Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

പിണറായിക്ക് കൊടിയേരിയോട് സംശയ രോഗം ; മുസ്ലീം സ്ത്രീകളെ സുന്നി പള്ളികളിൽ പ്രവേശിപ്പിക്കണമെന്ന് കോടിയേരിയുടെ പുതിയ നിലപാട്

06 OCTOBER 2018 06:31 PM IST
മലയാളി വാര്‍ത്ത

സിപിഎം സംസ്ഥാന സെക്രട്ടറി കേടിയേരി ബാലകൃഷ്ണനും മുഖ്യമന്ത്രി പിണറായി വിജയനും സാരമായ അഭിപ്രായ വ്യത്യാസത്തിൽ. ശബരിമല വിഷയത്തിൽ കടുത്ത നിലപാട് സ്വീകരിച്ച പിണറായിക്കെതിരെ കോടിയേരി രംഗത്ത് വന്നതിന് പിന്നാലെ സുന്നികളുടെ പള്ളിയിൽ സ്ത്രീകളെ കയറ്റണമെന്ന കോടിയേരിയുടെ നിലപാടാണ് ഇരുവരും തമ്മിൽ അഭിപ്രായ വ്യത്യാസത്തിന് കാരണമായത്.

ഫലത്തിൽ സി പി എം ഇസ്ലാം മത വിശ്വാസികളെയും തെറ്റിച്ചിരിക്കുകയാണ്. ശബരിമല വിഷയത്തിലാണ് ആദ്യം സിപിഎം ഹൈന്ദവരെ തെറ്റിച്ചത്. സുപ്രീം കോടതി ഉത്തരവ് വന്നയുടൻ തന്നെ അതികർശനമായി നടപ്പിലാക്കുമെന്ന് സർക്കാർ തീരുമാനമെടുത്തു. ബി ജെ പി കോടതി ഉത്തരവ് അംഗീകരിക്കുമെന്ന് കരുതിയായി രുന്നു സി പി എമ്മിന്റെ നീക്കം. എന്നാൽ ബിജെപിയെ വിട്ട് ഹിന്ദുമത വിശ്വാസികൾ സംഘടിക്കാൻ തുടങ്ങിയതോടെയാണ് സിപിഎം വെട്ടിലായത്. അതോടെ ഹൈന്ദവരെ അനുനയിപ്പിക്കാൻ ശ്രമം ആരംഭിച്ചു. പുന പരിശോധനാ ഹർജി നൽകാനുള്ള നീക്കം ഇതിന്റെ ഭാഗമായിരുന്നു. എന്നാൽ മുഖ്യമന്ത്രിയുമായി നടത്തിയ ചർച്ചക്ക് ശേഷം ഹർജി നൽകുമെന്ന് ദേവസ്വംബോർഡ് പ്രസിഡന്റ് പ്രഖ്യാപിച്ചതോടെ പണി പാളി. അതോടെ പേടിച്ചരണ്ട പ്രസിഡന്റ് തന്റെ നിലപാട് പൂർവ സ്ഥിതിയിലാക്കി.

ഇതിനിടെ യാതൊരു പ്രകോപനമില്ലാതെ വിശ്വാസികളുടെ ഭാഗത്ത് നിന്ന് കോടിയേരി ദേശാഭിമാനിയിലെഴുതിയ ലേഖനമാണ് പിണറായിയെ സംശയനിഴലാലിക്കിയത്. കോടിയേരിയുടെ ലേഖനം വായിക്കുന്നവർക്ക് അദ്ദേഹം ഹൈന്ദവർക്കാപ്പമാണെന്ന് തോന്നിപോകും. ഇതിലാണ് പിണറായി ഔട്ടായത്. ഇപ്പോൾ പിണറായി വിശ്വാസികളുടെ മറുപക്ഷവും കോടിയേരി വിശ്വാസികളുടെ പക്ഷത്തും എന്ന അവസ്ഥ കൈവന്നു.

മുസ്ലീം സ്ത്രീകളെ സുന്നി പള്ളികളിൽ പ്രവേശിപ്പിക്കണമെന്നാണ് കോടിയേരിയുടെ പുതിയ നിലപാട്. അത് ദൂരവ്യാപകമായ ചർച്ചകൾക്ക് വഴി തെളിക്കുമെന്ന് മാത്രമല്ല ഇസ്ലാം മത വിശ്വാസികൾ സർക്കാരിന് എതിരാക്കുകയും ചെയ്യും. ഹിന്ദുക്കളും ക്രിസ്ത്യാനികളും സർക്കാർ നിലപാടിൽ അസഹ്യരായിരിക്കെ മുസ്ലീങ്ങളെ കൂടി വെറുപ്പിക്കേണ്ടിയിരുന്നില്ല എന്നാണ് മുഖ്യമന്ത്രിയുടെ നിലപാട്.

സമസ്ത വിഭാഗം ജനങ്ങളെയും പിണക്കികൊണ്ട് എങ്ങനെ സർക്കാർ മുന്നോട്ടുകൊണ്ടു പോകുമെന്നാണ് മുഖ്യമന്ത്രിയുടെ ചിന്ത. സി പി എം നിർണായകമായ പ്രതിസന്ധിയിലാണെത്തിയിരിക്കുന്നത്. അതിന് സി പിഎം നേതാക്കൾ തന്നെ മുൻകൈയെടുത്തുന്നതിലാണ് മുഖ്യമന്ത്രിക്ക് പരിഭവം. പള്ളി വിഷയത്തിൽ ലീഗ് ഇടപെടുകയും ചെയ്തു. വിശ്വാസികളുടെ കാര്യത്തിൽ വിശ്വാസിയല്ലാത്ത കോടിയേരി അഭിപ്രായം പറയേണ്ടതില്ലെന്നും കെ.പി എ മജീദ് തിരിച്ചടിച്ചു.

ഇത്തരത്തിൽ കോടിയേരിയുടെ നീക്കങ്ങളെ തീരെ സംശയിക്കുകയാണ് മുഖ്യമന്ത്രി. നേരത്തെയും കോടിയേരി ഇത്തരത്തിലുള്ള ഗിമിക്കുകൾ നടത്തിയിട്ടുണ്ട്. ആരെയും വെറുപ്പിക്കാതെ മുന്നോട്ടുപോകുന്ന നേതാവാണ് കോടിയേരി. അതേ സമയം വെട്ടിലാക്കേണ്ടവരെ വെട്ടിലാക്കാനുംകോടിയേരിക്കറിയാം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (10 minutes ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (36 minutes ago)

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (1 hour ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (1 hour ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (1 hour ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (2 hours ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (2 hours ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (2 hours ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (2 hours ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (3 hours ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (3 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (3 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (3 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (3 hours ago)

Malayali Vartha Recommends