ലൈംഗിക പീഡന കേസില്‍ കുറ്റം ചുമത്തിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി, ഈ മാസം 20 വരെ ബിഷപ്പ് റിമാന്‍ഡില്‍ തുടരും

ലൈംഗിക പീഡന കേസില്‍ കുറ്റം ചുമത്തിയ ബിഷപ്പ് ഫ്രാങ്കോ മുളക്കലിന്റെ റിമാന്‍ഡ് കാലാവധി നീട്ടി. ഈ മാസം 20 വരെ ബിഷപ്പ് റിമാന്‍ഡില്‍ തുടരും. പാലാ മജിസ്‌ട്രേറ്റ് കോടതിയാണ് ബിഷപ്പിന്റെ റിമാന്‍ഡ് കാലാവധി നീട്ടിയത്. ബിഷപ്പ് സമര്‍പ്പിച്ച ജാമ്യാപേക്ഷ നേരത്തെ ഹൈകോടതി തള്ളിയിരുന്നു.
അടുത്തയാഴ്ച വീണ്ടും ജാമ്യപേക്ഷ സമര്‍പ്പിക്കുമെന്നാണ് ബിഷപ്പിന്റെ അഭിഭാഷകന്‍ അറിയിച്ചിരിക്കുന്നത്. ബിഷപ്പ് കൂടുതല്‍ കാലം റിമാന്‍ഡില്‍ കഴിയുന്ന പക്ഷം കൂടുതല്‍ പേര്‍ ഇയാള്‍ക്കെതിരെ പരാതികളുമായി രംഗത്തെത്തുമെന്നാണ് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ.
അതേ സമയം, കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കുന്നതിനായി അന്വേഷണ സംഘം ജലന്ധറിലേക്ക് പോകാനും തീരുമാനിച്ചിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
https://www.facebook.com/Malayalivartha


























