സംസ്ഥാനത്ത് അടുത്ത മാസം ഒന്നു മുതല്‍ സ്വകാര്യ ബസ് സമരം

സംസ്ഥാനത്ത് അടുത്തമാസം ഒന്ന് മുതല്‍ സ്വകാര്യ ബസ് സമരം. ബസ് ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് സമരം. വാഹന നികുതിയില്‍ ഇളവ് വരുത്തിയില്ലെങ്കില്‍ ബസ് ചാര്‍ജ് വര്‍ധന അംഗീകരിക്കണമെന്നും ബസുടമകള്‍ ആവശ്യപ്പെട്ടു. ബസുടമാ സംഘടനകളുടെ കോഓര്‍ഡിനേഷന്‍ കമ്മിറ്റി യോഗത്തിനുശേഷമാണ് സമരം പ്രഖ്യാപിച്ചത്.
മിനിമം ചാര്‍ജ് എട്ട് രൂപയില്‍ നിന്ന് പത്ത് രൂപയാക്കണം. മിനിമം ചാര്‍ജില്‍ സഞ്ചരിക്കാവുന്ന ദൂരം അഞ്ചില്‍ നിന്ന് 2.5 കിലോമീറ്ററാക്കണം. വിദ്യാര്‍ഥികളുടെ ചാര്‍ജ് മിനിമം അഞ്ച് രൂപയാക്കണം എന്നിവയാണ് സംഘടനയുടെ ആവശ്യങ്ങള്‍. ഈ ആവശ്യങ്ങള്‍ നടപ്പാക്കാന്‍ പറ്റിയില്ലെങ്കില്‍ സ്വകാര്യ ബസുകള്‍ക്കുള്ള ഡീസല്‍ വിലയില്‍ ഇളവ് നല്‍കണം.
സ്വകാര്യ ബസുകളെ പൂര്‍ണമായി വാഹന നികുതിയില്‍ നിന്ന് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha





















