എണ്ണൂറ്റി ഇരുപത്തൊന്നു കോടി അക്കൗണ്ടിൽ ശബരിമലക്ക് ഉണ്ട് പതിനാറായിരം കോടിയിലധികം അധികം ആസ്‌തിയും ഉണ്ട് എന്നിട്ടും ഒരു പത്തു ലക്ഷം രൂപ വക്കീൽ ഫീസായി അയ്യപ്പന് വേണ്ടി സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് ചിലവാക്കിയില്ല ; ഇനിയുള്ള 12 ദിവസങ്ങൾ നിർണായകമെന്ന് രാഹുൽ ഈശ്വർ

എണ്ണൂറ്റി ഇരുപത്തൊന്നു കോടി അക്കൗണ്ടിൽ ശബരിമലക്ക് ഉണ്ട് പതിനാറായിരം കോടിയിലധികം അധികം ആസ്‌തിയും ഉണ്ട് എന്നിട്ടും ഒരു പത്തു ലക്ഷം രൂപ വക്കീൽ ഫീസായി അയ്യപ്പന് വേണ്ടി സുപ്രീം കോടതിയിൽ ദേവസ്വം ബോർഡ് ചിലവാക്കിയില്ല. ജനങ്ങൾ, വിശ്വാസികൾ സത്യം അറിയട്ടെ. ഞാൻ എന്തിനാണ് മറച്ചു വക്കുന്നത് ?. ദേവസ്വം ബോർഡ് നല്ല വക്കീലന്മാരെ നോക്കി പോലുമില്ല ഒന്നോർക്കുക ദേവസ്വം ബോർഡ് പെട്രോൾ അടിക്കുന്നത് അയ്യപ്പൻറെ കാശിലാണ്. ആഞ്ഞടിച്ചു രാഹുൽ ഈശ്വർ.
ശബരിമല കേസിൽ ജയിക്കാതിരിക്കാൻ ചിലർ ശ്രമിച്ചു. ദുർബലമായ വാദങ്ങൾ, അതി ശക്തരല്ലാത്ത അഡ്വക്കേറ്റ്സ്, വിഷയ ജ്ഞാനം ഇല്ലാത്തവരെ ആണ് വച്ചതു. ശബരിമല തോക്കുന്നതിൽ അവർക്കു ഉള്ളിൽ സന്തോഷമാണ്.എൻ സ് സ് അടക്കം ഉള്ള സംഘടനകൾ ആണ് സ്വാമി അയ്യപ്പനു വേണ്ടി യഥാർത്ഥത്തിൽ ശക്തമായ വാദം മുന്നോട്ടു വച്ചതു തന്നെ .
ശ്രീ സുകുമാരൻ നായർ സർ, ശ്രീ വെള്ളാപ്പള്ളി നടേശൻ, എല്ലാ ഹിന്ദു സാമുദായിക സംഘടനകളും ഒന്നിച്ചു നിന്ന് പോരാടാൻ ഒരുങ്ങുകയാണ്. ഞാൻ കോൺഗ്രസിന്റെ ശ്രീ രമേശ് ചെന്നിത്തല ജിയെ പോയി കണ്ടു സംസാരിച്ചിരുന്നു, ബിജെപി പ്രസിഡന്റ് ശ്രീധരൻ പിള്ള സർനോടും സംസാരിച്ചു. മുഖ്യമന്ത്രി സഖാവ് ശ്രീ പിണറായി അവർകളോട് ഹിന്ദു സംഘടനകൾ കണ്ടു. എന്റെ അമ്മ മല്ലിക നംബൂതിരി അടങ്ങുന്ന 4 അംഗങ്ങൾ ശ്രീ ദേവദാസ് ജി, ശ്രീ ഹരിനാരായണ സ്വാമി, ശ്രീ സുഗതൻ മുഖ്യമന്ത്രിയോട് വിശ്വാസ സൗഹാർദ നിലപാട് ഉണ്ടാകണം എന്ന് അഭ്യർഥിച്ചു.
നമുക്ക് കോൺഗ്രസ് , ബിജെപി . എല്ലാവരും ഒരുമിച്ചു നിന്ന് ജയിക്കാം.. രാഷ്ട്രീയവത്കരിക്കരുത്. ജെല്ലിക്കെട്ടാണ് നമ്മുടെ മാതൃക. മത സൗഹാർദം, കക്ഷി രാഷ്ട്രീയക്കാർ എല്ലാവരും വേണം. ഇനി 12 ദിവസം. അത് നിർണ്ണായകം.
https://www.facebook.com/Malayalivartha























