Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

സൈനിക നിയമം പ്രഖ്യാപിച്ചാണെങ്കിലും ശബരിമലയില്‍ ഭക്തകളെ പ്രവേശിപ്പിക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി, ആര്‍ത്തവമുള്ള സമയത്ത് ദര്‍ശനം നടത്തണമെന്നല്ല കോടതി പറഞ്ഞത് അതുള്ളവര്‍ക്കെല്ലാം അവിടെ പോകാമെന്നാണ്, അയ്യപ്പന്‍ നൈഷ്ഠിക ബ്രഹ്മചാരിയല്ലെന്നും അദ്ദേഹം വ്യക്തമാക്കി

06 OCTOBER 2018 05:31 PM IST
മലയാളി വാര്‍ത്ത

പട്ടാളത്തെ വിളിച്ചാണെങ്കിലും ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതി വിധി നടപ്പാക്കണമെന്ന് ബി.ജെ.പി നേതാവ് സുബ്രഹ്മണ്യം സ്വാമി. വിധി ഭരണഘടനാപരമാണ്. എന്ത് വില കൊടുത്തും അത് നടപ്പാക്കണം. കേരളാ സര്‍ക്കാരിന് എല്ലാ പിന്തുണയും നല്‍കുന്നു. യുവതികളെ പ്രവേശിപ്പിക്കുന്നതിനെതിരെ ബി.ജെ.പി സമരം നടത്തുമെന്ന് പറഞ്ഞിട്ടില്ല. കേരളത്തില്‍ നടക്കുന്ന പ്രക്ഷോഭങ്ങള്‍ ചിലരുടെ വ്യക്തിപരമായ താല്‍പര്യങ്ങളാണെന്നും അദ്ദേഹം ഡല്‍ഹിയില്‍ വ്യക്തമാക്കി. 

ശബരിമല അയ്യപ്പന്‍ നൈഷ്ടിക ബ്രഹ്മചാരിയാണെന്ന വാദം തെറ്റാണെന്നും സുബ്രഹ്മണ്യന്‍ സ്വാമി വ്യക്തമാക്കി. ആര്‍ത്തവമുള്ള ദിവസങ്ങളില്‍ സ്ത്രീകള്‍ കാണാന്‍ വരരുതെന്ന് അയ്യപ്പന്‍ പറഞ്ഞിട്ടുണ്ടോ? അതെല്ലാം ചിലര്‍ ഉണ്ടാക്കിവെച്ചതാണ്. സന്യാസിനിമാരും ഭക്തകളും അയ്യപ്പനെ കാണാന്‍ വരരുതെന്ന് അദ്ദേഹം പറയില്ല. നിയമത്തിന് മുന്നില്‍ എല്ലാവരും സമന്‍മാരാണ്. തത്വമസിയും അതാണ്. ആര്‍ത്തവം അയോഗ്യതയല്ല. മനുഷ്യരാശിയെ നിലനിര്‍ത്താനുള്ള പ്രകൃതിദത്തമായ അവസ്ഥയാണത്. 

ആര്‍ത്തവമുള്ള സമയത്ത് ശബരിമലയിലേക്ക് പോകണമെന്നല്ല സുപ്രീംകോടതി പറഞ്ഞത്. ആര്‍ത്തവമുള്ള സ്ത്രീകള്‍ക്കും യുവതികള്‍ക്കുമെല്ലാം ശബരിമലയില്‍ പോകാന്‍ അവകാശമുണ്ടെന്ന് വ്യക്തമാക്കുകയാണ് കോടതി ചെയ്തത്. പോകണമോന്ന് തീരുമാനിക്കേണ്ടത് ഭക്തകളാണ്. ഒരു യുവഭക്ത ദര്‍ശനത്തിന് വന്നാല്‍ അതിനുള്ള സൗകര്യം ഒരുക്കേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണ്. പൊലീസിന് അതിന് സാധിച്ചില്ലെങ്കില്‍ സൈനിക നിയമം പ്രഖ്യാപിച്ചായാലും സുപ്രീംകോടതി വിധി നടപ്പാക്കേണ്ട ബാധ്യത കേരള സര്‍ക്കാരിനുണ്ട്. 
യുവതി പ്രവേശനത്തെ എതിര്‍ക്കാന്‍ ബിജെപി കേന്ദ്രനേതൃത്വം തീരുമാനിച്ചിട്ടില്ലെന്നും സുബ്രഹ്മണ്യം സ്വാമി പറഞ്ഞു. വിധി നടപ്പാക്കുന്നതിനെതിരെ സമരം നടത്തുന്ന ബി.ജെ.പി സംസ്ഥാന നേതൃത്വത്തിനേറ്റ തിരിച്ചടിയാണ് സ്വാമിയുടെ വാക്കുകള്‍. 

 

   

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (10 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (36 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (2 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (3 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (3 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends