Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

പണ്ടൊക്കെ മ്യൂസിക്ക് ഷോയ്ക്കിടയിലെ ഷോപ്പിങ്ങില്‍ വയലിന്‍ വാങ്ങിച്ചു കൂട്ടുന്നതായിരുന്നു അവന്റെ ക്രേസ്; മകള്‍ പിറന്നതിന് ശേഷം ലഗേജ് മുഴുവന്‍ അവള്‍ക്കുവേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍ ആയി!! മലയാള സിനിമയിൽ നായകനാകാനുള്ള അവസരത്തിനിടെയായിരുന്നു ആ അപകടം അവന്റെ ജീവനെടുത്തത്- ബാലുവിന്റെ ബന്ധു പറയുന്നു

06 OCTOBER 2018 01:48 PM IST
മലയാളി വാര്‍ത്ത

പ്രസരിപ്പുള്ള മുഖമായിരുന്നു ബാലുവിന്റെ പ്ലസ്. അവന് കണ്ണുകൊണ്ട് ചിരിക്കാന്‍ കഴിയുമെന്ന് തോന്നിപ്പോയിരുന്നു. അതുകൊണ്ടുതന്നെ ഒരിക്കല്‍ പരിചയപ്പെട്ടവര്‍ ബാലുവിനെ മറക്കില്ല. ഞങ്ങള്‍ അടുത്ത ബന്ധുക്കളായതിനാല്‍ കുട്ടിക്കാലം മുതല്‍ നല്ല കൂട്ടുകാരായിരുന്നു. സന്തോഷമായാലും സങ്കടമായാലും എല്ലാം ഞങ്ങള്‍ പരസ്പരം പങ്കുവെച്ചിരുന്നു. എന്റെ വീട്ടില്‍ വന്നാല്‍ സംഗീതം തന്നെയായിരുന്നു ഞങ്ങളുടെ ഹോബി.

ഞാന്‍ പാടും അവന്‍ വയലിന്‍ വായിക്കും. ഭാവിയെക്കുറിച്ച് അവന് വലിയ പ്രതീക്ഷയായിരുന്നു. ലോകമറിയുന്ന സംഗീത സംവിധായകനാകാനായിരുന്നു അവന്റെ മോഹം, അതില്‍ ഗ്രാമി അവാര്‍ഡ് അവന്റെ സ്വപ്നമായിരുന്നു. അടുത്തിടെ വിളിച്ചപ്പോള്‍ അവന്‍ ഫോണ്‍ എടുത്തില്ല. കുറച്ചുകഴിഞ്ഞപ്പോള്‍ ബാലു തിരിച്ചുവിളിച്ചു. ”ചേട്ടാ കുഞ്ഞുമോള്‍ എന്റെ നെഞ്ചത്തുകിടന്ന് ഉറങ്ങുകയായിരുന്നു. ഫോണ്‍ എടുത്ത് സംസാരിച്ചാല്‍ അവള്‍ ഉണരും… അതുകൊണ്ടാണ് ഫോണ്‍ എടുക്കാതിരുന്നത്…”അതായിരുന്നു ബാലു.

കാത്തിരിപ്പിനൊടുവില്‍ കുഞ്ഞ് പിറന്നപ്പോള്‍ അവന്‍ ഏറെ സന്തോഷിച്ചു. പണ്ടൊക്കെ വിദേശ സംഗീതപരിപാടിക്കിടയിലെ ഷോപ്പിങ്ങില്‍ വയലിന്‍ വാങ്ങിച്ചുകൂട്ടുകയായിരുന്നു അവന്റെ ക്രേസ്. മകള്‍ പിറന്നതിനുശേഷം ലഗേജ് മുഴുവന്‍ അവള്‍ക്കുവേണ്ടിയുള്ള കളിപ്പാട്ടങ്ങള്‍ വാങ്ങിച്ചുവെക്കലായിരുന്നു പ്രധാന പരിപാടി.

