സ്ത്രീകള്‍ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന പ്രശ്‌നം സര്‍ക്കാരിന് തലവേദനയാകും... ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുത്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശം; തുറന്നടിച്ച് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി

സെപ്തംബര്‍ 28നാണ് ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ സുപ്രീംകോടതി വിധി പുറപ്പെടുവിച്ചത്. വിധി പുറത്ത് വന്നതിന് പിന്നാലെ വലിയ പ്രതിഷേധങ്ങള്‍ സംസ്ഥാനത്ത് ഉയര്‍ന്നിരിക്കുന്നത്. എന്നാലിപ്പോൾ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്ബൂതിരി. ഋതുമതികളായ സ്ത്രീകള്‍ ശബരിമലയില്‍ കയറരുത്. സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധി ബാലിശമെന്നും കൈതപ്രം പറഞ്ഞു.
സ്ത്രീകള്‍ ശബരിമലയിലെത്തിയാലുണ്ടാകാവുന്ന ക്രമസമാധാന പ്രശ്‌നം സര്‍ക്കാരിന് തലവേദനയാകമെന്നും കൈതപ്രം കൂട്ടിച്ചേര്‍ത്തു. ശബരിമല സ്ത്രീ പ്രവേശനം അനുവദിച്ചു കൊണ്ടുള്ള സുപ്രീംകോടതി വിധിക്കെതിരെ തന്ത്രി കുടുംബം പുനഃപരിശോധനാ ഹരജി നല്‍കുന്നുണ്ട്. ഈ ഹരജിയില്‍ തീര്‍പ്പ് വന്നിട്ടേയുള്ളൂ സര്‍ക്കാറുമായി ചര്‍ച്ചയെന്ന് കണ്ഠരര് മോഹനരര് മാധ്യമങ്ങളോട് പറഞ്ഞു.
https://www.facebook.com/Malayalivartha
























