ആശുപത്രിക്കിടക്കയിൽ ബാലുവിനെയും മകളെയും കാണാനുള്ള ലക്ഷ്മിയുടെ അടങ്ങാത്ത ആഗ്രഹം ആരോഗ്യസ്ഥിതിയിൽ നേരിയ പുരോഗമനം ഉണ്ടാക്കി; വെന്റിലേറ്ററിൽ നിന്ന് ലക്ഷ്മിയെ മാറ്റി! ബാലുവിന്റെ കുടുംബത്തിന്റെയും, ലക്ഷ്മിയുടെ കുടുംബത്തിന്റെയും ആശങ്ക മരണവിവരം എങ്ങനെ പറയുമെന്നോർത്ത്...

കാർ അപകടത്തിൽ പരിക്കേറ്റ് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയെ വെന്റിലേറ്ററില്‍നിന്ന് മാറ്റി. ബോധം തെളിഞ്ഞതായും ദ്രവ ഭക്ഷണം കഴിക്കുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷ്മി ഐസിയുവില്‍ തുടരും. കൂടുതല്‍ പുരോഗതി ഉണ്ടായാല്‍ ഈ ആഴ്ച അവസാനം വാര്‍ഡിലേക്ക് മാറ്റുമെന്നാണ് വിവരം. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായി,
ഈ ആഴ്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് മരത്തില്‍ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ചികിത്സയില്‍ തുടരവേ ബാലഭാസ്‌കറും മരിച്ചിരുന്നു. ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല.
ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും തിരിക്കുന്നുണ്ട്. അവരും ചികില്‍സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കുന്നത്. കാർ അപകടത്തിൽപ്പെട്ട് ആശുപത്രിയിൽ വെന്റിലേറ്ററിൽ കഴിയവേ ഹൃദയാഘാതത്തെ തുടർന്ന് കഴിഞ്ഞ ചൊവ്വാഴ്ച മരണപ്പെട്ട ബാലഭാസ്‌ക്കറിന്റെ ഭൗതിക ശരീരം ശാന്തികവാടത്തിൽ സംസ്കരിക്കുമ്പോൾ ഒരു ഉൾവിളിയെന്ന വണ്ണം ലക്ഷ്മിക്ക് രണ്ടു തവണ ഫിറ്റസ് വന്നിരുന്നു.
ഒന്നര ആഴ്ചക്കിടയിൽ ഒന്നേ രണ്ടോ തവണ മാത്രമായിരുന്നു ലക്ഷ്മിക്ക് ബോധം വന്നിരുന്നത് . അപ്പോൾ കുഞ്ഞിനെ ചോദിക്കാൻ ശ്രമിക്കവേ മയക്കത്തിലേക്ക് വീഴുകയായിരുന്നു. ലക്ഷ്മിയുടെ ദയനീയ സ്ഥിതികണ്ട് ബന്ധുക്കൾ കുഞ്ഞ് അടുത്ത മുറിയിലുണ്ടെന്നാണ് പറഞ്ഞിരിക്കുന്നത്. ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.
2000 നവംബര്‍ 18 നാണ് ആരോരുമറിയാതെ ബാലുവും ലക്ഷ്മിയും വിവാഹിതരായത്. പിജി വിദ്യാര്‍ത്ഥികളായിരുന്ന രണ്ടാളും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിച്ചത് പിന്നെയും ഒരു മാസത്തിനു ശേഷം. ജോലിയോ വരുമാനമോ ഇല്ലാതെ, പഠനം പൂര്‍ത്തിയാക്കാതെ, അവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ആകെയുള്ള തണല്‍ സ്‌നേഹവും സുഹൃത്തുക്കളുമായിരുന്നു വീട്ടുകാരുടെ പിന്തുണയില്ലാതെ നടന്ന രജിസ്റ്റര്‍ വിവാഹത്തിനും അനുനയ ചര്‍ച്ചകള്‍ക്കും ബാലുവിന്റെ ട്യൂഷന്‍ ടീച്ചറായിരുന്ന വിജയമോഹനായിരുന്നു തുണ.
ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത് ഒന്നരവര്‍ഷം മുന്‍പാണ്. ജാനിക്കുട്ടി എത്തിയതോടെ ജീവിതം വീണ്ടും സന്തോഷത്തിന്റെ പുതിയ തലത്തിലെത്തി. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടത്തിന്റെ ദൂരത്തില്‍ ദുരന്തമെത്തുന്നത്.
പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പിറന്ന മകളുടെ ദീര്‍ഘായുസിനുള്ള വഴിപാടുകള്‍ നേര്‍ന്ന് മടങ്ങിയ കുടുംബത്തിന്റെ അപകടം സെപ്റ്റംബര്‍ 23 ലെ പുലരിയിലാണ് ഉണ്ടായത്. ഒന്നും അറിയാത്ത ലക്ഷ്മിയെ എന്ത് പറഞ്ഞ് ആശ്വസിപ്പിക്കുമെന്ന് രണ്ട് അമ്മമാര്‍ക്ക് ഒരു എത്തും പിടിയുമില്ല. ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയും ഈ ആശയക്കുഴപ്പത്തിലാണ്.
തന്റെ പ്രിയപ്പെട്ടവനും പ്രാണനായ മകള്‍ ജാനിക്കും സംഭവിച്ച ദുരന്തം ലക്ഷ്മിക്ക് താങ്ങാനാകില്ലെന്ന് ആവര്‍ക്കും അറിയാം. അതുകൊണ്ട് തന്നെ ലക്ഷ്മിയെ സമാധാനിപ്പിക്കാന്‍ എങ്ങനെ കഴിയുമെന്ന ചിന്തയാണ് ഹിരണ്‍മയയില്‍ നിറയുന്നത്. ബാലു ഓര്‍മ്മയിലേക്ക് മായുമ്പോൾ ലക്ഷ്മിയെ ഓര്‍ത്താണ് ബാലഭാസ്‌കറിന്റെ അമ്മ ശാന്തകുമാരിയുടേയും ലക്ഷ്മിയുടെ അമ്മ ഓമനകുമാരിയുടേയും കണ്ണീരത്രയും.
https://www.facebook.com/Malayalivartha






















