ശബരിമല യുവതീ പ്രവേശനത്തില്‍ നാടെങ്ങും പ്രതിഷേധം ശക്തമാകുമ്പോള്‍ പന്തളത്ത് നിന്ന് പത്മനാഭന്റെ മണ്ണിലേക്ക് ഭക്തലക്ഷങ്ങള്‍ ശബരിമല രക്ഷായാത്ര നടത്തുന്നു

ശബരിമലയിലെ സ്ത്രീപ്രവേശനത്തില്‍ ദേവസ്വം ബോര്‍ഡിനെ കൊണ്ട് റിവ്യൂഹര്‍ജി സമര്‍പ്പിക്കാനും ഈ മണ്ഡലകാലത്ത് തന്നെ സുപ്രീംകോടതി വിധി നടപ്പാക്കാതിരിക്കാനും സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഭക്തജനങ്ങളുടെ നേതൃത്വത്തില്‍ പന്തളത്ത് നിന്ന് ശബരിമല രക്ഷായാത്ര സംഘടിപ്പിക്കുന്നു. ഒക്ടോബര് 11 നു പന്തളത്തു നിന്നും ആരംഭിക്കുന്ന യാത്രയില്‍ അഞ്ച് ലക്ഷം അയ്യപ്പഭക്തര്‍ അണിചേരും. ഒരു സംഘടനയുടെയും ബാനര്‍ ഇല്ലാതെ നടത്തുന്ന ശബരിമല രക്ഷായാത്രയില്‍ ആബാലവൃദ്ധം അയ്യപ്പ ഭക്തന്മാരെയും പങ്കെടുപ്പിക്കുമെന്ന് യാത്രയ്ക്ക് നേതൃത്വം നല്‍കുന്ന പ്രതീഷ് വിശ്വനാഥ് അറിയിച്ചു.
ജാതി , രാഷ്ട്രീയ ഭേദമില്ലാതെ മുഴുവന്‍ ഹിന്ദു സഹോദരി സഹോദരന്മാരും ജാഥയില്‍ പങ്കെടുക്കും. യാത്രയിലുടനീളം ശരണമന്ത്രങ്ങള്‍ മുഴങ്ങും. ഒരു മണിക്കൂറോ ഒരു ദിവസമോ യാത്രയില്‍ പങ്കെടുത്ത് പ്രതിഷേധം അറിയിക്കാന്‍ എല്ലാവരും ശ്രമിക്കണമെന്ന് സമൂഹമാധ്യമങ്ങളിലൂടെയും മറ്റും ഇവര്‍ ആവശ്യപ്പെടുന്നു. രാഷ്ട്രീയ ഭേദമന്യേ ഭക്തജനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധ പരിപാടികള്‍ നടത്തുന്നുണ്ട്. അതിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ടാണ് ഇത്തരത്തിലൊരു യാത്ര നടത്താന്‍ തീരുമാനിച്ചതെന്ന് പ്രതീഷ് വിശ്വനാഥ് അറിയിച്ചു.
https://www.facebook.com/Malayalivartha
























