Widgets Magazine
27
Jun / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമലയിൽ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവർ ഭക്തരാണോ? ഭക്തിയും ആചാരാനുഷ്ഠാനങ്ങളും പാലിക്കുന്നവർ തീർച്ചയായും അത്തരത്തിൽ അല്ലല്ലൊ പ്രതികരിക്കുക; സുപ്രീം കോടതിയുടെ ചരിത്ര വിധിയിൽ പ്രതികരണവുമായി ശ്രീയ രമേശ്

07 OCTOBER 2018 11:56 AM IST
മലയാളി വാര്‍ത്ത

ശബരിമലയിലേയ്ക്ക് പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീം കോടതി വിധിയിൽ പ്രതികരണവുമായി നിരവധി പേർ രംഗത്തെത്തിയിരുന്നു. നടി ശ്രീയ രമേശും ഇവർക്ക് പിന്തുണ അറിയിച്ച് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ്.

ശബരിമലയിൽ പോയി അയ്യപ്പ ബ്രോയെ കാണണമെന്ന് പറയുന്നവർ ഭക്തരല്ലെന്നും അത്തരക്കാരുടെ ലക്ഷ്യം ഭഗവാനെ തൊഴുത് സായൂജ്യമടയുകയോ അനുഗ്രഹം വാങ്ങുകയോ അല്ലെന്നും അവർ പറഞ്ഞു. ശബരിമലയെ ടാർഗറ്റ് ചെയ്യുന്നതിനും ഹിന്ദു ക്ഷേത്രങ്ങൾ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങൾ ഉയർത്തുന്നതിനും പിന്നിൽ എന്തോ ഒരു ഗൂഢമായ ഒരു അജണ്ട ഉണ്ടെന്നും നടി തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യകത്മാക്കി.

ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങള്‍ ചെയ്യണമെങ്കില്‍ അവിശ്വാസികളല്ല, വിശ്വാസികളാണ് ക്ഷേത്ര വിഷയങ്ങളില്‍ തീരുമാനം കൈക്കൊള്ളേണ്ടതും നടപ്പിലാക്കേണ്ടതുമെന്ന് ശ്രീയ രമേശ് തുറന്നടിക്കുന്നു.

ശ്രീയയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.......

ഗുരുവായൂർ ക്ഷേത്രത്തിൽ വെണ്ണയും അമ്പലപ്പുഴയിൽ പാൽപ്പായസവും ശബരിമലയിൽ അരവണപായസവും പറശ്ശിനിക്കടവിലും കാനാടിയിലുമെല്ലാം മദ്യവും മത്സ്യവും മാംസവും കൊടുങ്ങല്ലൂരിൽ കോഴിക്കുരുതി. തൃശ്ശൂർ വടക്കും നാഥക്ഷേത്രത്തിൽ ചെന്നാൽ ആദ്യം നന്ദിയെ മണികൊട്ടി ഉണർത്തി അനുവാദം ചോദിച്ചു വേണം അകത്ത് പ്രവേശിക്കുവാൻ. എത്ര ശിവക്ഷേത്രങ്ങളിൽ ഉണ്ട് ആ ആചാരം? തൃപ്രയാർ പുഴയോട് ചേർന്നു നിൽക്കുന്നതിനാലാകാം ശ്രീരാമസ്വാമിക്ഷേത്രത്തിൽ മീനൂട്ട് എന്ന വഴിപാട് ഉള്ളത്. അതായത് വിവിധ ഹിന്ദു ക്ഷേത്രങ്ങളിലെ മൂർത്തികളുടെ പൂജയിലും, നിവേദ്യത്തിലും അവിടത്തെ ഉൽസവക്രമങ്ങളിലുമെല്ലാം വൈവിധ്യങ്ങൾ ഉണ്ട്. ഒരു അവിശ്വാസിയെ സംബന്ധിച്ച് എന്തുകൊണ്ട് വെണ്ണ നിവേദ്യവും മത്സ്യവും ഒരുപോലെ നേദ്യമായി എടുത്തുകൂടാ എന്ന ചൊദ്യം ഉന്നയിക്കുവാൻ ബുദ്ധിമുട്ടുണ്ടാകില്ല എന്നാൽ വിശ്വാസിക്ക് അത് ചിന്തിക്കുവാൻ പോലും സാധിക്കില്ല. ഏറ്റവും ഭക്തിയോടെയും നിഷ്ഠയോടെയും കാര്യങ്ങൾ ചെയ്യണമെങ്കിൽ വിശ്വാസികളാണ് അവിശ്വാസികളല്ല ക്ഷേത്രവിഷയങ്ങളിൽ തീരുമാനങ്ങൾ കൈക്കൊള്ളെണ്ടതും നടപ്പിലാക്കേണ്ടതും എന്നാണ് എന്റെ അഭിപ്രായം. അവിശ്വാസികൾക്ക് വിശ്വാസികൾ പാവനമായി കരുതുന്നവയെ മാനിക്കുവാനല്ല മറിച്ചു വ്രണപ്പെടുത്തുവാനാകും ഉൽസാഹം കൂടുതൽ.