ഭക്ഷണപ്രിയനായ ബാലു അടുത്തിടെ ഭയങ്കര ഹെല്‍ത്ത് കോണ്‍ഷ്യസായി. അന്വേഷിച്ചപ്പോള്‍ സിക്‌സ് പാക്കായിരുന്നു അവന്റെ ലക്ഷ്യം. അതിനൊരു പ്രോത്സാഹനമാകാന്‍ മൂന്ന് മാസംകൊണ്ട് ബോഡിഫിറ്റാക്കാന്‍ ഞങ്ങള്‍ ചലഞ്ചും ചെയ്തു. സംഗീത പ്രിയനാണെങ്കിലും ബാലു അഭിനയ മോഹിയായിരുന്നു. അത് പലര്‍ക്കും അറിയില്ല. അടുത്തിടെ ‘വേളി ‘എന്ന ചിത്രത്തില്‍ ബാലഭാസ്‌കറായിത്തന്നെ അവന്‍ അഭിനയിച്ചു. പുതിയൊരു മലയാളചിത്രത്തില്‍ നായകനാകാന്‍ പോകുന്ന കാര്യവും അവന്‍ പറഞ്ഞിരുന്നു. കണ്ണെക്കലമാനൈ…, പുതുവെള്ളെ മഴൈ…, എന്നവളൈ… എന്നിവയായിരുന്നു അവന്റെ പ്രിയഗാനങ്ങള്‍. ഇനി അവനില്ലാതെ ആ ഗാനങ്ങള്‍ എങ്ങനെ കേള്‍ക്കാന്‍ കഴിയും…

അപകടവാര്‍ത്തറിഞ്ഞ് ചെന്നപ്പോള്‍ അവന്‍ ഐ.സി.യു.വി.ല്‍ ആയിരുന്നു. അതുകൊണ്ട് ശരിക്കും കാണാന്‍ കഴിഞ്ഞില്ല. ഐ.സി.യു.വി.ല്‍ ആയിരുന്നപ്പോള്‍ സ്റ്റീഫന്‍ ദേവസിയോട് കണ്ണുതുറന്ന് പതുക്കെ സംസാരിച്ചിരുന്നു.

രണ്ടുമാസം മുന്‍പാണ് ബാലു അവസാനമായി എന്റെ വീട്ടില്‍ വന്നത്. വന്നുകയറുമ്പോള്‍ അവന് നല്ല തലവേദനയും ജലദോഷവും ഉണ്ടായിരുന്നു. കുറേസമയം ആവിപിടിക്കുകയും ബാം പുരട്ടുകയും ചെയ്തപ്പോള്‍ സമാധാനമായി. ഹിന്ദി മ്യൂസിക്കല്‍ ആല്‍ബം ചെയ്യാനുള്ള കാര്യം അന്നവന്‍ പറഞ്ഞു. അങ്ങനെ രാത്രി വൈകുന്നതുവരെ ഞങ്ങള്‍ സംഗീതസ്വപ്നങ്ങള്‍ പങ്കുവെച്ചു. ഭക്ഷണം കഴിച്ചു.

അന്നവിടെ തങ്ങാതെ പാതിരാത്രിതന്നെ തിരിച്ചുപോകാന്‍ അവന്‍ ഇറങ്ങി. രാത്രി യാത്ര പാടില്ലെന്ന് ഒരുപാട് തവണ വിലക്കിയെങ്കിലും അവന്‍ കേട്ടില്ല… ”എന്റെ യാത്രാസമയം ഇങ്ങനെയുള്ള നേരങ്ങളിലാണ്. ആ ശീലങ്ങളൊക്കെ മാറ്റണം…” കള്ളച്ചിരി ചിരിച്ച് അവന്‍ യാത്ര പറഞ്ഞുപോയി…” അങ്ങനെയുള്ള നേരത്തുതന്നെയായിരുന്നല്ലോ… അവന്റെ അപകടവും…

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (3 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (4 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (4 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (4 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (5 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (5 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (5 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (5 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (5 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (5 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (5 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (5 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (6 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (7 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (8 hours ago)

Malayali Vartha Recommends