Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

"വീല്‍ ചെയറില്‍ തന്നെ നടന്നു ഭക്ഷണം പാകം ചെയ്യലും, തുണി അലക്കലും എല്ലാം, ഒരാളും തുണയില്ലാതെ"; പഠിക്കുന്നതിനിടെ മത്സ്യവില്‍പ്പന നടത്തി ശ്രദ്ധ നേടിയ ഹനാന്‍ എന്ന കൊച്ചു മിടുക്കിയെ ഇന്ന് തോളിലേറ്റാൻ ഒരു സോഷ്യൽ മീഡിയയുമില്ല

07 OCTOBER 2018 01:51 PM IST
മലയാളി വാര്‍ത്ത

പഠിക്കുന്നതിനിടെ മത്സ്യവില്‍പ്പന നടത്തി ശ്രദ്ധ നേടിയ ഹനാന്‍ എന്ന കൊച്ചു കുട്ടിയുടെ മുഖം അത്ര പെട്ടെന്നൊന്നും ജനഹൃദയങ്ങളിൽ നിന്നും അകന്നു പോകില്ല. എന്നാൽ ആ സന്തോഷവും അധിക നാളുകൾ നീണ്ടു നിന്നില്ല ഹനാനെ തേടി എത്തിയ ദുരന്തം. കഴിഞ്ഞ സെപ്റ്റംബര്‍ നാലിന് കോഴിക്കോട്ടുനിന്ന് ഒരു പരിപാടിയില്‍ പങ്കെടുത്ത് മടങ്ങവെയായിരുന്നു ഹനാന്‍ സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. അപകടത്തെ തുടർന്ന് നട്ടെല്ലിന് ഗുരുതരമായി പരിക്കേറ്റ് വീൽ ചെയറിൽ കഴിയുന്ന ഹനാൻ അതിജീവനത്തിനായി പൊരുതുന്ന ചിത്രം ലോകത്തിനു കാട്ടിക്കൊടുത്തത് സെലിബ്രിറ്റി മേക്ക് അപ് ആര്‍ട്ടിസ്റ്റായ അബീല്‍ റോബിനാണ്.

നിശ്ചയദാർഢ്യം ഒന്നു കൊണ്ടു മാത്രമാണ് സങ്കടവഴികളിൽ കാലിടറാതെ ഹനാൻ നടന്നു മുന്നേറുന്നത്. വാനോളം എടുത്തുയർത്തിയ സോഷ്യൽ മീഡിയ തൊട്ടടുത്ത നാൾ താഴേക്ക് വലിച്ചു വീഴ്ത്തിയപ്പോളും അവൾ അതിജീവിച്ചത് മനക്കരുത്ത് കൊണ്ടുതന്നെയാണ്.

കൊച്ചിയിലെ ഫ്ലാറ്റിലാണ് ഇപ്പോള്‍ ഹനാന്‍. കൂട്ടായി ഉള്ളത് വീല്‍ ചെയര്‍ മാത്രമാണ്. അതില്‍ ഇരുന്നാണ് ഭക്ഷണം പാകം ചെയ്യലും തുണി അലക്കലുമെല്ലാം. ഒപ്പം രണ്ട് ദിവസം മാത്രം നിന്ന് അച്ഛന്‍ മടങ്ങി. എങ്കിലും അവൾ അതൊന്നും കാര്യമാക്കാതെ ജീവിതത്തെ ചിരിച്ച മുഖം കൊണ്ടു തോൽപ്പിക്കുകയാണ്.

അബീല്‍ റോബിന്റെ ഫേസ്ബുക്ക് പോസ്റ്റ്....