ശബരിമലയിൽ ഒന്ന് പോകണം അയ്യപ്പബ്രോയെ ഒന്നു കാണണം എന്ന് പറയുന്നവർ ഭക്തരാണോ? ഭക്തിയും ആചാരാനുഷ്ഠാനങ്ങളും പാലിക്കുന്നവർ തീർച്ചയായും അത്തരത്തിൽ അല്ലല്ലൊ പ്രതികരിക്കുക. അത്തരക്കാരുടെ ലക്ഷ്യം ഭഗവാനെ കണ്ട് തൊഴുത് സായൂജ്യമടയുകയോ അനുഗ്രഹം വാങ്ങുകയോ അല്ല എന്നത് വ്യക്തമാണ്. ശ്രദ്ധ പിടിച്ചുപറ്റൽ, വിവാദങ്ങൾ സൃഷ്ടിക്കൽ, അവഹേളിക്കൽ അങ്ങിനെ പലർക്കും പല അജണ്ടകൾ ഉണ്ടാകാം. ദയവു ചെയ്ത് അത്തരക്കാർ ഞങ്ങൾ ഈശ്വര വിശ്വാസികളുടെ വികാരത്തെ കൂടെ കണക്കിലെടുക്കണം. വിശ്വാസികൾ അവരുടെ വഴിക്കും അവിശ്വാസികൾ അവരുടെ വഴിക്കും പോകട്ടെ എന്തിനാണ് വെറുതെ അസ്വസ്ഥത സൃഷ്ടിക്കുന്നത്?

മതവിശ്വാസവുമായി ബന്ധപ്പെട്ട വിഷയത്തിൽ മതവിശ്വാസികളല്ലാത്തവർ കാണിക്കുന്ന അമിതാവേശം കാണുമ്പോൾ എനിക്ക് ചോദിക്കാനുള്ളത് ശബരിമലയിലെ ഒരു പ്രത്യേക പ്രായത്തിലുള്ള സ്ത്രീകൾക്ക് സ്ത്രീപ്രവേശനം അനുവദിക്കലാണോ കേരളത്തിലെ സ്ത്രീ സമൂഹം നേരിടുന്ന കാതലായ പ്രശ്നം? ഒരേ തൊഴിൽ ചെയ്യുന്ന സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേ ശമ്പളമാണോ ലഭിക്കുന്നത്? പൊതു ഇടങ്ങളിലും ബാത്രൂമിന്റെ സ്വകാര്യതയിലും വരെ കടന്നുവരുന്ന ആൺ നോട്ടങ്ങൾ/അധിക്രമങ്ങൾ മുതൽ പൊതു ടോയ്ലറ്റുകൾ ഇല്ലാത്തതു വരെ ഉള്ള കാതലായ പ്രശ്നങ്ങൾ ഇനിയും പരിഹരിക്കപ്പെടാതെ നിലനിൽക്കുന്നു. ഒരു കാര്യം കൂടെ സ്ത്രീക്കും പുരുഷനും എൽ.ജി.ബി.ടിക്കും ശുചിമുറികൾ നിലനിർത്തുന്നതിനു കൃത്യമായ കാരണം ഉണ്ടല്ലൊ. അതിനെ ഒരു വിവേചനമായി ഞാൻ കാണുന്നില്ല,ഒരു മത വിശ്വാസത്തിന്റെയും ഭാഗമായല്ല അത് ഈ സമൂഹത്തിൽ തുടരുന്നത്.

