Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ഭരണസിരാകേന്ദ്രം സ്തംഭിപ്പിക്കാനൊരുങ്ങി അയ്യപ്പ ഭക്തർ ; ഒക്ടോബർ 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഹൈന്ദവ സംഘടനകൾ ലോങ്ങ് മാർച്ചിന് തയ്യാറെടുക്കുന്നതായി സൂചന ; രാഹുൽ ഈശ്വറിനെ കരുതൽ തടങ്കലിൽ വക്കാൻ സാധ്യത

06 OCTOBER 2018 03:31 PM IST
മലയാളി വാര്‍ത്ത

ഒക്ടോബർ 14 ന് അഞ്ച് ലക്ഷം അയ്യപ്പഭക്തരെ അണിനിരത്തി ഹൈന്ദവ സംഘടനകൾ ലോങ്ങ് മാർച്ചിന് തയ്യാറെടുക്കുന്നതായി സൂചന. സർക്കാരിനെ കൂടുതൽ അമർശത്തിലാക്കി റിവ്യൂ ഹർജി നൽകുകയും ഓർഡിനൻസ് ഇറക്കുകയുമാണ് ലക്‌ഷ്യം. ഈ മാസം പതിനൊന്നാം തീയ്യതി പന്തളം കൊട്ടാരരം മുതൽ തിരുവനതപുരം വരെയാണ് ലോങ്ങ് മാർച്ച് നടക്കുന്നത്. അന്താരാഷ്ട്ര ഹിന്ദു പരിഷത്താണ് ലോങ്ങ് മാർച്ചിന് ആഹ്വാനംചെയ്തിരിക്കുന്നത്. സംസ്ഥാനത്ത് അയ്യപ്പപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്, രാഹൂൽ ഈശ്വർ അടക്കമുള്ള 12 പേരെ കരുതൽ തടങ്കലിൽ എടുക്കാനുള്ള നീക്കത്തിലാണ്  സംസ്ഥാന പൊലീസ്. 

ദക്ഷിണേന്ത്യയിലെ മുഴുവൻ ഗുരുസ്വാമിമാരെയും മാർച്ചിന്റെ ഭാഗമായി അണിനിരത്താൻ ഇവർ ഉദ്ദേശിക്കുന്നുണ്ട്. ഇതിനോടകം 10 ഓളം പ്രധാനപ്പെട്ട സാമുദായിക സംഘടനകൾ മാർച്ചിൽ പങ്കെടുക്കുന്നതിൽ പരി പൂർണ്ണസമ്മതം അറിയിച്ചിട്ടുണ്ടെന്നാണ് സംഘാടകർ വെളിപ്പെടുത്തിയിരിക്കുന്നത്. പന്തളം കൊട്ടാരത്തിന്റെ ആശിർവാദത്തോടെ ആരംഭിക്കുന്ന ലോങ്ങ് മാർച്ചിൽ കൊട്ടാരത്തിൽ നിന്നുള്ള അംഗങ്ങളും തന്ത്രി കുടുംബാഗങ്ങളും സ്ഥിരം അംഗങ്ങളും പങ്കെടുക്കും. ഒരു സംഘടനയുടേയും പേര് ഉണ്ടാകാത്ത ബാനർ മുൻ നിർത്തിയാകും ലോങ്ങ് മാർച്ച് നടത്തുക . മലയാളത്തിൽ ശബരിമല രക്ഷായാത്ര എന്ന പേരിലും, ഇംഗ്ലീഷിൽ സേവ് ശബരിമല ലോങ്ങ് മാർച്ച് എന്ന പേരിലും മാത്രമാകും ബാനറിലെ വാചകങ്ങൾ.

