Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

അമ്മയുടെ രോഗം മാറാൻ വേണ്ടി പുലിപ്പാൽ തേടി പോയ അയ്യപ്പൻ തീർച്ചയായും സ്ത്രീ വിദ്വേഷി അല്ല...മഹിഷി എന്ന ആസുര ഭാവത്തെയാണ് അയ്യപ്പൻ വധിച്ചത് .. വീണ്ടും ചരിത്രം ആവർത്തിക്കപ്പെടുമെന്നതിന്റെ വെളിപ്പെടുത്തലാണോ ഈ പുലി പ്രവേശം ?

07 OCTOBER 2018 01:22 PM IST
മലയാളി വാര്‍ത്ത

പന്തളം ‌രാജാ‌വ് അയ്യപ്പനെ എടുത്ത് വളർത്തി‌യ കഥ പ്രസി‌ദ്ധമാണല്ലോ. സന്താനസൗഭാഗ്യമില്ലാതെ അദ്ദേഹം ഏറെ ദുഖിതനായിരുന്നു. ശിവപൂജ നടത്തി. സന്താന സൗഭാഗ്യത്തിനായി അദ്ദേഹം നിരന്തരം പ്രാര്‍ഥിച്ചുവന്നു. വനത്തില്‍ നായാട്ടിനു ശേഷം രാജാവും കൂട്ടരും പമ്പാ തീരത്ത് വിശ്രമിക്കുന്ന സമയത്താണ്‌ വിഷ്ണു മായയിൽ ശിവന് പിറന്ന അയ്യപ്പനെ പന്തളം രാജാവിന് കിട്ടിയത്. 

പന്തളം രാജാവും രാഞ്ജിയും അയ്യപ്പനെ സ്വന്തം മകനായി വളർത്തി . ഇതിനിടെ മഹാറാണിക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു. രാജരാജന്‍ എന്ന് കുഞ്ഞിനു പേരിട്ടു. മണികണ്ഠനും രാജരാജനും കൊട്ടാരത്തില്‍ ഒരു പോലെ വളര്‍ന്നു.
മൂത്തമകന്‍ എന്ന നിലയില്‍ മണികണ്ഠനെ യുവരാജാവായി അഭിഷേകം ചെയ്യാൻ രാജാവായ തീരുമാനിച്ചു.

എന്നാൽ അയ്യപ്പനെ യുവരാ‌ജാവാക്കുന്നതിൽ കൊട്ടാരം മന്ത്രിക്ക് എതിർപ്പായിരുന്നു. കാരണം മന്ത്രിയുടെ കുതന്ത്രങ്ങൾ അയ്യപ്പന് മുന്നിൽ വിലപ്പോകില്ലെന്നു മന്ത്രിക്ക് അറിയാം. അയ്യപ്പനെ എങ്ങനെയെങ്കിലും വകവരുത്തുക എന്നതായിരുന്നു മന്ത്രിയുടെ ലക്ഷ്യം.
ഇതിനായി ദുഷ്ചിന്തകള്‍ പറഞ്ഞു കൊടുത്ത് റാണിയെ വശത്താക്കി. സ്വന്തം മകനെ യുവരാജാവാക്കണെന്നു റാണിയും തീരുമാനിച്ചു. മണികണ്ഠനെ ഇല്ലാതാക്കാനുള്ള തന്ത്രങ്ങള്‍ പിന്നെ അവര്‍ കൂട്ടായി ചിന്തിച്ചു. അവസാനം മണികണ്ഠനെ കാട്ടിലേക്ക് പറഞ്ഞയച്ചാൽ മൃഗങ്ങൾ കൊന്നു തിന്നുമെന്നു അവർ തീരുമാനിച്ചു

ഇതിനായി റാണി രോഗം നടിച്ചു കിടന്നു. കൊട്ടാര വൈദ്യന്മാരെ മന്ത്രി പാട്ടിലാക്കി. കൊട്ടാരം വൈദ്യൻ രാജാവിനോട് പറഞ്ഞു.. റാണിയുടെ രോഗം അതികഠിനമാണ്. ഇതിന് ഒരേ ഒരു മരുന്നേയുള്ളു.... അതിനു പുലിപ്പാല്‍ വേണം.

