കുടുംബഫോട്ടോ സെൽഫി എടുത്ത് അടുത്ത സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ് വഴി അയച്ചുനല്‍കി... അടുത്ത പറമ്പിൽ ബിനുവിനെയും കുടുംബത്തെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ നടുക്കം വിട്ടുമാറാതെ ബന്ധുക്കളും നാട്ടുകാരും

മരിച്ച ബിനു ഇന്നലെ ഏതാനും സുഹൃത്തുക്കള്‍ക്ക് വാട്‌സ് ആപ് വഴി കുടുംബഫോട്ടോ അയച്ചുനല്‍കിയിരുന്നു. എന്നാല്‍ സംശയിക്കത്തക്കതായി ഒന്നുമുണ്ടായിരുന്നില്ലെന്ന് നാട്ടുകാരില്‍ ചിലര്‍ പറഞ്ഞു. തവിഞ്ഞാല്‍ തിടങ്ങഴിയിലാണ് സംഭവം. ഇന്നലെ രാത്രി സമീപത്തെ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കടബാദ്ധ്യതയാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം. പശുവിനെ വളര്‍ത്തിയാണ് ബിനുവും കുടുംബവും കഴിഞ്ഞിരുന്നത്. എട്ട് പശുക്കളുള്ള ഫാം നല്ല രീതിയില്‍ നടത്തിയിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.
പെങ്ങളുടെ വീട്ടിലായിരുന്ന മകൾ അനുശ്രീയെ കൂട്ടാനായി ബിനു ഇന്നലെ രാത്രി തന്നെ പോയിരുന്നു. തിരിച്ചെത്തിയെങ്കിലും കുടുംബത്തെ വീട്ടില്‍ കാണാത്തതിനെ തുടര്‍ന്ന് നാട്ടുകാരും ബന്ധുക്കളും അര്‍ധരാത്രിവരെ അന്വേഷിച്ചിരുന്നു. 11.30 ആയിട്ടും കാണാത്തതിനെ തുടര്‍ന്ന് പൊലീസില്‍ അറിയിക്കുകയായിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് തൂങ്ങിമരിച്ച നിലയിൽ ബിനുവും കുടുംബത്തെയും കണ്ടെത്തിയത്.
ജീവനൊടുക്കാനുള്ള കാരണം എന്താണെന്ന് അടുത്ത സുഹൃത്തുക്കള്‍ക്ക് പോലും അറിയാനും ആയിട്ടില്ല. തിടങ്ങഴി തോപ്പില്‍ വീട്ടില്‍ ബിനു (47), ഭാര്യ മിനി (40), മകള്‍ അനുശ്രീ (17), അഭിനവ് (12) എന്നിവരാണ് മരിച്ചത്.
https://www.facebook.com/Malayalivartha





















