Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കടുവായും പുലികളും അവിടെ ചെല്ലുമ്പോള്‍ കാത്തുകൊള്ളേണമേ ശരണം പൊന്നയ്യപ്പ... ആദ്യം പ്രളയത്തിലൂടെ പമ്പാ പാലത്തെ തകര്‍ത്തു; ഇപ്പോഴിതാ അയ്യപ്പന്റെ അടുത്തുവരെ പുലി എത്തിയിരിക്കുന്നു! ഒരറ്റത്ത് ശബരിമല വിധി നടപ്പാക്കുമെന്ന് സര്‍ക്കാര്‍; ഭജനയും ജപവുമായി ഭക്തര്‍ നാട് കീഴടക്കുമ്പോള്‍ വിശ്വാസ കഥകള്‍ വൈറലാകുന്നു

07 OCTOBER 2018 10:21 AM IST
മലയാളി വാര്‍ത്ത

കേരളം ഒരിക്കലും കണ്ടില്ലാത്ത ഭക്തജന പ്രക്ഷോഭങ്ങള്‍ക്ക് വേദിയാകുമ്പോള്‍ ശബരിമലയെ ചുറ്റിപ്പറ്റി കഥകളും പടരുകയാണ്. പണ്ടൊക്കെ പറഞ്ഞ് പറഞ്ഞ് പരത്തിയ കഥകള്‍ ഇപ്പോള്‍ വേഗത്തില്‍ പരടാന്‍ സോഷ്യല്‍ മീഡിയയുമുണ്ട്. 

ശബരിമലയിലെ സ്ത്രീപ്രവേശനത്തിനെതിരെ കേരളത്തില്‍ അങ്ങോളമിങ്ങോളം പ്രതിഷേധം ഇരമ്പുകയാണ്. ഭക്തര്‍ തെരുവില്‍ ഇറങ്ങിയാണ് കോടതി വിധിക്കെതിരെ പ്രതിഷേധിക്കുന്നത്. കോടതി വിധി നടപ്പാക്കുകയല്ലാതെ സര്‍ക്കാറിന് മുന്‍പില്‍ മറ്റ് വഴികളില്ല. എന്നിട്ടും, അതിന് അനുവദിക്കില്ലെന്ന നിലപാടിലാണ് ഭക്തര്‍. ഇതിനെ ശബരിമലയില്‍ പുലിയിറങ്ങിയതും ഭക്തര്‍ കാര്യമായി തന്നെ ചര്‍ച്ച ചെയ്തു തുടങ്ങി. ഒരു വശത്ത് ശക്തമായ പ്രതിഷേധം അലയടിക്കുന്നതിനിടെയണ് സന്നിധാനത്ത് പുലിയിറങ്ങിയെന്ന വാര്‍ത്തയും പുറത്തുവരുന്നത്.

വെള്ളിയാഴ്ച്ച രാത്രി 9.30ന് മാളികപ്പുറം പടിക്കെട്ടിനു താഴെ കാട്ടുപന്നികളുടെ അലര്‍ച്ച കേട്ട ദേവസ്വം ഗാര്‍ഡുകള്‍ മേല്‍പ്പാലത്തിലൂടെ എത്തി നോക്കുമ്പോള്‍ കാട്ടുപന്നിയെ പുലി കടിച്ചു വലിക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ വനപാലകരെ വിവരം അറിയിച്ചു. രാവിലെ നോക്കിയപ്പോള്‍ ചെവി മുതല്‍ വയറു വരെയുള്ള ഭാഗം കീറി അവശനിലയിലായ കാട്ടുപന്നിയെ കണ്ടെത്തി. പിന്നീട് ഇതിനെ പാണ്ടിത്താവളത്തിലെ ഇന്‍സിനറേറ്ററിന്റെ അടുത്തേക്കു മാറ്റി. സന്നിധാനത്ത് പുലിയിറങ്ങിയത് അയ്യപ്പ കോപമാണെന്ന് വിശ്വസിക്കുന്നവരുമുണ്ട്. ശബരികാടുകളില്‍ പുലിയിറങ്ങുന്നത് അപൂര്‍വ്വമായ സംഭവമല്ല.