പുലിപ്പാല്‍ കൊണ്ടുവരുന്നവര്‍ക്ക് പകുതി രാജ്യം നല്‍കാമെന്ന് രാജാവ് വിളംബരം ചെയ്‌തെങ്കിലും പന്തളം രാജ്യത്ത് ആരും ഇതിനു മുന്നോട്ടുവന്നില്ല. അപ്പോഴാണ്‌ മണികണ്ഠൻ വിവരമറിഞ്ഞു എത്തുന്നത്. മന്ത്രി ഒരുക്കിയ ചതിയാണിതെന്നു മനസ്സിലാക്കിയ മണികണ്ഠൻ പുലിപ്പാലിനായി കാട്ടിൽ പോകാൻ തയ്യാറായി.  ഇതറിഞ്ഞു രാജാവ് എതിർത്തു .. എന്നാൽ രോഗിയായ അമ്മയുടെ രോഗം മാറ്റാന്‍ മരുന്നു സംഘടിപ്പിച്ചു നല്‍കുക മകന്റെ കടമയാണ് എന്നായിരുന്നു മണികണ്ഠന്റെ മറുപടി.
കാട്ടിലേക്ക് സൈന്യ സന്നാഹങ്ങളോടെ പോകാൻ രാജാവ് പറഞ്ഞെങ്കിലും മണികണ്ഠൻ സമ്മതിച്ചില്ല. പകരം തനിക്കു ഭക്ഷണത്തിനുള്ള ഇരുമുടി കെട്ടും ആയാണ് മണികണ്ഠൻ പുറപ്പെട്ടത്

കാട്ടിൽനിന്നു തിരിച്ചു അയ്യപ്പൻ വന്നത് പുലിപ്പാൽ മാത്രമായല്ല. ഇഷ്ടം പോലെ പാൽ കറന്നെടുത്തുകൊള്ളാൻ പറഞ്ഞു പുലിയുടെ പുറത്തുകയറിയാണ്    

അയ്യപ്പന്റെ ദൈവികത മനസിലാക്കിയ പന്തളം രാജാവാണ് അയ്യപ്പ‌ന്റെ നിർദ്ദേശ പ്രകാര ഒരു ക്ഷേത്രം ശബരിമലയിൽ നിർമ്മിച്ചത് . അയ്യപ്പൻ പുലിപ്പാലിനായി കാടുകയറിയതു ഇരുമുടിക്കെട്ടുമായിട്ടാണ് എന്നതിനാലാണ് ശബരിമലയിലേക്ക് ഇരുമുടിക്കെട്ടുമായിട്ടാണ് ഭക്തർ പോകുന്നത്.


പിന്നീട് ചെയ്ത തെറ്റ് മനസ്സിലാക്കിയ മന്ത്രി മണികണ്ഠനോട് മാപ്പ് അപേക്ഷിച്ചു. മാപ്പ് കൊടുത്ത മണികണ്ഠൻ മന്ത്രി ചെയ്ത പാപത്തിൽ നിന്ന് മുക്തി നേടാൻ 41 ദിവസത്തെ വ്രത‌മെടുത്ത് മല കയറാൻ ആവശ്യപ്പെട്ടു . ഇതിന്റെ ഓർമ്മക്കാണ് 41 ദിവസം വ്രതമെടുത്ത് അയ്യപ്പ ഭക്തർ മലകയറുന്നത്

ഈ യാ ത്രയിലാണ് അയ്യപ്പൻ മഹിഷി നിഗ്രഹം നടത്തിയത് . രാജ്യത്തു ആസുര ശക്തികൾ വിളയാടുമ്പോൾ അയ്യപ്പൻ തന്റെ വാഹനമായ പുലിപ്പുറത്ത് എഴുന്നള്ളുമെന്നാണ് വിശ്വാസം. 41 ദിവസത്തെ വ്രത‌മെടുക്കാതെ മല കയറു ന്നവരെ പുലി പിടിക്കുമെന്നു വിശ്വാസവും പണ്ട് ഉണ്ടായിരുന്നു.

എന്നുവെച്ച് അമ്മയുടെ രോഗം മാറാൻ വേണ്ടി പുലിപ്പാൽ തേടി പോയ അയ്യപ്പൻ തീർച്ചയായും സ്ത്രീ വിദ്വേഷി അല്ല. മഹിഷിയിൽ നിന്ന് ശാപമുക്തയായി ഇറങ്ങിവന്ന സുന്ദരിയോട് അയ്യപ്പൻ പറഞ്ഞത് , നീ എന്റെ ശക്തി തന്നയൊണ്. പക്ഷേ ഞാന്‍ ബ്രബ്മചര്യം അനുഷ്ഠിക്കുന്നതിനാല്‍ നിന്നെ സോദരീ ഭാവത്തിലേ എനിക്കു കാണാന്‍ സാധിക്കു...എന്നാലും എന്റെ വാമഭാഗത്ത് അല്‍പ്പം മാറി മാളികപ്പുറത്തമ്മയായി ഇരുന്നാലും എന്നാണ് .
മഹിഷി എന്ന ആസുര ഭാവത്തെയാണ് അയ്യപ്പൻ വധിച്ചത് .. വീണ്ടും ചരിത്രം ആവർത്തിക്കപ്പെടുമെന്നതിന്റെ വെളിപ്പെടുത്തലാണോ ഈ പുലി പ്രവേശം ?

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (49 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends