തൃശൂരില്‍ വന്‍ കവര്‍ച്ച... വീട് കുത്തി തുറന്ന് മോഷ്ടാവ് കവര്‍ന്നത് 150 പവനും ഒരു ലക്ഷം രൂപയും

തൃശൂരില്‍ വീട് കുത്തിത്തുറന്ന് 150 പവനും ഒരു ലക്ഷം രൂപയും കവര്‍ന്നു. മതിലകത്ത് മംഗലംപിള്ളി അബ്ദുല്‍ അസീസിന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഇന്നലെ രാത്രി വൈദ്യുതിയില്ലാത്ത സമയത്തായിരുന്നു മോഷണം നടന്നത്. വീടിന്റെ പിറകിലെ വാതിലിന്റെ പൂട്ട് കുത്തിത്തുറന്നാണ് മോഷ്ടാവ് അകത്തു കയറിയത്.
വീട്ടുകാര്‍ അയല്‍വക്കത്തുള്ള സഹോദരന്റെ വീട്ടിലായിരുന്നപ്പോഴായിരുന്നു സംഭവം. ആന്‍ഡമാനില്‍ വ്യാപാരിയായ അബ്ദുല്‍ അസീസ് രണ്ടാഴ്ച മുമ്പാണ് നാട്ടിലെത്തിയത്.
"
https://www.facebook.com/Malayalivartha
























