അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ പോലും കോൺഗ്രസ്സുമായി സഹകരിക്കില്ല - സി പി ഐ എം

അഞ്ച് സംസ്ഥാനങ്ങളിലെ വരാനിരിക്കുന്ന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ ഒരെണ്ണത്തിൽ പോലും കോൺഗ്രസ്സുമായി സഹകരിക്കില്ലെന്ന് സി പി ഐ എം കേന്ദ്ര കമ്മിറ്റി തീരുമാനിച്ചു. എന്നാൽ രാജസ്ഥാനിലും മധ്യപ്രദേശിലും ഇതര സഖ്യത്തിന്റെ ഭാഗമാവുകയും തെലങ്കാനയിൽ ബഹുജന ഇടതുമുന്നണിക്കൊപ്പം തെരഞ്ഞെടുപ്പിനെ നേരിടുകയും ചെയ്യും . മറ്റുള്ളവർക്ക് സംശയം ഉളവാക്കുന്ന തരത്തിലാണ് കേന്ദ്ര ഇലക്ഷൻ കമ്മീഷൻ പ്രവർത്തിക്കുന്നത് .എന്നാൽ ഇത് ഒരു നിഷ്പക്ഷ സ്ഥാപനമാണെന്ന ഓർമ്മ വേണമെന്നും സി പി ഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ഇന്നലെയാണ് നിയമസഭാ -ലോക്സഭാ തെരെഞ്ഞെടുപ്പ് സഖ്യം ചർച്ച ചെയ്യാനുള്ള കേന്ദ്രകമ്മിറ്റി ആരംഭിച്ചത്. ഇന്നലെയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിച്ചത്. രാജസ്ഥാന്‍, മധ്യപ്രദേശ്, തെലുങ്കാന, മിസോറാം, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ നവംബര്‍ 12 മുതല്‍ ഡിസംബര്‍ ഏഴുവരെയാണ് വോട്ടെടുപ്പ്.എല്ലാ സംസ്ഥാനങ്ങളിലെയും വോട്ടെണ്ണല്‍ ഡിസംബര്‍ 11നാണ്.
ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളില്‍ മൂന്നിടത്തും ബിജെപിയാണ് നിലവില്‍ ഭരിക്കുന്നത്. രാജസ്ഥാന്‍, മധ്യപ്രദേശ്, ചത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ് ബിജെപി ഭരണം. വടക്കു കിഴക്കന്‍ സംസ്ഥാനമായ മിസോറാം കോണ്‍ഗ്രസ് ഭരിക്കുമ്പോള്‍ തെലങ്കാന ടി.ആര്‍.എസുംമാണ് ഭരണത്തിലുള്ളത്. അഞ്ച് സംസ്ഥാനങ്ങളില്‍ സിപിഐഎം പങ്കാളിയായിട്ടുളള ഏറ്റവും വലിയ മുന്നണി തെലങ്കാനയാണ്.
പാര്‍ട്ടി ബഹുജന്‍ ലെഫ്റ്റ് ഫ്രണ്ട് എന്ന മുന്നണിയില്‍ മത്സരിക്കും. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും മത്സരിക്കാനാണ് മുന്നണിയുടെ തീരുമാനം. സിപിഐ തെലങ്കാനയില്‍ ഈ മുന്നണിയില്‍ ഇല്ല, ടിഡിപി-കോണ്‍ഗ്രസ് സഖ്യത്തിനൊപ്പമാണ്. രാജസ്ഥാനില്‍ രാജസ്ഥാന്‍ ഗണതന്ത്ര മോര്‍ച്ചയുടെ ഭാഗമാകാനാണ് സിപിഐഎം ധാരണയായിരിക്കുന്നത് .
ഛത്തീസ്ഗഡില്‍ ഞങ്ങൾക്ക് വേണ്ടത്ര സ്വാധീനാമൊന്നുമില്ലെങ്കിലും ബിജെപി വിരുദ്ധ വോട്ടുകള്‍ ഏകീകരിക്കാന്‍ കഠിനശ്രമം ഉണ്ടാവുമെന്നും സഖ്യത്തെക്കുറിച്ചുളള ചര്‍ച്ചകള്‍ നടക്കുകയാണെന്നുമാണ് ലഭിച്ചിരിക്കുന്ന വിവരം .
ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ കേരള ഇടത്മുന്നണി സര്‍ക്കാര്‍ കൈക്കൊണ്ട നിലപാടിന് ഇന്നലെ നടന്ന കേന്ദ്രകമ്മിറ്റിയില്‍ സിപിഐഎം പരിപൂര്‍ണ പിന്തുണ പ്രഖ്യാപിച്ചു.സ്ത്രീകളോട് വിവേചനം പാടില്ലെന്ന നിലപാടില്‍ ഉറച്ചുനില്‍ക്കാനും കേന്ദ്രകമ്മിറ്റി തീരുമാനിച്ചിട്ടുണ്ട്. സ്ത്രീ പ്രവേശന വിഷയത്തിൽ സുപ്രീം കോടതി വിധിക്കെതിരെ ബിജെ പിയും കോൺഗ്രസും പരസ്യമായി രംഗത്ത് വന്നതോടെയാണ് സി പി ഐ എം കേന്ദ്ര നേതൃത്വം സംസ്ഥാനത്തിന്റെ നിലപാടിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നത് . ആരാധാനായലങ്ങളിലടക്കം സ്ത്രീകള്‍ക്ക് തുല്യപ്രാധാന്യം ലഭിക്കണമെന്നാണ് പാര്‍ട്ടി നിലപാടെന്ന് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തൽ.
https://www.facebook.com/Malayalivartha





















