"ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും" ; അയ്യപ്പ വിശ്വാസികളെ പ്രകോപിതരാക്കി വീണ്ടും രശ്മി നായർ

ശബരിമല സ്ത്രീ പ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിയെ അനുകൂലിച്ചു പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്.വിധിയെ അനുകൂലിച്ചു രംഗത്തെത്തിയ രശ്മി നായരെയും രഹ്ന ഫാത്തിമയെയും പോലെ ചിലർ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നുവെങ്കിലും സാമൂഹ്യമാധ്യമങ്ങളിൽ വൻ വിമർശനങ്ങളാണ് ഇവർക്ക് നേരിടേണ്ടി വന്നത്.
അതേസമയം ശബരിമലയെ സംരക്ഷിക്കാന്‍ ഇറങ്ങിയവര്‍ക്കെതിരെയുള്ള രശ്മി നായരുടെ ഇപ്പോഴത്തെ ഫേസ്ബുക്ക് പോസ്റ്റ് പ്രതിഷേധക്കാരെ പ്രകോപിതരാക്കുകയാണ്. പണ്ടു നിലനിന്നിരുന്ന ജാതി വ്യവസ്ഥക്ക് മാറ്റം വന്നുവെന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും ജനങ്ങളുടെ മനോഭാവത്തില്‍ മാറ്റം വന്നിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പോസ്റ്റ് അല്‍പ്പം രൂക്ഷമായ ഭാഷയിലാണ് രശ്മി കുറിച്ചിരിക്കുന്നത്.
രശ്മി നായരുടെ ഫേസ്ബുക്ക് പോസ്റ്റ്.....
അയിത്തം നിലനിന്ന കാലത്ത് തന്റെ ജന്മി അമ്മാവന്റെ അടിയാന്‍ ആയിരുന്ന ഒരു ദളിത് ദമ്പതികള്‍ക്ക് കുഞ്ഞു പിറന്നു എന്നറിഞ്ഞു ഓടി ചെന്ന് എടുത്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി സ്ഥാപക നേതാവായിരുന്ന കെ ദാമോദരനെ നോക്കി ആ അടിയാന്‍ പറഞ്ഞത് 'എന്ത് ചെയ്യാനാ തമ്പ്രാന് പ്രാന്തായി ' എന്നാണു . ശബരിമല ഷേവ് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന ഈഴവരെയും ദളിതരെയും കാണുമ്പോള്‍ എനിക്കാ അടിയാനെ ഓര്‍മ്മ വരും.
https://www.facebook.com/Malayalivartha





















