മോദിക്ക് സെമി ഫൈനൽ ; അഞ്ച് സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു; ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിന് അതിനിര്‍ണായകം; എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത്; ഡിസംബര്‍ 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും

മദ്ധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം എന്നീ നാല് സംസ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രഖ്യാപിച്ചു. ഡിസംബര്‍ 15ന് മുമ്പ് തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകും. തെലുങ്കാനയിലെ തിരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കും. നാല് സംസ്ഥാനങ്ങളിലും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നു. ചത്തീസ്ഗഡില്‍ നവംബര്‍ 12നാണ് ഒന്നാംഘട്ട വോട്ടെടുപ്പ്. തെലങ്കാന തെരഞ്ഞെടുപ്പ് തിയതി പിന്നീട് പ്രഖ്യാപിക്കും. മധ്യപ്രദേശിലും മീസോറാമിലും വോട്ടെടുപ്പ് നവംബര്‍ 28ന്.
എല്ലാ മണ്ഡലങ്ങളിലും സ്ത്രീകള്‍ക്ക് മാത്രമായി ഒരു ബൂത്ത് ഉണ്ടാകും. ജനുവരി 15ന് മുന്‍പ് തെരഞ്ഞെടുപ്പ് നടപടികള്‍ പൂര്‍ത്തിയാക്കുമെന്നും ഇലക്ഷന്‍ കമ്മീഷന്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികളുടെ ക്രമിനല്‍ പശ്ചാത്തലം വെളിപ്പെടുത്തണം. ഇതിനായി പ്രത്യേക കോളം ഉണ്ടാകുമെന്നും കമ്മീഷന്‍ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായ തെരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം അതിനിര്‍ണായകമാണ്. അതേസമയം തെരഞ്ഞെടുപ്പ് തീയ്യതി പ്രഖ്യാപിക്കാന്‍ നിശ്ചയിച്ച സമയം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ മാറ്റിയതിനെ ചൊല്ലിയും വിവാദമുണ്ടായി. ശനിയാഴ്ച ഉച്ചയ്ക്ക് 12.30 ന് തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷൻ ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഉച്ചയ്ക്ക് മൂന്ന് മണിക്കേ പ്രഖ്യാപനമുണ്ടാകുവെന്ന് തുടർന്ന് അറിയിക്കുകയായിരുന്നു. എന്നാൽ പ്രധാനമന്ത്രിക്ക് പ്രഖ്യാപനങ്ങൾ നടത്താനാണ് തെരെഞ്ഞെടുപ്പ് കമ്മീഷൻ ഈ സമയവും മനപ്പൂർവം മൂന്നുമണിയിലേക്ക് മാറ്റിയതെന്ന ആരോപണവുമായി കോൺഗ്രസ് രംഗത്ത് വന്നിരുന്നു.
കേന്ദ്രസര്‍ക്കാറിന്റെ വികസന നയങ്ങളും പ്രധാനമന്ത്രി മോദിയുടെ പ്രതിച്ഛായയും ഒരിക്കല്‍ കൂടി തങ്ങളെ അധികാരത്തില്‍ എത്തിക്കുമെന്നാണ് ബിജെപി വിലയിരുത്തുന്നത്. ഇനിയും മാസങ്ങള്‍ ശേഷിക്കുന്നുണ്ടെങ്കിലും തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പാര്‍ട്ടി നേരത്തെ തന്നെ തുടങ്ങിക്കഴിഞ്ഞു. കഴിഞ്ഞ സെപ്റ്റംബറില്‍ രാജ്യത്ത് തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കില്‍ രാജ്യം എങ്ങനെ ചിന്തിക്കുന്നുവെന്നായിരുന്നു എബിപി- സി വോട്ടര്‍ സര്‍വെ പരിശോധിച്ചത്. രാജ്യം എന്‍ഡിഎ സര്‍ക്കാറിന് അനുകൂലമായി ചിന്തിക്കുന്നുവെന്നാണ് സര്‍വെ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha





