രാഷ്ട്രീയം പോലെ അതാതു ദിവസത്തെ സാഹചര്യങ്ങൾക്കനുസരിച്ച് മാറ്റങ്ങൾ വരുത്തിക്കൊണ്ട് മുന്നോട്ട് പോകുന്ന ഒന്നല്ല മതവിശ്വാസം. മനസ്സിലാക്കേണ്ട ഒരു കാര്യം ക്ഷേത്രവുമായി/പ്രതിഷ്ഠയുമായി ബന്ധപ്പെട്ടു കിടക്കുന്ന ഐതിഹ്യങ്ങൾ, ചരിത്രങ്ങൾ, ആചാരങ്ങൾ, തന്ത്രവിധികൾ അങ്ങിനെ അനവധി കാര്യങ്ങളുടെ അടിസ്ഥാനത്തിലാണ് ആചാരങ്ങളും പൂജാവിധികളും മറ്റും രൂപപ്പെടുന്നത്. അതിനെ ശാസ്ത്രയുക്തിയുടേയോ നിയമത്തിന്റെ വ്യാഖ്യാനങ്ങളിലൂടെയോ നോക്കിക്കണ്ടാൽ വിശ്വാസികൾക്ക് മനപ്രയാസം ഉണ്ടാക്കുന്ന തീരുമാനങ്ങളിലാകും പലപ്പോഴും എത്തിച്ചേരുക. ശബരിമല, കണ്ണൂരിലെ തളിപ്പറമ്പ രാജരാജേശ്വരി ക്ഷേത്രം അങ്ങിനെ ചില ക്ഷേത്രങ്ങളിലാണ് നിശ്ചിത പ്രായത്തിൽ ഉള്ള സ്ത്രീകൾക്ക് പ്രവേശനം നിഷേധിക്കപ്പെട്ടിട്ടുള്ളൂ. അതേ മൂർത്തികൾ ഉള്ള മറ്റു ക്ഷേത്രങ്ങളിൽ പ്രവേശനം അനുവദിച്ചിട്ടുമുണ്ട്. അതായത് മത വിശ്വാസത്തിന്റെ പല കാര്യങ്ങളും എപ്പോഴും യുക്തിഭദ്രമായ ഒന്നാകണം ഇല്ല. വിശ്വാസം നൽകുന്ന ഒരു ഊർജ്ജം ആത്മവിശ്വാസം എന്നിവ വളരെ വലുതാണ്, എന്തുകൊണ്ട് വലിയ ശാസ്ത്രഞ്ജന്മാരും ഡോക്ടർമാരുമെല്ലാം ഈശ്വര വിശ്വാസികളായി നമുക്കിടയിൽ ജീവിക്കുന്നില്ല? സ്ത്രീയും പുരുഷനും എൽ.ജി.ബി.ടിയും ഉൾപ്പെടെ എല്ലാവർക്കും അവരവരുടെ വിശ്വാസവും ആത്മാഭിമാനവും അവകാശങ്ങളും നിലനിർത്തിക്കൊണ്ട് ജീവിക്കുവാൻ വേണ്ട സാഹചര്യമാണ് ഒരുക്കേണ്ടത്.

ശബരിമലയിൽ പ്രവേശനം മാത്രമല്ല കേരളത്തിലെ ഭൂരിപക്ഷം ക്ഷേത്രങ്ങളിലും പൂജ ചെയ്യുന്നത് സ്ത്രീകളല്ല മറിച്ച് പുരുഷന്മാരാണ്. അതു വിവേചനം അല്ലേ? ഒരു ക്ഷേത്രത്തിൽ പ്രവേശനം നിഷേധിക്കുന്നു എന്നത് വിവേചനമായി കാണുന്നവർ എന്തുകൊണ്ട് ഭൂരിപക്ഷം ക്ഷേത്രങ്ങലിലും പൂജനടത്തുവാൻ സ്ത്രീകളെ അനുവദിക്കാത്തത് ഒരു വിഷയമായി കരുതുന്നില്ല? തീർച്ചയായും ശാബരിമലയെ ടാർഗറ്റ് ചെയ്യുന്നതിനും ഹിന്ദു ക്ഷേത്രങ്ങൾ ആചാരങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട് നിരന്തരം വിവാദങ്ങൾ ഉയർത്തുന്നതിനും പിന്നിൽ എന്തോ ഒരു ഗൂഢമായ ഒരു അജണ്ട ഉണ്ട് എന്നാണ് ഞാൻ വിശ്വസിക്കുന്നത്. പൂർണ്ണമായും ഒരു ഈശ്വര വിശ്വാസി എന്ന നിലയിൽ എന്റെ വ്യക്തിപരമായ തീരുമാനം ഇപ്പോൾ ശബരിമലയിൽ പോകേണ്ട എന്നുതന്നെയാണ്. അത് വിശ്വാസത്തിന്റെ ഭാഗമായാണ് അല്ലാതെ അതിനെ ഒരു വിവേചനമായി ഞാൻ കാണുന്നില്ല. പാർളമെന്റ് പോലെ ജനാധിപത്യ സംവിധാനത്തിന്റെ ഭാഗമായുള്ള ഒരു സ്ഥാപനത്തിലല്ല നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുനത്. വിശ്വാസങ്ങളും ആചാരങ്ങളും നിലനിൽക്കുന്ന പവിത്രമായി കാണുന്ന ഒരിടത്തേക്കാണ്. ശബരിമല വിഷയവുമായി ബന്ധപ്പെട്ട് വന്നിരിക്കുന്ന രാഷ്ടീയമുതലെടുപ്പുകളും തർക്കങ്ങളും മറ്റും അതിരുവിടാതെ ഒരു സംയമനത്തിന്റെ പാതയിലൂടെ എത്രയും വേഗം തീരുമാനത്തിലെത്തുവാൻ കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു. സമാധാനത്തെ കുറിച്ചാണ് ശാന്തിയെ പറ്റിയാണ് മതങ്ങൾ പറയുന്നത്,സംഘർഷങ്ങളിലൂടെ ഒരു നേട്ടവും സമൂഹത്തിനു ലഭിക്കുകയില്ല.

സ്വാമി ശരണം

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആള്‍മാറാട്ടം നടത്തി ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിച്ച കേസില്‍ യുവാവ് പിടിയില്‍  (51 minutes ago)

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (2 hours ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (2 hours ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (2 hours ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (2 hours ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (3 hours ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (3 hours ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (3 hours ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (3 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (3 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (3 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (3 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (3 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (4 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (5 hours ago)

Malayali Vartha Recommends