കോടതിവിധിയുടെ പിന്നാലെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്... സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ചത്തിനെതിരെ ശക്തമായ എതിർപ്പ്

കോടതിവിധിയുടെ പിന്നാലെ പുതിയ സര്‍ക്കുലര്‍ പുറത്തിറക്കി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാമെന്നുള്ള കോടതിവിധിയുടെ പിന്നാലെയാണ് സന്നിധാനത്ത് വനിതാ ജീവനക്കാരെ ഡ്യൂട്ടിക്ക് നിയോഗിച്ച് തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡ്.
ഇതുസംബന്ധിച്ച സര്‍ക്കുലര്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പുറത്തിറക്കി. ശബരിമലയിലെ മണ്ഡലം-മകരവിളക്ക്, മാസപൂജകള്‍ ഉള്‍പ്പടെയുള്ള എല്ലാ ചടങ്ങുകള്‍ക്കും എംപ്ലോയിമെന്റ് ജീവനക്കാരടക്കമുള്‌ലവരെ നിയോഗിക്കണമെന്നാണ് കമ്മീഷണറുടെ ഉത്തരവ്. അതേസമയം, ദേവസ്വം ബോര്‍ഡിന്റെ ഈ ഉത്തരവിനെതിരെ വനിതാ ജീവനക്കാരുടെ ഭാഗത്ത് നിന്നും എതിര്‍പ്പുണ്ടെന്നാണ് ലഭിക്കുന്ന വിവരം.
https://www.facebook.com/Malayalivartha





















