Widgets Magazine
07
Mar / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെത്തിയാല്‍ തടയാനാകില്ല; സ്ത്രീ പ്രവേശനനത്തിനുള്ള തയ്യാറെടുപ്പുകള്‍ വിശദമാക്കി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നൽകിയെന്ന് ദേവസ്വം കമ്മിഷണര്‍ എന്‍.വാസു

07 OCTOBER 2018 05:35 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ പ്രവേശിക്കാന്‍ സ്ത്രീകളെത്തിയാല്‍ തടയാനാകില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. എന്നാൽ സ്ത്രീകളെ തടയാന്‍ പമ്പയില്‍ ജീവനക്കാരെ നിയോഗിക്കുന്ന കാര്യവും പുനരാലോചിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ വ്യക്തമാക്കി. കൂടാതെ ശബരിമല സ്ത്രീ പ്രവേശിപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പുകള്‍ വിശദമാക്കി ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലവും നല്‍കി. പതിനെട്ടാം പടിയില്‍ വനിതാ പോലീസിനെയും നിയോഗിക്കും.

കോടതിവിധിയുള്ളതിനാല്‍ ശബരിമലയില്‍ സ്ത്രീകളെ തടയാനാകില്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍.വാസു. തുലാമാസപൂജയ്ക്ക് സ്ത്രീകള്‍ വരുന്നതിന് തടസമില്ല. സ്ത്രീകളെ തടയാന്‍ പമ്പയില്‍ ജീവനക്കാരെ നിയോഗിക്കുന്നത് പുനരാലോചിക്കും. പമ്പയില്‍ സ്ത്രീകള്‍ക്ക് സ്‌നാനത്തിനുള്‍പ്പെടെ പ്രത്യേക ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തും. പതിനെട്ടാംപടിയില്‍ വനിതാപൊലീസിനെ നിയോഗിക്കുന്നകാര്യം ഡിജിപിയുമായി സംസാരിക്കുമെന്നും ദേവസ്വം കമ്മിഷണര്‍ അറിയിച്ചു

ശബരിമല സ്ത്രീപ്രവേശ വിഷയത്തില്‍ ദേവസ്വം ബോര്‍ഡ് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. തയാറെടുപ്പുകള്‍ വിശദമാക്കിയാണ് സത്യവാങ്മൂലം നല്‍കിയത്. സ്ത്രീ ജീവനക്കാരെ നിയമിക്കും. പമ്പയിലും സന്നിധാനത്തും ശുചിമുറികള്‍ അടക്കം സൗകര്യമൊരുക്കുമെന്നും ബോര്‍ഡ് സത്യവാങ്മൂലത്തില്‍ അറിയിച്ചു.

ഇതിനിടെ ശബരിമല സ്ത്രീ പ്രവേശ വിധി നടപ്പാക്കാന്‍ തന്ത്രി കുടുംബാംഗങ്ങളെ ചര്‍ച്ചയ്ക്കു ക്ഷണിച്ച സര്‍ക്കാര്‍ നീക്കം പാളി. ചര്‍ച്ചയ്ക്കില്ലെന്ന് തന്ത്രികുടുംബവും പന്തളം രാജകുടുംബവും അറിയിച്ചു. എന്നാല്‍ സുപ്രീംകോടതി വിധിയില്‍ സര്‍ക്കാരുമായി ചര്‍ച്ച നടത്തിയിട്ട് കാര്യമില്ലെന്നു തോന്നിയായിരിക്കാം പിന്മാറ്റമെന്നായിരുന്നു കടകംപള്ളിയുടെ പ്രതികരണം. അതേസമയം നവരാത്രി ഘോഷയാത്രയില്‍ പങ്കടുക്കാനെത്തിയ മന്ത്രിക്കു നേരെ ഭക്തരുടെ പ്രതിഷേധമുണ്ടായി

സ്ത്രീ പ്രവേശന വിഷയത്തില്‍ നാളെ മുഖ്യമന്ത്രി ചര്‍ച്ച നടത്താനിരിക്കെയാണ് പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമായതിന് ശേഷം മാത്രം ചര്‍ച്ചയെന്ന നിലപാടിലേക്ക് തന്ത്രി കുടുംബമെത്തിയത്. എന്‍.എസ്.എസുമായുള്ള കൂടിയാലോചനയ്ക്ക് ശേഷമാണ് തീരുമാനമെന്നും കണ്ഠര് മോഹനര് അറിയിച്ചു

പിന്നാലെ തന്ത്രി കുടുംബത്തിനു പിന്തുണയുമായി പന്തളം കൊട്ടാരവുമെത്തി, തന്ത്രികുടുംബം ചര്‍ച്ചയ്ക്ക് എത്തുമോയെന്ന് നോക്കാമെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാല്‍ തന്ത്രി കുടുംബവുമായുള്ള മുഖ്യമന്ത്രിയുടെ ചര്‍ച്ച അറിയില്ലെന്നായിരുന്നു ദേവസ്വം മന്ത്രിയുടെ പ്രതികരണം

പത്മനാഭപുരം കൊട്ടാരത്തില്‍ നവരാത്രി വിഗ്രഹങ്ങളുടെ ഘോഷയാത്രയില്‍ പങ്കെടുക്കാനെത്തിയ മന്ത്രിക്കു നേരെ ഭക്തരുടെ പ്രതിഷേധമുണ്ടായി. ശരണം വിളിച്ചും പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിക്കാണിച്ചുമായിരുന്നു പ്രതിഷേധം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിവാഹമോചനക്കേസില്‍ ആദ്യ പ്രതികരണവുമായി നടന്‍ വിജയ്  (1 hour ago)

അബദ്ധം ആര്‍ക്കും പറ്റാമല്ലോ; താന്‍ ധരിച്ച വസ്ത്രത്തെ കുറിച്ച് ഉയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കി ഐശ്വര്യ ലക്ഷ്മി  (1 hour ago)

കോളേജ് വിദ്യാര്‍ത്ഥിനികളെ ശുചിമുറിയില്‍ വിദ്യാര്‍ത്ഥിനികള്‍ മരിച്ച നിലയില്‍  (2 hours ago)

കൊച്ചിയിലെ ഇറാന്റെ യുദ്ധക്കപ്പലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച മാദ്ധ്യമ പ്രവര്‍ത്തകര്‍ അറസ്റ്റില്‍  (2 hours ago)

നെയ്യാറ്റിൻകരയിൽ പത്താം ക്ലാസുകാരി കുളത്തിൽ മരിച്ച നിലയിൽ; പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു...  (4 hours ago)

കെ എസ് യു എം ഏജന്റിക് എഐ ഹാക്കത്തോൺ: അഞ്ച് ടീമുകൾ വിജയികൾ  (4 hours ago)

നിറമില്ലാത്ത ജീവിതങ്ങളെ ബ്ലാക്ക് ആന്‍ഡ് വൈറ്റില്‍ പകര്‍ത്തി: മധുരാജിന്റെ എൻഡോസള്‍ഫാൻ ഫോട്ടോ പ്രദര്‍ശനം  (4 hours ago)

നയീം മൊഹൈമിൻ്റെ 'എ മിസ്സിംഗ് കാൻ ഓഫ് ഫിലിം' കൊച്ചി ബിനാലെയിൽ  (4 hours ago)

ബിനാലെ പ്രദർശനങ്ങൾ കാഴ്ചക്കാരന്റെ പൊതുബോധത്തെ ആഴത്തിൽ സ്വാധീനിക്കും: എം എ ബേബി  (4 hours ago)

കനത്ത ചൂടും, ഇടിമിന്നലോടുകൂടിയ മഴയും  (4 hours ago)

മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ത്യൻ ഗ്രാൻഡ് മുഫ്തിയെ സന്ദർശിച്ചു...  (4 hours ago)

കലാഭവൻ മണി - സഹജീവികൾക്കായ് ജീവിതം സമർപ്പിച്ച സർഗ്ഗപ്രതിഭ: ഡോ. പ്രമോദ് പയ്യന്നൂർ  (4 hours ago)

ഫിലഡൽഫിയയിൽ "ആശയവിനിമയ കളരി": സീന മാത്യു നയിക്കുന്ന ക്ലാസ് മാർച്ച് 15-ന്  (4 hours ago)

വേനൽ ചൂടിന് ശമനമാകുമോ? അഞ്ച് ദിവസം മഴ പെയ്യാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ്...  (4 hours ago)

അമേരിക്കൻ പ്രതിരോധ കവചത്തിന് കനത്ത ആഘാതം: 30 കോടി ഡോളറിന്റെ റഡാർ തകർത്തു...  (5 hours ago)

Malayali Vartha Recommends