അയ്യപ്പ സേവാ സംഘം, അയ്യപ്പ സേവാ സമാജം, അയ്യപ്പ ധർമ്മ പരിപാലന സംഘം, ക്ഷേത്ര സംരക്ഷണ സമിതി, റെഡി ടു വെയിറ്റ് അംഗങ്ങൾ, അയ്യപ്പ ധർമ്മ സേന, വിവിധ സാമുദായിക സംഘടനകൾ, തുടങ്ങി നിരവധി സംഘടന പ്രവർത്തകർ മാർച്ചിന്റെ ഭാഗമായി അണിനിരക്കും.ഇതോടൊപ്പം സുപ്രീം കോടതി വിധിക്ക് ശേഷം നിരത്തിൽ ഇറങ്ങിയ മുഴുവൻ സംഘടനകളേയും, മതനേതാക്കളേയും സന്ന്യാസിവര്യന്മാരേയും മാർച്ചിന്റെ ഭാഗമാക്കാൻ ലോങ്ങ് മാർച്ച് സംഘാടകർ ലക്ഷ്യമിടുന്നുണ്ട് . അതേസമയo, പ്രകോപന മുദ്രാവാക്യങ്ങൾ മാർച്ചിൽ പങ്കെടുക്കുന്ന ഒരാൾ പോലും മുഴക്കരുതെന്നും എല്ലാവരും കറുപ്പണിഞ്ഞ് എത്തിച്ചേരണമെന്നുമാണ് ലോങ്ങ് മാർച്ച് സംഘാടകർ ആവശ്യപ്പെടുന്നത്. ഒക്ടോബര് 14 -നു തലസ്ഥാനത്തേക്ക് ലക്ഷങ്ങളെ എത്തിക്കാനാണ് ശബരിമല സംരക്ഷണസ സമിതിയും എ.എച്ച്.പിയും ശ്രമിക്കുന്നതെന്നാണ് വിവരം .കൂടാതെ സംസ്ഥാനത്ത് താലൂക്കുകൾ തോറും ഒരേ മനസ്‌ക്കാരായ ആളുകളെ ചേർത്ത് പ്രക്ഷോഭ കമ്മിറ്റികൾ രൂപീകരിക്കുച്ച്‌ ക്ഷേത്രപരിസങ്ങളിലും സാമുദായിക സ്ഥാപനങ്ങളിലും കുടുംബ യോഗങ്ങൾ വിളിച്ചു ചേർക്കാനുo ഇവർ പദ്ധതിയിടുന്നുണ്ട് .വിദേശ രാജ്യങ്ങളിൽ നിന്നുപോലും അയ്യപ്പ വിശ്വാസികൾ ലീവ് എടുത്ത് വന്ന് ഈ സമരത്തിന്റെ ഭാഗമാകണമെന്നുള്ള ആഹ്വാനവും സംഘാടകർ നൽകിയിട്ടുണ്ട് . അതേസമയം, സംസ്ഥാനത്ത് അയ്യപ്പപ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുന്ന അന്താരാഷ്ട്ര ഹിന്ദു പരിഷത്ത് ദേശീയ സെക്രട്ടറി പ്രതീഷ് വിശ്വനാഥ്, രാഹൂൽ ഈശ്വർ അടക്കമുള്ള 12 പേരെ കരുതൽ തടങ്കലിൽ എടുക്കാനുള്ള നീക്കത്തിലാണ് സംസ്ഥാന പൊലീസ്. ഇവരുടെ പ്രവർത്തനങ്ങൾ മുഴുവൻ സമയവും സ്പെഷ്യൽ ബ്രാഞ്ച് നിരീക്ഷിച്ച് വരുകയാണെന്നാണ് പൊലീസ് കേന്ദ്രങ്ങളിൽ നിന്ന് ലഭിക്കുന്ന വിവരം.
.
ശബരിമല പ്രക്ഷോഭം നയിക്കുന്ന രാഹൂൽ ഈശ്വറടക്കമുള്ളവരെ അടുത്ത മാസം ഒന്നിന് മുമ്പായി കരുതൽ തടങ്കലിൽ എടുക്കുമെന്നാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം. കൂടാതെ ,വരും ദിവസങ്ങളിൽ അതീവ തീവ്ര ഹിന്ദു സ്വഭാവമുള്ള സംഘടനകളും പ്രക്ഷോഭവുമായി മുന്നിട്ടിറങ്ങുമെന്നും രഹസ്യാന്വേഷണ വിഭാഗം സർക്കാരിന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കുറച്ചു സംഘടന നേതാക്കളെയും സംസ്ഥാന രഹസ്യാന്വേഷണ വിഭാഗം നിരീക്ഷിച്ച് വരുന്നു.

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends