോലും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി ജീവൻ നൽകിയിട്ടില്ലെന്ന് അദ്ദേഹം അതി രൂക്ഷമായി വിമർശിച്ചു. കോൺഗ്രസ്സുകാർ രാജ്യത്തിൻറെ സ്വതതന്ത്ര്യത്തിനും ഐക്യത്തിനും വേണ്ടി ജീവൻ വെടിഞ്ഞവരാണ്. രാജ്യത്തിന്റെ ഐക്യത്തിനു വേണ്ടി ഇന്ദിരാഗാന്ധി സ്വന്തം ജീവിതം ബലി നല്‍കി. രാജീവ് ഗാന്ധി ഇന്ത്യയ്ക്കു വേണ്ടി തന്റെ ജീവിതമൊത്തമാകെ അർപ്പിച്ചു. എന്നാൽ ഏതെങ്കിലും ബിജെപി ക്കാർ നാടിനു വേണ്ടി തന്റെ ജീവിതം അർപ്പിച്ചിട്ടുണ്ടോ ? പറയൂ . ഏതെങ്കിലും സംഘപരിവാറുകാർ തന്റെ വീട്ടിലെ ഒരു പട്ടിയെയെങ്കിലും രാജ്യത്തിനായി അർപ്പിച്ചിട്ടുണ്ടോ? ഖാർഗെ ചോദിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്ത് നിങ്ങളുടെ ഏത് നേതാവാണ് ജയിലിൽ കിടന്നിട്ടുള്ളതെന്നു ഖാർഗെ ചോദിച്ചു .
ഇതിന് മുമ്പ് പാര്‍ലമെന്‍റിലും ഖാര്‍ഗെ ഇത്തരത്തില്‍ സംഘപരിവാറിന്‍റെ സ്വാതന്ത്യസമരത്തിലെ പങ്കാളിത്തത്തെ കുറിച്ച് വിമര്‍ശനമുന്നയിച്ചിരുന്നു. പിന്നീട് ലോക്സഭയിൽ വെച്ച് പ്രധാനമന്ത്രി മോദി ഇതിനു മറുപടി അന്ന് നൽകിയിരുന്നു . ഭഗത് സിംഗിനെയും ചന്ദ്രശേഖർ ആസാദിനെ പോലെയുള്ളവരുടെ പേരുകൾ കോൺഗ്രസ് ഒരിക്കലും പറയില്ല എന്നും അവർ വിചാരിക്കുന്നത് ഒരു കുടുംബം മാത്രമാണ് രാജ്യത്തിന് സ്വാതന്ത്ര്യം നേടി തന്നതെന്നതുമാണ് മോദി അന്ന് കുറ്റപ്പെടുത്തിയത്.
.
https://www.facebook.com/Malayalivartha


























