കെഎസ്ആര്‍ടിസിയില്‍ കൂട്ടപിരിച്ചുവിടല്‍.... ദീര്‍ഘകാലമായി അവധിയില്‍ പ്രവേശിച്ചവര്‍ക്ക് നോട്ടീസ് നല്‍കിയിട്ടും ഹാജരായില്ലെന്ന് എം.ഡി

കെ.എസ്.ആര്‍ടിസിയില്‍ കൂട്ടപ്പിരിച്ചുവിടല്‍ ഡ്രൈവര്‍മാരും കണ്ടക്ടര്‍മാരുമടക്കം 773 ജീവനക്കാരെയാണ് പിരിച്ചുവിട്ടത്. ദീര്‍ഘകാലമായി ജോലിക്കെത്തുന്നില്ലെന്ന കാരണത്താലാണ് ഇവരെ പിരിച്ചുവിട്ടിരിക്കുന്നതെന്ന് കെ.എസി.ആര്‍ടി.സി എം.ഡി ടോമിന്‍ ജെ. തച്ചങ്കരി അറിയിച്ചു. അനധികൃതമായി ജോലിക്ക് ഹാജരാകാത്തവര്‍ തിരികെ ജോലിയില്‍ പ്രവേശിക്കണമെന്ന് കാട്ടി നോട്ടീസ് നല്‍കിയിരുന്നതാണെന്നും ഹാജരായില്ലെങ്കില്‍ പിരിച്ചുവിടുമെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്നുമാണ് മാനേജ്‌മെന്റ് പറയുന്നത്.
നോട്ടീസ് നല്‍കിയിട്ടും ഹാജരാകാത്ത 304 ഡ്രൈവര്‍മാര്‍, 469 കണ്ടക്ടര്‍മാര്‍ എന്നിവരെയാണ് പിരിച്ചുവിട്ടിരിക്കുന്നത്. കെഎസ്ആര്‍ടിസിയില്‍ ജീവനക്കാരുടെ അനുപാതം വളരെ കൂടുതലാണെന്ന് നേരത്തെ തന്നെ മാനേജ്‌മെന്റ് പറഞ്ഞിരുന്നു. പലരും ജോലിക്ക് ഹാജരാകാതിരിക്കാന്‍ വ്യാജ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിരുന്നുവെന്നും കെ.എസ്.ആര്‍.ടി.സി കണ്ടെത്തിയിട്ടുണ്ട്. ഇത്തരത്തില്‍ അവധിയെടുത്തവരേയും പിരിച്ചുവിടാനുള്ള നടപടിക്രമങ്ങളും ആരംഭിച്ചിട്ടുണ്ട്.
"
https://www.facebook.com/Malayalivartha


