എന്നാല്‍, ഇപ്പോഴത്തെ സാഹചര്യവും കൂട്ടിവായിക്കുകയാണ് വിശ്വാസികള്‍. അടുത്തിടെ പമ്പയെയും കേരളത്തെയും മുക്കിയ പ്രളയം വന്നതും അയ്യപ്പകോപം കാരണമാണെന്ന് വിശ്വസിക്കുന്നവരാണ് ഭക്തര്‍. ഇതിനിടെയാണ് പുലിയിറങ്ങലും കൂട്ടിവായിക്കുന്നത്. ശബരിമല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുകൊണ്ട് പുനര്‍നിര്‍മ്മാണം നടക്കുന്നതിനിടയിലാണ് പമ്പയെ വീണ്ടും പ്രളയം വിഴുങ്ങാന്‍ ഒരുങ്ങുന്നത്. ശക്തമായ മഴ ഇന്നും നാളെയുമായി പമ്പയിലും പരിസരത്തും ഉണ്ടാകുമെന്നാണ് പ്രവചനം.

അങ്ങനെ വന്നാല്‍ വീണ്ടും പമ്പ കരകവിയുമെന്നും കരുതുന്നവര്‍ ഏറെ. നേരത്തെയും ശബരിമയിലെ സ്ത്രീ പ്രവേശന വിധി വന്നതിന് പിന്നാലെയാണ് കേരളത്തെ പ്രളയം വിഴുങ്ങിയത്. അതിന് പിന്നാലെ കാലം തെറ്റി കന്നി മാസത്തില്‍ തന്നെ തുലാമഴയെത്തിയതും മഴ ശക്തി പ്രാപിച്ചതും എല്ലാം അയ്യപ്പ കോപമാണെന്നാണ് ഭക്തരുടെ പ്രചരണം. കാലവസ്ഥ മോശമായാല്‍ ഇത്തവണ ശബരിമല തീര്‍ത്ഥാടനം തന്നെ പ്രതിസന്ധിയിലാകുന്ന അവസ്ഥ വരും. ഭക്തരുടെ പ്രതിഷേധാഗ്‌നി തോരാമഴ ആളിക്കത്തിക്കുമെന്ന ഭയം ഇതോടെ സര്‍ക്കാരിനെയും പിടിച്ചു കുലുക്കിയിട്ടുണ്ട്.

ഒപ്പം പ്രതിഷേധം ശക്തമാക്കി കോണ്‍ഗ്രസും ബിജെപിയും ഭക്തര്‍ക്കൊപ്പം നിലകൊള്ളുന്നതും സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതിനിടയിലാണ് കനത്ത മഴയും സര്‍ക്കാരിന് തിരിച്ചടിയായിരിക്കുന്നത്. ശബരിമലയില്‍ സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ പിന്തുണച്ച സര്‍ക്കാര്‍ വരുന്ന പതിമൂന്ന് ദിവസത്തിനുള്ളില്‍ ഈ സ്ത്രീകള്‍ക്ക് വേണ്ട അടിസ്ഥാന സൗകര്യങ്ങള്‍ പമ്പയില്‍ ഒരുക്കി കൊടുക്കാന്‍ ബാധ്യസ്ഥരാണ്. എന്നാല്‍ പുനര്‍ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തി വെച്ച ശബരിമലയില്‍ സുപ്രീം കോടതി വിധി തന്നെ ചോദ്യചിഹ്നമായി മാറിയിരിക്കുകയാണ്.

ഇതോടെ മഴയില്‍ ശബരിമലയിലേക്ക് അടിസ്ഥാന സൗകര്യമൊരുക്കാന്‍ പറ്റാത്ത സ്ഥിതിയാണ് നിലവില്‍ വരുന്നത്. ഇതോടെയാണ് വീണ്ടും ഭക്തര്‍ ചര്‍ച്ചകള്‍ സജീവമാക്കുന്നത്. വിശ്വാസത്തിനെതിരെ നിലപാട് എടുത്തതിന്റെ പരിണിത ഫലമാണ് പ്രളയമെന്നാണ് വിശ്വാസികള്‍ പറയുന്നത്. തുലാമാസത്തില്‍ തീര്‍ത്ഥാടനം മുടങ്ങിയാല്‍ പ്രതിഷേധം പുതിയ തലത്തിലേക്ക് എത്തും. ഇത് സര്‍ക്കാരിനും അറിയാം. ഇത് മനസ്സിലാക്കിയാണ് സിപിഎം നിലപാട് മാറ്റുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (2 hours ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (3 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (3 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (3 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (4 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (4 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (4 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (4 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (4 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (4 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (4 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (4 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (5 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (6 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (7 hours ago)

Malayali Vartha Recommends