"ഹനാന്‍" ഈ പേര് മലയാളികള്‍ പെട്ടെന്ന് മറക്കില്ല എന്ന് തോന്നുന്നു... ഇന്നലെ ആയിരുന്നു ഹനാനുമായി ഒരു photoshoot ചെയ്തത്. ഹനാന്‍ കുറെ നാളുകളായി എന്റെ facebook ഫ്രണ്ട് ആണ് (ഇപ്പോള്‍ id കള്‍ എല്ലാം block ചെയ്തിരിക്കുന്നു... :) ) ഒരു Portfolio ചെയ്യണം എന്നെന്നോട് ഒരുപാടു നാളായി ആവശ്യപ്പെടുന്നുണ്ടായിരുന്നു... സൗകര്യം ഒത്തുവന്നപ്പോള്‍ ഇന്നലെ photoshoot നടത്തി... അപകടത്തെ തുടര്‍ന്ന്, ആശുപത്രിയില്‍ ആയിരുന്നതിനാല്‍ നീണ്ടു പോവുകയായിരുന്നു... കഴിഞ്ഞ മൂന്നു നാലു ദിവസം മുന്‍പ്, ഹനാന്‍ എന്നെ വിളിച്ചു... Photoshoot ചെയ്താലോ എന്ന് ചോദിച്ചു, ഞാന്‍ ചോദിച്ചു നിന്റെ Rest ഒക്കെ കഴിഞ്ഞോ എന്ന്.? അപ്പോള്‍ വളരെ പോസിറ്റീവ് ആയി "എനിക്കിപ്പോള്‍ വലിയ പ്രശ്നം ഒന്നും ഇല്ല. അത്യാവശ്യം നടക്കുവനോക്കെ പറ്റും എന്ന് പറഞ്ഞു... അങ്ങിനെ ഞാന്‍ പെട്ടെന്ന് തന്നെ Costumes ഒക്കെ റെഡി ആക്കി. എന്‍റെ സുഹൃത്തും ഫാഷന്‍ ഫോടോഗ്രഫെരും ആയ Vaishakhan ‍ Mambraയെ വിളിച്ചപ്പോള്‍ ഉടനെ എത്താമെന്നും പറഞ്ഞു, പിന്നെ എല്ലാം പെട്ടെന്നായിരുന്നു... പക്ഷെ ഞങ്ങള്‍ ഹാനാന്റെ ഫ്ലാറ്റില്‍ ചെന്ന് കണ്ട കാഴ്ച ഹൃദയഭേദകമായിരുന്നു... photoshoot മാറ്റിവെച്ചാലോ എന്ന് വരെ ഞാനും വൈശഖും ഒരു നിമിഷം ചിന്തിച്ചു... കാരണം ഹനാന്‍ വീല്‍ ചെയറില്‍ തന്നെയാണ്... ഞാന്‍ ചെന്നപ്പോള്‍ കാണുന്നത്. അതുകൊണ്ട് ഞാന്‍ ചോദിച്ചു മോളെ നമുക്ക് ഇത് മറ്റൊരു ദിവസത്തേക്കു മാറ്റിവച്ചാലോ എന്ന്. പക്ഷെ ആ കുട്ടിയുടെ പ്രത്യാശയുടെയും, പോസിറ്റീവ് എനര്‍ജിയുടെയും മുന്നില്‍ ഞങ്ങള്‍ തോറ്റുപോയി... വീല്‍ ചെയറില്‍ ആയിരുന്ന ഹണനെ makeup ചെയ്തു, പിന്നെ Costume change ചെയ്യുന്ന സമയം നട്ടെല്ലിലെ 16 ഓളം വരുന്ന stitches കണ്ടു ഞാന്‍ സത്യത്തില്‍ തളര്‍ന്നു പോയി. ആ കുട്ടിയുടെ സ്ഥാനത്ത് എത്ര വലിയ ഇരട്ടചങ്കനും എണീറ്റിരിക്കുവാന്‍ പേടിക്കും... പക്ഷെ ആ ഫ്ലാറ്റില്‍ അവള്‍ തനിച്ചു, ആ വീല്‍ ചെയറില്‍ തന്നെ നടന്നു ഭക്ഷണം പാകം ചെയ്യലും,തുണി അലക്കലും എല്ലാം, ഒരാളും തുണയില്ലാതെ... (അച്ഛന്‍ രണ്ടു ദിവസം നിന്നിട്ടു പോയി..) അവള്‍ ചോദിച്ച ചോദ്യത്തിന് മുന്നില്‍ എനിക്കൊന്നും തിരിച്ചു പറയുവാനില്ലായിരുന്നു... "ഞാന്‍ ഇങ്ങിനെ തളര്‍ന്നു കിടന്നിട്ടെന്തു ചെയ്യാനാണ് ആബേല്‍ ജീ... ആശുപത്രിയിലെ ചിലവെല്ലാം സര്‍ക്കാര്‍ നോക്കി എങ്കിലും ഇനി എനിക്ക് മുന്നോട്ടു പോകണമെങ്കില്‍ എന്ത് ചെയ്യും, ഇതില്‍ നിന്നും എനിക്ക് എന്റെ സ്വപ്‌നങ്ങള്‍ ക്കൊപ്പം ജീവിക്കണം, എനിക്ക് തളര്ന്നിരിക്കുവാന്‍ മനസ്സില്ല, ദയവു ചെയ്തു ഇത് വേണ്ടാ എന്ന് വെക്കരുത്, എന്നെ നിരാശപ്പെടുത്തരുത്‌, എത്ര നാളായിട്ടുള്ള ആഗ്രഹമാണന്നോ.." എന്ന്. സത്യത്തില്‍ എന്‍റെ കണ്ണ് നിറഞ്ഞു പോയി... അവള്‍ ഒരു തീയാണ്, മീന്‍ ചന്തയില്‍ ഇത്ര ചെറിയ പ്രായത്തില്‍ പോയി മീന്‍ വില്‍ക്കുവാന്‍ കാണിച്ചത് അവളുടെ ചങ്കൂറ്റം തന്നെയെന്നു നിസംശയം പറയാം... ഒരു ചെറിയ പനിവന്നാല്‍ തളര്‍ന്നു പോകുന്ന നമുക്കെല്ലാം ഹനാന്‍ വലിയൊരു പാഠപുസ്തകം ആണ്. ആ കൊച്ചു മനസ്സിലെ വലിയ സ്വപ്‌നങ്ങള്‍ പൂവണിയുവാന്‍ ഞാന്‍ എന്നാല്‍ കഴിയുന്ന സഹായം ചെയ്തിരിക്കും എന്ന വാഗ്ടാനവും നല്‍കി photoshoot അവളുടെ ആഗ്രഹം പോലെ ചെയ്തു തീര്‍ത്ത്‌ ഞങ്ങള്‍ മടങ്ങി...

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (50 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends