അശ്ലീല സൈറ്റില്‍ കണ്ട കാഴ്ച്ചയിൽ ഭീകരം; സ്ത്രീകളറിയാതെ പകർത്തുന്നത് അവരുടെ പിന്‍ഭാഗവും മാറിടവും വയറും... തിരുവനന്തപുരം സിഡിറ്റ് ജീവനക്കാരൻ മഹേഷിന്റെ ലീലാവിലാസങ്ങൾ ഇങ്ങനെ...

തിരുവനന്തപുരം സിഡിറ്റിലെ ജീവനക്കാരനും മുട്ടത്തറ സ്വദേശിയാണ് പിടിയിലായിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഗ്രാഫിക് ഡിസൈനറായ ഇയാളെ വ്യാഴാഴ്ചയായിരുന്നു പോലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം ലോ കോളേജിലെ നാലാം വര്‍ഷ വിദ്യാര്‍ത്ഥിനിയുടെ പരാതിയിലായിരുന്നു അറസ്റ്റ്. പെണ്‍കുട്ടിയില്‍ നിന്നും ബുധനാഴ്ച മൊഴിയെടുത്ത ശേഷം പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. സ്ത്രീകളുടെ പിന്നാലെ നടന്ന് സ്വകാര്യഭാഗങ്ങളുടെ ചിത്രം പകര്‍ത്തി അശ്ലീല സൈറ്റില്‍ അപ്പ്‌ലോഡ് ചെയ്ത സിഡിറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍.
അതേസമയം മനോരോഗിയെന്ന പരിഗണന നല്‍കി ഇയാള്‍ക്ക് ജാമ്യം നല്‍കിയതായും വിവരമുണ്ട്്. തിരക്കുപിടിച്ച സ്ഥലങ്ങളില്‍ ചെന്ന് സ്ത്രീകള്‍ നടന്നു പോകുമ്ബോള്‍ പിന്‍ഭാഗവും മാറിടത്തിന്റെ ഭാഗവും സാരിയുടുത്ത സ്ത്രീകളുടെ വയറിന്റെ ചിത്രവുമെല്ലാം ക്യാമറിയില്‍ പകര്‍ത്തിയിരുന്നു. എക്‌സ് വീഡിയോസ് എന്ന അശ്ലീല സൈറ്റില്‍ ചിത്രം കണ്ട സുഹൃത്ത് വഴിയാണ് പെണ്‍കുട്ടി ഇത് കണ്ടത്. തുടര്‍ന്ന് ഒരു ഉന്നത പോലീസ് ഉദ്യോഗസ്ഥനെ വിവരം അറിയിക്കുകയും അദ്ദേഹം അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയുമായിരുന്നു. ജൂലൈ രണ്ടിന് പാളയത്തെ സാഫല്യം കോംപ്ലക്‌സില്‍ എത്തിയപ്പോഴാണ് ഇയാള്‍ യുവതിയുടെ ചിത്രം പകര്‍ത്തിയത്.
സ്റ്റാച്യു, സെക്രട്ടേറിയറ്റിന് മുന്‍വശം, പാളയം സാഫല്യം കോംപ്ലക്‌സ്, മാള്‍ ഓഫ് ട്രാവന്‍കൂര്‍, ആശുപത്രികള്‍ തുടങ്ങീ ആളുകള്‍ കൂടുന്നയിടങ്ങളില്‍ നിന്നാണ് ഇയാള്‍ ചിത്രങ്ങള്‍ പകര്‍ത്തിയിരുന്നത്. ഇയാള്‍ക്ക് മാനസീകരോഗി എന്ന പരിഗണന നല്‍കി ജാമ്യം നല്‍കിയതായും അറസ്റ്റ് ചെയ്ത പോലീസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റിയതായും ആരോപണമുണ്ട്. ജാമ്യം കൊടുക്കാനാകാത്ത 354ഡി, 509, 66ഇ എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരുന്നതെന്നും ആരോപണമുണ്ട്.
ആയിരത്തിലേറെ ഫോളോവര്‍മാരുള്ള ഒരു അക്കൗണ്ട് വഴിയാണ് ഇയാള്‍ ഫോട്ടോ അപ്‌ലോഡ് ചെയ്തിരുന്നതെന്നും ഓരോ ചിത്രങ്ങള്‍ക്കും അഞ്ഞൂറിലേറെ കാഴ്ചക്കാരുണ്ടായിരുന്നതായും ആരോപണമുണ്ട്. പെണ്‍കുട്ടിയുടെ എട്ട് ഫോട്ടോകളാണ് ഈ പേജിലുണ്ടായിരുന്നത്. മഹേഷ് ഭാസ്‌കര്‍ എന്ന തന്റെ ഫേസ്ബുക്ക് പ്രൊഫൈലില്‍ ആല്‍ബം തിരിച്ചും ഈ ചിത്രങ്ങള്‍ ഇയാള്‍ പ്രസിദ്ധീകരിച്ചിരുന്നു. ഇന്നലെ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെ ഈ അക്കൗണ്ട് ഡിലീറ്റ് ചെയ്തിരിക്കുകയാണ്.
https://www.facebook.com/Malayalivartha





















