Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും


ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം


വിശാഖപട്ടണത്ത് നാവികാഭ്യാസത്തിനെത്തിയ ഇറാന്റെ യുദ്ധക്കപ്പലിന് കൊച്ചിയിൽ അഭയം നൽകി ഇന്ത്യ... മാർച്ച് നാലിനാണ് കപ്പൽ കൊച്ചിയിൽ നങ്കൂരമിട്ടത്, സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് കപ്പലിനു അഭയം നൽകണമെന്ന ആവശ്യം ഇറാൻ ഇന്ത്യക്കു മുന്നിൽ വച്ചത്


ജാമ്യം റദ്ദാക്കണമെന്ന ഹർജി: മറുപടി നൽകാൻ വീണ്ടും സമയം തേടി രാഹുൽ മാങ്കൂട്ടത്തിൽ...


ആറ്റുകാൽ പൊങ്കാലയ്ക്ക് പിന്നാലെ മാലിന്യവിവാദം: അന്വേഷണത്തിന് ഉത്തരവിട്ട് മന്ത്രി വി. ശിവൻകുട്ടി: 45 വർഷം ഉണ്ടായിരുന്ന ഭരണം നഷ്ടമായതിന്റെ വേദനയുണ്ടാകും; സമ്മർദ്ദം മൂലമാണ് മന്ത്രി ഇപ്പോൾ നിലപാട് മാറ്റി പറയുന്നതെന്ന് മേയർ വിവി രാജേഷ്...

നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനായി ഇനി വില്ലേജ് ഓഫീസുകളില്‍ ക്യൂ നില്‍ക്കേണ്ട

07 OCTOBER 2018 08:25 AM IST
മലയാളി വാര്‍ത്ത

More Stories...

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി... ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി

രാജ്യത്ത് പാചക വാതക വിലയിൽ വർദ്ധനവ്... ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും

വിദ്യാഭ്യാസ ആവശ്യങ്ങളടക്കം നിരവധി ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസുകളില്‍ നിന്ന് ലഭിച്ചിരുന്ന ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റിനായി ഇനി അലയേണ്ട. പിന്നാക്ക വിഭാഗത്തിലെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് തൊഴില്‍ അപേക്ഷകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്ക് മെഡിക്കല്‍, എന്‍ജിനിയറിംഗ് അടക്കമുള്ള പൊതുപ്രവേശന പരീക്ഷകള്‍ക്കും അനിവാര്യമായ നോണ്‍ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് കിട്ടാന്‍ മിക്കവാറും പല തവണ വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്നവരാണ് മിക്കവാറും . മെഡിക്കല്‍ എന്‍ജിനീയറിംഗ് അടക്കമുള്ള പൊതുപ്രവേശന പരീക്ഷകള്‍ക്കും ഈ സര്‍ട്ടിഫിക്കറ്റ് അത്യാവശ്യമാണ്. അതിനാല്‍ എത്ര ബുദ്ധിമുട്ടിയാലും അവര്‍ അതിനായി വില്ലേജ് ഓഫീസില്‍ കയറിയിറങ്ങുന്നു. എന്നാല്‍ ഇനി ആശ്വസിക്കാം ഇവര്‍ക്ക്. ഇപ്പോള്‍ അപേക്ഷ ഓണ്‍ലൈനായി കിട്ടുന്നതിന് സംവിധാനമൊരുങ്ങി. 

ഐ.ടി മിഷന്‍ തയ്യാറാക്കിയ പദ്ധതി നടപ്പാക്കാനാവശ്യമായ നിയമഭേദഗതിക്ക് സര്‍ക്കാര്‍ അനുമതി നല്‍കിയാല്‍ ഈ മാസം മുതല്‍ നിലവില്‍ വരും. പിന്നാക്ക സമുദായ സംവരണം കിട്ടുന്നതിന് നോണ്‍ ക്രീമിലെയര്‍ വരുമാന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണ്. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ജോലിക്കും വിദ്യാഭ്യാസ സംവരണത്തിനും 8 ലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങള്‍ക്കും സംസ്ഥാനതലത്തിലെ സംവരണത്തിന് ആറുലക്ഷം രൂപയ്ക്ക് താഴെ വാര്‍ഷിക വരുമാനമുള്ളവര്‍ക്കുമാണ് നോണ്‍ ക്രീമിലെയര്‍ സര്‍ട്ടിഫിക്കറ്റ് ലഭിക്കുക. 

