സർക്കാരുമായുള്ള ചർച്ചയിൽ നിന്ന് തന്ത്രി കുടുംബം പിന്മാറിയ കാര്യം തനിക്കറിയില്ല; ഒരു പക്ഷെ ,ബഹുമാനപ്പെട്ട സുപ്രീം കോടതിയുമായിട്ടാണ് ചര്‍ച്ച വേണ്ടതെന്ന് നല്ല ബോദ്ധ്യം ഉള്ളത് കൊണ്ടാവാം അവര്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്..ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ

ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരിന് ഇനി ഒന്നും ചെയ്യാനാകില്ലെന്ന് ദേവസ്വം മന്ത്രി കടകം പള്ളി സുരേന്ദ്രൻ. സർക്കാരുമായുള്ള ചർച്ചയിൽ നിന്ന് തന്ത്രി കുടുംബം പിന്മാറിയ കാര്യം തനിക്കറിയില്ലെനും മാധ്യമങ്ങളിൽ പറഞ്ഞ അറിവ് മാത്രമാണ് തനിക്കുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി .ഇനി സര്‍ക്കാരുമായി ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് തന്ത്രി കുടുംബം തീരുമാനിച്ചിട്ടുണ്ടെങ്കില്‍ അതങ്ങിനെ തന്നെ ആകട്ടെ.
ചര്‍ച്ച ചെയ്ത് പരിഹരിക്കേണ്ട യാതൊരു പ്രശ്നവും തന്നെ ഇപ്പോഴത്തെ വിഷയത്തില്‍ അടങ്ങിയിട്ടില്ലെന്ന് അവർ മനസിലാക്കിയിരിക്കുന്നു -അദ്ദേഹം പറഞ്ഞു. വിഷയത്തിൽ അഭിപ്രായ സമന്വയത്തിനായി കമ്മീഷനെ നിയമിക്കണമെന്നായിരുന്നു സർക്കാർ സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ, സർക്കാർ വാദം തള്ളിയാണ് സുപ്രീംകോടതി ഭരണഘടന ബെഞ്ചിൽ നിന്നും വിധിയുണ്ടായത്. അത് കൊണ്ട് ബഹുമാനപ്പെട്ട സുപ്രീം കോടതിയുമായിട്ടാണ് ചര്‍ച്ച വേണ്ടതെന്ന് നല്ല ബോദ്ധ്യം ഉള്ളത് കൊണ്ടാവാം അവര്‍ ഇപ്പോള്‍ ഇങ്ങനെ ഒരു തീരുമാനം എടുത്തത്.
തിങ്കളാഴ്ചയായിരുന്നു തന്ത്രി കുടുംബവുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരുന്നത്.ദേവസ്വം മന്ത്രിയുമായി ആദ്യം ചര്‍ച്ച നടത്താനായിരുന്നു ആലോചനയെങ്കിലും പിന്നീട് മുഖ്യമന്ത്രി തന്നെ ചര്‍ച്ച നടത്താന്‍ തീരുമാനിക്കുകയുമായിരുന്നു.
ജനങ്ങളിൽ തെറ്റിദ്ധാരണ പരത്താനാണ് കോൺഗ്രസും ബി.ജെ.പിയും ശ്രമിക്കുന്നത് . ജനങ്ങള്‍ക്കിടയില്‍ ഏതാനും ദിവസങ്ങള്‍ കഴിയുമ്പോള്‍ തെറ്റിദ്ധാരണ മാറുമെന്ന് പ്രതീക്ഷിക്കാം. സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയ വിധി എന്നാണ് പ്രതിപക്ഷ നേതാവ് ഈ വിധിയെപ്പറ്റി പറഞ്ഞത് . എന്നാൽ വിഷയത്തെ കുറിച്ച് ഒന്നും അറിയാതെയാണ് ഇത്തരത്തില്‍ പറയുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha





















