സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയുള്ളൂയെന്ന് എക്‌സൈസ് മന്ത്രി

സര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന എല്ലാ നിയമങ്ങളും വ്യവസ്ഥകളും പാലിച്ചാല്‍ മാത്രമേ ബ്രൂവറികള്‍ക്ക് ലൈസന്‍സ് അനുവദിക്കുകയുള്ളൂയെന്ന് എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബ്രൂവറികള്‍ക്ക് തത്വത്തില്‍ അനുമതി നല്‍കുകയാണ് ചെയ്തത്്. പ്രവര്‍ത്തിക്കാനുള്ള ലൈസന്‍സ് നല്‍കിയിട്ടില്ല. ലൈസന്‍സിന്റെ ഘട്ടത്തില്‍ എല്ലാ കാര്യങ്ങളും സുതാര്യമായ നിലയില്‍ പരിശോധിക്കും.
ജനങ്ങളുടെ താല്‍പര്യത്തിനെതിരായി ഒരു നടപടിയും എടുക്കില്ലെന്ന ഉറപ്പാണ് സര്‍ക്കാറിന് നല്‍കാനുള്ളതെന്നും മന്ത്രി കോഴിക്കോട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മദ്യം വിദേശത്തേക്ക് കയറ്റി അയക്കുന്നതിന് അനുമതി വേണമെന്ന് ശ്രീചക്ര ആവശ്യപ്പെട്ടിട്ടുണ്ട്. എന്നാല്‍ അതൊന്നും സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല. ലൈസന്‍സിന്റെ ഘട്ടത്തിലാണ് അക്കാര്യങ്ങള്‍ പരിശോധിക്കപ്പെടുക. അപാകതകള്‍ ഉണ്ടെങ്കില്‍ ലൈസന്‍സ് റദ്ദാക്കും. അപേക്ഷകള്‍ പരിഗണിക്കുന്നത് മാത്രമാണ് നടന്നിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ബ്രൂവറിക്കായി കോണ്‍ഗ്രസ് നേതാവ് ഷിബു ബേബി ജോണിന്റെ അപേക്ഷ തന്റെ കയ്യില്‍ കിട്ടിയിട്ടില്ല. എക്‌സൈസ് കമ്മീഷന്റെ കയ്യില്‍ കിട്ടിയിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കും. പരിശോധനയില്‍ വ്യവസ്ഥകള്‍ പാലിക്കാന്‍ കഴിയാത്തവര്‍ക്ക് ലൈസന്‍സ് നല്‍കില്ല. അപേക്ഷകള്‍ പരിഗണിക്കുന്നതില്‍ വിവേചനം കാണിച്ചിട്ടില്ല. പുതുതായി വന്ന അപേക്ഷകളും പരിഗണിച്ചിട്ടുണ്ട്. അപേക്ഷകള്‍ പരിശോധിക്കുക മാത്രമാണ് ചെയ്തത്. ഇതുവരെ ബ്രൂവറിക്കായുള്ള ലൈസന്‍സ് ആര്‍ക്കും നല്‍കിയിട്ടില്ലെന്നും ടി.പി രാമകൃഷ്ണന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















