വിശ്വാസികളെയും ക്ഷേത്രങ്ങളെയും സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക് വേണ്ട; എരുമേലിയില്‍ ദേവസ്വം ഓഫീസിന് നേരെ ആക്രമണം... ബോര്‍ഡും കൗണ്ടറുകളും തല്ലിത്തകര്‍ത്തു

വിശ്വാസികളെയും ക്ഷേത്രങ്ങളെയും സംരക്ഷിക്കാത്ത ദേവസ്വം ബോര്‍ഡിനെയും സര്‍ക്കാരിനെയും വിശ്വാസികള്‍ക്ക് വേണ്ടന്ന് പറഞ്ഞ് എരുമേലി ദേവസ്വം ബോര്‍ഡ് അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസും മരാമത്ത് ഓഫീസും താഴിട്ട് പൂട്ടുകയായിരുന്നു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ എരുമേലി ഓഫീസും ദേവസ്വം മരാമത്ത് ഓഫീസുമാണ് ഒരു വിഭാഗം ആളുകള്‍ ആക്രമിച്ചത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ വഴിപാട് നിരക്കുകള്‍ പ്രദര്‍ശിപ്പിച്ച ബോര്‍ഡും തോട്ടിലെറിഞ്ഞു. ദേവസ്വം ബോര്‍ഡ് ഓഫീസുകള്‍ക്ക് മുകളില്‍ സ്ഥാപിച്ചിരുന്ന നെയിംബോര്‍ഡുകളും തകര്‍ത്തു. ഇവിടുണ്ടായിരുന്ന വഴിപാട് കൗണ്ടറും തകര്‍ത്തു.
https://www.facebook.com/Malayalivartha





















