Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സമാധാനപരമായി മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് നേരെ നരനായാട്ട് നടത്തിയ പൊലീസ് നിലപാടില്‍ പ്രതിഷേധിച്ച് നാളെ പത്തനംതിട്ടയില്‍ നടക്കുന്ന ഹര്‍ത്താലില്‍ ജാതി, മത ഭേദമന്യേ ആയിരക്കണക്കിന് ഭക്തര്‍ അണിചേരും

06 OCTOBER 2018 05:35 PM IST
മലയാളി വാര്‍ത്ത

ശബരിമലയുടെ വിശുദ്ധി കാത്ത് സൂക്ഷിക്കാന്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കരുതെന്ന് ആവശ്യപ്പെട്ട് ദേവസ്വം ബോര്‍ഡ് പ്രസിഡന്റിന്റെ വീട്ടിലേക്ക് യുവമോര്‍ച്ച നടത്തിയ മാര്‍ച്ചിന് നേരെ പൊലീസ് നരനായാട്ട് നടത്തിയതില്‍ പ്രതിഷേധിച്ച് പത്തനംതിട്ടയില്‍ നാളെ ഹര്‍ത്താല്‍. ഞായറാഴ്ചയാണെങ്കിലും ആയിരക്കണക്കിന് ഭക്തജനങ്ങള്‍ നാളത്തെ ഹര്‍ത്താലിന്റെ ഭാഗമാകുമെന്ന് യുവമോര്‍ച്ച ജില്ലാനേതൃത്വം അറിയിച്ചു. അയ്യപ്പക്ഷേത്രങ്ങളും അയ്യപ്പഭക്തരും ഏറെ നിറഞ്ഞ് നില്‍ക്കുന്ന പത്തനംതിട്ടയിലെ ഹൈന്ദവര്‍ ജാതി ഭേദമന്യേ ഞായറാഴ്ചത്തെ പ്രതിഷേധത്തില്‍ പങ്കാളികളാകും

ശബരിമലയെ തകര്‍ക്കാന്‍ ദേവസ്വം ബോര്‍ഡ് വലിയ ഗൂഢാലോചന നടത്തുന്നുണ്ടെന്ന് യുവമോര്‍ച്ച ആരോപിക്കുന്നു. അതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹത്തിന്റെ വസതിയിലേക്ക് ശനിയാഴ്ച മാര്‍ച്ച് നടത്തിയത്. സമാധാനപരമായി നടന്ന മാര്‍ച്ചിന് നേരെ പൊലീസ് ലാത്തി വീശുകയായിരുന്നു. നേതാക്കളും പ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്ക് പറ്റി. ഇവരെല്ലാം കോഴഞ്ചേരി ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്. യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ അഡ്വ. കെ.പി പ്രകാശ് ബാബു, മീഡിയ കണ്‍വീനര്‍ ശ്രീരാജ് തുടങ്ങിയവര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. 

ആറന്‍മുള ജംഗ്ഷനില്‍ നിന്ന് പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് പോകുന്ന വഴിയിലാണ് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എം.പത്മകുമാറിന്റെ വീട്. നോട്ടീസ് നല്‍കിയാണ് മാര്‍ച്ച് നടത്തിയത്. ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് നൂറുകണക്കിന് പ്രവര്‍ത്തകര്‍ മാര്‍ച്ചില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്ക് നേരെയാണ് അക്രമം അഴിച്ച് വിട്ടതെന്ന് ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പറഞ്ഞു.ജനാധിപത്യപരമായ പ്രതിഷേധങ്ങളെയും ജനകീയ സമരങ്ങളെയും പോലീസിനെ കൊണ്ട് നേരിടാമെന്നാണ് പിണറായി സര്‍ക്കാരിന്റെ വ്യാമോഹമെങ്കില്‍ തീ കൊണ്ട് തലചൊറിയരുതെന്നെ തല്‍ക്കാലം മുഖ്യമന്ത്രിയോട് പറയാനുള്ളൂ എന്നും എം.എസ്.കുമാര്‍ അറിയിച്ചു.

പന്തളം രാജാവ് തങ്കഅങ്കിയുമായി അയ്യപ്പനെ കാണാന്‍ പോകുന്നത് ആറന്‍മുള വഴിയാണ്. ഇവിടെ തിരുവാഭരണ യാത്രയ്ക്ക് സ്വീകരണം നല്‍കുന്നുണ്ട്. കൂടാതെ അയിരൂ പുതിയകാവ്, റാന്നിയിലെ അയ്യപ്പക്ഷേത്രം അങ്ങനെ നിരവധി ക്ഷേത്രങ്ങള്‍ അയ്യപ്പനുമായി ബന്ധപ്പെട്ട് ജില്ലയിലുണ്ട്. അതുകൊണ്ട് അയ്യപ്പനും മണ്ഡലകാലവുമൊക്കെ ഇവിടെ ജാതിമത ഭേദമന്യേ ഒരു വികാരമാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends