സേവ് ശബരിമല എന്ന മുദ്രാവാക്യവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തിന് മുന്നിലും ഗ്യാലറിയിലും ശരണമന്ത്രങ്ങള്‍ മുഴക്കി പ്രതിഷേധം നടത്തിയത് ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരെ ആവേശത്തിലാക്കി

സേവ് ശബരിമല എന്ന മുദ്രാവാക്യവുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ പ്രതിഷേധം നടത്തി. കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മല്‍സരം നടന്ന കൊച്ചി കലൂര്‍ ഇന്റര്‍നാഷണല്‍ സ്റ്റേഡിയത്തിന് മുന്നിലും ഗ്യാലറിയിലുമായിരുന്നു പ്രതിഷേധം. കറുപ്പ് മുണ്ടും മഞ്ഞ ടീഷര്‍ട്ടും അണിഞ്ഞെത്തിയ യൂവാക്കള്‍ തങ്ങളുടെ പ്രതിഷേധം രേഖപ്പെടുത്തി. ജാതി,മത ഭേദമന്യേ യുവാക്കള്‍ ബ്ലാസ്റ്റേഴ്‌സിനൊപ്പം അണിനിരന്നു... ശരണം വിളികളുമായി സ്റ്റേഡിയത്തിന് മുന്നില്‍ തടിച്ച് കൂടിയ നൂറ് കണക്കിന് ആരാധകര്‍ തങ്ങളുടെ പ്രതിഷേധം അറിയിക്കുകയായിരുന്നു.
ശരണം വിളികളുമായി കേരളാ ബ്ലാസ്റ്റേഴ്‌സ് ആരാധകര്‍ സേവ് ശബരിമല എന്ന ബാനര്‍ ഉയര്‍ത്തിപ്പിടിച്ചാണ് ഗ്യാലറിയില്‍ തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കരുതെന്ന ഹൈന്ദവ ഭക്തരുടെ മുറവിളിക്ക് ശക്തി പകരുന്നതായിരുന്നു ഇവരുടെ വ്യത്യസ്തമായ സമരമുറ. ശരണംവിളികള്‍ ശക്തമായതോടെ മാധ്യമപ്രവര്‍ത്തകര്‍ ഇവരുടെ മുന്നിലേക്കെത്തി. അങ്ങനെ ലോകമെമ്പാടുമുള്ള അയ്യപ്പഭക്തര്‍ ഈ പ്രതിഷേധം ചാനലുകളിലൂടെ കണ്ടു. ഏഷ്യാനെറ്റ് മൂവീസിലും സോണിയിലും പ്രതിഷേധം ലൈവായി കാണിച്ചു. പ്രസാകളായ ഭക്തര്‍ക്ക് വലിയ ആവേശമാണ് ഈ പ്രതിഷേധം നല്‍കിയത്.
ഹിന്ദു ശബ്ദത്തിനപ്പുറം കേരളത്തിന്റെ പൊതുവികാരമായി മാറുകയാണ് യുവതികളെ മലകയറ്റരുതെന്ന ആവശ്യം. അതിന്റെ ഒരു ചെറിയ പതിപ്പാണ് കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ കഴിഞ്ഞദിവസം കണ്ടത്. കളിനടക്കുമ്പോള്‍ നടത്തുന്ന പ്രതിഷേധത്തിന് കിട്ടുന്ന പബഌസിറ്റി വേറെ ലെവലായിരിക്കും. അത് കൂടി മനസിലാക്കിയാണ് ഇന്നലെ കൊച്ചിയില്‍ സേവ് ശബരിമല പ്രതിഷേധം നടത്തിയത്. മലപ്പുറം ഉള്‍പ്പെടെയുള്ള ഉത്തരകേരളത്തിലാണ് ബ്ലാസ്റ്റേഴ്‌സിന് കൂടുതല്‍ ആരാധകരുള്ളത്. അടുത്ത മല്‍സര സമയത്തും മൈതാനത്തിന് പുറത്തും ഗ്യാലറിയിലും പ്രതിഷേധമുണ്ടാവും.
https://www.facebook.com/Malayalivartha





