കേന്ദ്ര സ്ഥാപനങ്ങളിലേക്കാണെങ്കില്‍ താലൂക്ക് ഓഫീസിലും സംസ്ഥാനതലത്തിലാണെങ്കില്‍ വില്ലേജ്ഓഫീസിലും നിന്നാണ് സര്‍ട്ടിഫിക്കറ്റ് നല്‍കുക. ഇതിനായി വരുമാനം, ജാതി, മേല്‍വിലാസം, ഐഡന്റിറ്റി എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളും റേഷന്‍കാര്‍ഡും ഹാജരാക്കണം. നിശ്ചിത ഫോറത്തില്‍ അഞ്ചരൂപ സ്റ്റാമ്പ് പതിച്ചാണ് അപേക്ഷിക്കേണ്ടത്. എന്‍ജിനിയറിംഗ്, മെഡിക്കല്‍ പൊതുപ്രവേശനപരീക്ഷയ്ക്ക് അപേക്ഷിക്കേണ്ട സന്ദര്‍ഭത്തില്‍ ലക്ഷക്കണക്കിന് അപേക്ഷകരാണ് വില്ലേജ് ഓഫീസുകള്‍ കയറിയിറങ്ങുന്നത്.
പുതിയസംവിധാനത്തില്‍ വീട്ടിലിരുന്ന് ഓണ്‍ലൈനായും അക്ഷയകേന്ദ്രങ്ങള്‍ വഴിയും ഇ.ഡിസ്ട്രിക്ട്ഓഫീസുകള്‍ വഴിയും അപേക്ഷ നല്‍കാം. നിശ്ചിത ദിവസത്തിനുള്ളില്‍ ഇതേകേന്ദ്രങ്ങളില്‍ നിന്ന് ഡിജിറ്റല്‍ ഒപ്പോടുകൂടിയ സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കാം. ഡിജിലോക്കര്‍ സംവിധാനമുള്ളവര്‍ക്ക് അതിലേക്ക് സര്‍ട്ടിഫിക്കറ്റ് എത്തും. അപേക്ഷ നല്‍കുമ്പോള്‍ ഡിജിലോക്കര്‍ കൈന്‍ഡിലിലൂടെ അപ്‌ലോഡ് ചെയ്യാനും സംവിധാനമുണ്ടാകും.


 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദമ്പതികൾ തമ്മിലുള്ള പ്രശ്നങ്ങൾ തീരും! മകരം രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (22 minutes ago)

അതിരപ്പിള്ളിയില്‍ മഞ്ഞ കൊമ്പൻ കാട്ടാന റോഡിലിറങ്ങി സഞ്ചാരികളുടെ കാര്‍ തടഞ്ഞു... ആന മദപ്പാടിലാണെന്ന് വനംവകുപ്പ്  (23 minutes ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1840 രൂപയുടെ വർദ്ധനവ്  (28 minutes ago)

  പുതുവൈപ്പിനിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് ഒരു മരണം.... അഞ്ച് മത്സ്യത്തൊഴിലാളികളെ രക്ഷപ്പെടുത്തി  (33 minutes ago)

സംസ്ഥാനത്ത് ഏറ്റവും ഉയര്‍ന്ന അള്‍ട്രാവയലറ്റ് സൂചിക മൂന്നാറില്‍ രേഖപ്പെടുത്തി...  (41 minutes ago)

ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വിലയിൽ 60 രൂപയുടെ വർദ്ധനവ്  (57 minutes ago)

തെരഞ്ഞെടുപ്പ് കടുപ്പമേറും... തൃശൂരിൽ കോൺഗ്രസിന് വൻ തിരിച്ചടി നല്‍കി ജില്ലാ നേതാവ് പാർട്ടി വിട്ടു, ബിജെപിയിൽ ചേർന്നു, സീറ്റ് മോഹികള്‍ പാര്‍ട്ടിമാറ്റങ്ങള്‍ ശക്തമാകും  (1 hour ago)

രാവിലെ പ്രഭാത സവാരിക്കിടെ അപകടം...  (1 hour ago)

മുന്‍ഗണനാ റേഷന്‍ കാര്‍ഡുകള്‍ കൂടി ഒരാഴ്ചയ്ക്കകം സംസ്ഥാനത്ത് വിതരണം ചെയ്യും  (1 hour ago)

വേമ്പനാട് കായലിന് കുറുകെ ഒരുകിലോമീറ്ററിലേറെ നീളത്തില്‍ നിര്‍മിച്ച പാലം ഇന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടിന് സമര്‍പ്പിക്കും....  (1 hour ago)

കെ- ടെറ്റ് അപേക്ഷാ തീയതി 16 വരെ നീട്ടി  (1 hour ago)

വട്ടിയൂർക്കാവ് അസംബ്ളി മണ്ഡലത്തിൽ ബി.ജെ.പി സ്ഥാനാർത്ഥിയായി മുൻ ഡി.ജി.പി ആർ .ശ്രീലേഖ മത്സരിക്കും  (2 hours ago)

ആര്യവൈദ്യഫാർമസി സ്ഥാപകൻ പരേതനായ പി.വി. രാമവാരിയരുടെ മകളെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി... കവർച്ചയ്‌ക്കിടെ നടന്ന കൊലപാതകമാണെന്ന് പോലീസ് നിഗമനം  (2 hours ago)

കാലാവസ്ഥാ സുരക്ഷയ്ക്കായി നബാർഡിൻ്റെ 'നാഷണൽ ക്ലൈമറ്റ് സ്റ്റാക്ക് ഇന്നൊവേഷൻ ചലഞ്ച്'  (2 hours ago)

മുഖ്യമന്ത്രി ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...   (2 hours ago)

Malayali Vartha Recommends