ദിലീപിന്റെ വിഷയത്തില്‍ അമ്മയ്ക്ക് പ്രത്യേക താത്പര്യമുണ്ട്... അന്ന് ഞങ്ങളുടെ അച്ഛനെ പുറത്താകാൻ തിടുക്കപ്പെട്ടവര്‍ ഇന്ന് മൗനം പാലിക്കുന്നു; തിലകന്റെ മകള്‍ സോണിയ ആരോപണവുമായി രംഗത്ത്

ദിലീപിന്റെ വിഷയത്തിൽ ഇന്നലെ നടന്ന മീറ്റിംഗിലും അമ്മ എക്‌സിക്യൂട്ടീവ് യോഗത്തില്‍ തീരുമാനമായില്ല. എക്‌സിക്യൂട്ടീവ് യോഗത്തില്‍ ഇത് സംബന്ധിച്ച തീരുമാനമെടുക്കാന്‍ കഴിയില്ലായെന്നും, ജനറല്‍ ബോഡിക്ക് മാത്രമേ നടിമാര്‍ നല്‍കിയ കത്തില്‍ തീരുമാനമെടുക്കാന്‍ കഴിയുകയുള്ളൂവെന്നും അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍ പറഞ്ഞു. അതിന് പിന്നാലെയാണ് താരസംഘടനയായ എഐഎംഎംഎയില്‍ നിന്ന് തിലകന്‍ പുറത്തായത് അതിവേഗമാണെന്നും എന്നാല്‍ ദിലീപിനെതിരെ ഒരു നടപടിയും സംഘടന കൈക്കൊള്ളുന്നില്ലെന്നും തിലകന്റെ മകള്‍ പറഞ്ഞു.
ഡബ്ലൂ സിസി നല്‍കിയ കത്ത് വീണ്ടും ചര്‍ച്ചയായ അവസരത്തിലാണ് തിലകന്റെ മകള്‍ സോണിയ ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. തിലകനെ പുറത്താക്കിയത് സംബന്ധിച്ച് മകന്‍ ഷമ്മി തിലകനും അമ്മയ്‌ക്കെതിരെ തിരിഞ്ഞിരുന്നു. ദിലീപിന്റെ വിഷയത്തില്‍ അമ്മയ്ക്ക് പ്രത്യേക താത്പര്യമുണ്ടെന്നും മകള്‍ ആരോപിക്കുന്നു. നടന്‍ ദിലീപിനെ സംഘടനയില്‍ തിരിച്ചെടുക്കുന്നത് സംബന്ധിച്ചും, മറ്റ് വിവിധ ആവശ്യങ്ങളുന്നയിച്ചും നടിമാരായ രേവതി, പാര്‍വ്വതി, പത്മപ്രിയ എന്നിവരാണ് താരസംഘടനയായ അമ്മയ്ക്ക് കത്ത് നല്‍കിയത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം അമ്മയുടെ അടിയന്തര യോഗം കൊച്ചിയില്‍ ചേര്‍ന്നത്. എന്നാല്‍ വിഷയം സംഘടനാ ജനറല്‍ ബോഡിക്ക് വിടുകയായിരുന്നു. ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ എക്‌സിക്യൂട്ടീവ് കമ്മിറ്റിക്ക് അധികാരമില്ലെന്നും, അതുകൊണ്ട് അടുത്ത ജനറല്‍ ബോഡിവരെ അവര്‍ കാത്തിരിക്കണമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ലഭിച്ച നിയമോപദേശം കത്ത് നല്‍കിയ നടിമാരെ ഔദ്യോഗികമായി അറിയിക്കുമെന്നും മോഹന്‍ലാല്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha





















