ക്ഷേത്രത്തിലെ നേര്‍ച്ചക്കായായി വളർത്തിയ മുടി വടിപ്പിച്ചു; പാലക്കാട് മീനാക്ഷിപുരം എസ്‌ഐക്കെതിരെ ആദിവാസി യുവാക്കളുടെ പരാതി

പാലക്കാട് മീനാക്ഷിപുരത്ത് ആദിവാസി യുവാക്കളെ എസ്‌ഐ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ചതായി പരാതി. മീനാക്ഷിപുരം എസ്‌ഐ ആര്‍. വിനോദിനെതിരെയാണ് യുവാക്കൾ പരാതി നൽകിയത്.
തങ്ങള്‍ മുടി വളര്‍ത്തിയത് ക്ഷേത്രത്തിലെ നേര്‍ച്ചക്കായായിരുന്നെന്നും എന്നാൽ തങ്ങളെ എസ് ഐ നര്‍ബന്ധിച്ച് മൊട്ടയടിപ്പിക്കുകയായിരുന്നുവെന്നും യുവാക്കള്‍ പറയുന്നു.
മീനാക്ഷിപുരം സ്വദേശികളായ സഞ്ജയ്, നിധീഷ് എന്നിവരാണ് എസ് ഐയക്കെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ഇത് സംബന്ധിച്ച് ഇവര്‍ പൊലീസ് മേധാവിക്ക് പരാതി നല്‍കി. ഇവരുടെ പരാതിയെ തുടര്‍ന്ന് എസ്‌ഐ വിനോദിനെ എആര്‍ ക്യാപിലേക്ക് സ്ഥലം മാറ്റി.
https://www.facebook.com/Malayalivartha





















