Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മഴ കെട്ടടങ്ങിയതോടെ ജലനിരപ്പ് കുറയുന്നു; ഇ​ടു​ക്കി ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ അ​ട​ച്ചു; ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു അ​ഞ്ച് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഓ​റ​ഞ്ച് അ​ല​ർട്ട് പിൻവലിച്ചു​; ജില്ലകളിൽ യെല്ലോ അലേർട്ട് തുടരും

07 OCTOBER 2018 04:42 PM IST
മലയാളി വാര്‍ത്ത

ക​ന​ത്ത മ​ഴ​യു​ണ്ടാ​കു​മെ​ന്ന മു​ന്ന​റി​യി​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ തു​റ​ന്ന ഇ​ടു​ക്കി​യി​ലെ ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ അ​ട​ച്ചു. ശ​നി​യാ​ഴ്ച രാ​വി​ലെ പ​തി​നൊ​ന്നി​നാ​ണ് ചെ​റു​തോ​ണി അ​ണ​ക്കെ​ട്ടി​ന്‍റെ മൂ​ന്നാ​മ​ത്തെ ഷ​ട്ട​ർ തു​റ​ന്ന​ത്.

അണക്കെട്ടിലെ ജലനിരപ്പ് നിലവില്‍ 2387.08 അടിയാണ്. ശനിയാഴ്ച രാവിലെ ഷട്ടര്‍ തുറക്കുമ്പോൾ 2987.50 അടിയായിരുന്നു ജലനിരപ്പ്. 50000 ലിറ്റര്‍ വെള്ളമാണു പുറത്തേക്കൊഴുക്കിയത്. അതേസമയം, അ​റ​ബി​ക്ക​ട​ലി​ൽ ന്യൂ​ന​മ​ർ​ദം രൂ​പ​പ്പെ​ട്ട​തി​നെ തു​ട​ർ​ന്നു അ​ഞ്ച് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഓ​റ​ഞ്ച് അ​ല​ർട്ടും പിൻവലിച്ചു.

മ​ഴ​യു​ടെ ശ​ക്തി കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്നാ​ണ് ഓ​റ​ഞ്ച് അ​ല​ർ​ട്ട് പി​ൻ​വ​ലി​ച്ച​ത്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, പാ​ല​ക്കാ​ട്, മ​ല​പ്പു​റം, വ​യ​നാ​ട് ജി​ല്ല​ക​ളി​ൽ പ്ര​ഖ്യാ​പി​ച്ചി​രു​ന്ന ഓ​റ​ഞ്ച് അ​ല​ർ​ട്ടാ​ണ് പി​ൻ​വ​ലി​ച്ച​ത്. എന്നാൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, വയനാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍ തി​ങ്ക​ളാ​ഴ്ച​യും യെ​ല്ലോ അ​ല​ർ​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും അധികൃതർ നിർദേശിച്ചു.

അതേസമയം ചുഴലിക്കാറ്റും ന്യൂനമര്‍ദവും വട്ടംചുറ്റുന്നതിനിടെ നാളെ തുലാവര്‍ഷത്തിനു തുടക്കമായേക്കുമെന്ന് അധികൃതർ അറിയിച്ചു. അടുത്ത വെള്ളി വരെ കേരളത്തില്‍ ഉച്ചകഴിഞ്ഞുള്ള മഴയ്ക്ക് ഇതു കാരണമാകും. സാധാരണ ഒക്ടോബര്‍ പകുതിക്കു ശേഷമാണ് എത്തുന്നതെങ്കിലും കേരള തമിഴ്‌നാട് തീരത്തെ കനത്ത മഴമേഘങ്ങളുടെ സാന്നിധ്യമാണ് വടക്കു കിഴക്കന്‍ മഴയ്ക്ക് നേരത്തേ കളമൊരുക്കുന്നത്

ക​ന​ത്ത മ​ഴ​യെ​ത്തു​ട​ർ​ന്ന് ഈ ​വ​ർ​ഷം ഓ​ഗ​സ്റ്റ് ഒ​ൻ​പ​തി​ന് തു​റ​ന്ന ഇ​ടു​ക്കി അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​ർ സെ​പ്റ്റം​ബ​ർ ഏ​ഴി​നാ​ണ് അ​ട​ച്ച​ത്. ഒ​രു​ഘ​ട്ട​ത്തി​ൽ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ന്ന് വ​ൻ​തോ​തി​ൽ വെ​ള്ളം പു​റ​ത്തേ​ക്ക് ഒ​ഴു​ക്കേ​ണ്ട സാ​ഹ​ച​ര്യ​വു​മു​ണ്ടാ​യി​രു​ന്നു. ഇ​തേ​തു​ട​ർ​ന്ന് പെ​രി​യാ​റി​ൽ വ​ൻ​തോ​തി​ൽ ജ​ല​നി​ര​പ്പ് ഉ​യ​രു​ക​യും ചാ​ല​ക്കു​ടി ഉ​ൾ​പ്പ​ടെ​യു​ള്ള പ​ട്ട​ണ​ങ്ങ​ൾ വെ​ള്ള​ത്തി​ൽ മു​ങ്ങു​ക​യും ചെ​യ്തു. ച​രി​ത്ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഡാ​മി​ന്‍റെ അ​ഞ്ച് ഷ​ട്ട​റു​ക​ളും തു​റ​ക്കേ​ണ്ട സ്ഥി​തി​യു​ണ്ടാ​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends