വിശ്വാസികൾക്ക് വേണ്ടി അച്ഛൻ പാർട്ടിക്ക് പിന്നാലെ നടക്കുന്നു... സ്ഥാനമാനങ്ങൾ ഒരിക്കലും അദ്ധേഹം ആഗ്രഹിച്ചിട്ടില്ല...... ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്; സോഷ്യൽമീഡിയയിൽ തരംഗമായി ദേവസ്വം ബോർഡ് പ്രസിഡന്റിന്റെ മകന്റെ സംഭാഷണം

കേരളത്തെ പ്രക്ഷുബ്ധമാക്കിയിരിക്കുകയാണ് ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതിവിധി. കേരളത്തിൽ അങ്ങോളമിങ്ങോളം പ്രതിഷേധവുമായി ഹിന്ദുമതവിശ്വാസികളുടെ നാമജപയാത്രകൾ നടന്നുവരികയാണ് .കോൺഗ്രസ്സും വിശ്വാസികളുടെ പ്രതിഷേധത്തിന്റെ ഭാഗമായി രംഗത്തുണ്ട് .ഇതിനിടയിൽ സോഷ്യൽമീഡിയയിൽ ഏറെ ചർച്ചയാകുകയാണ് ഒരു ഫോൺസംഭാഷണം .തിരുവിതാകൂർ ദേവസ്വംബോർഡ് പ്രസിഡന്റിന്റെ മകൻ ജയ്ശങ്കറിന്റേത് എന്നപേരിലാണ് ശബ്ദസന്ദേശം സാമൂഹികമദ്യമാധ്യമങ്ങളിൽ പ്രചരിക്കുന്നത്.
സോഷ്യൽമീഡിയയിൽ തരംഗമാകുന്ന ഓഡിയോ ക്ലിപ്പിൽ തിരുവിതാംകൂർ ദേവസ്വംബോർഡ് പ്രസിഡന്റെ പാർട്ടിയിൽ നേരിടേണ്ടിവരുന്ന പ്രശ്നങ്ങളെ കൃത്യമായും വിവരിക്കുന്നു. തന്റെ അച്ഛൻ വിശ്വാസികൾക്ക് വേണ്ടിയാണ് നിലകൊള്ളുന്നത്. വിശ്വാസികളുടെ പക്ഷംചേരുന്നത് കൊണ്ട് പാർട്ടിയിൽ നിന്നും കടുത്ത പ്രതിഷേധം ഉയരുന്നുണ്ട് .എന്നാൽ വിശ്വാസികൾ അദ്ദേഹത്തിന്റെ പ്രയത്നത്തെ മാസ്സിലാക്കുന്നില്ല. സർക്കാരിന്റെ തീരുമാനങ്ങളിൽ പുനർപരിശോധന ആവശ്യപ്പെട്ടതും അച്ഛനാണ്. സ്ഥാനമാനങ്ങൾ ഒരിക്കലും അദ്ധേഹം ആഗ്രഹിച്ചിട്ടില്ല .ഏൽപ്പിച്ച ജോലി കൃത്യമായി ചെയ്യണമെന്ന് ആഗ്രഹമുണ്ട്. എന്നാൽ സാഹചര്യങ്ങളെ യുവമോർച്ച രാഷ്ട്രീയപരമായി ഉപയോഗിക്കുകയാണെന്നും ഓഡിയോയിൽ പറയുന്നു .
വീഡിയോ കാണൂ
https://www.facebook.com/Malayalivartha























