ആചാരാനുഷ്ടാനങ്ങള്‍ പാലിക്കുകയാണ് തങ്ങളുടെ ധര്‍മ്മം; സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ പിന്തുണ ഈ തീരുമാനത്തിനുണ്ട്: കണ്ഠര് മോഹനര്

മുഖ്യമന്ത്രിയെ കാണുന്നത് ഭക്തരുടെ ആചാരവും വിശ്വാസവും സംരക്ഷിക്കാനാണ്. മറിച്ച് യുവതികളെ സന്നിധാനത്തില്‍ കയറ്റുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യാനല്ലെന്നും തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. കോടതിയില്‍ പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നതിനാണ് പന്തളം കൊട്ടാരവും തന്ത്രി കുടുംബവും തീരുമാനിച്ചത്. ആചാരം സംരക്ഷിക്കാന്‍ അതല്ലാതെ മാര്‍ഗമില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ലക്ഷക്കണക്കിന് അയ്യപ്പ ഭക്തരുടെ പിന്തുണ ഈ തീരുമാനത്തിനുണ്ട്. എന്‍എസ്‌എസ്, പന്തളം കൊട്ടാരം എന്നിവരുമായി കൂടിയാലോചിച്ചു മാത്രമേ മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ പങ്കെടുക്കു. സമവായത്തിനല്ല മറിച്ച് സുപ്രീംകോടതി വിധി നടപ്പാക്കാനാണ് മുഖ്യമന്ത്രി പന്തളം കൊട്ടാരം, തന്ത്രി കുടുംബം എന്നിവരെ ചര്‍ച്ചയ്ക്കു വിളിച്ചതെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ നൂറ്റാണ്ടുകളായി നിലന്നുവരുന്ന ആചാര അനുഷ്ഠാനങ്ങള്‍ കര്‍ശനമായി പാലിക്കുകയാണു തങ്ങളുടെ കടമയെന്നും മറിച്ചുള്ള ചിന്ത ഉദിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























