Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ട; ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ ചര്‍ച്ച അനിശ്ചിതത്വത്തില്‍

08 OCTOBER 2018 09:18 AM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ തന്ത്രി കുടുംബാംഗങ്ങളുമായുള്ള മുഖ്യമന്ത്രിയുടെ ഇന്നത്തെ ചര്‍ച്ച അനിശ്ചിതത്വത്തില്‍. തന്ത്രി കുടുംബം വിട്ടുനിന്നാല്‍ ഇനി ചര്‍ച്ചയ്ക്കു വിളിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. പുനപരിശോധനാ ഹര്‍ജിയില്‍ തീരുമാനമില്ലെങ്കില്‍ ചര്‍ച്ചയ്ക്കില്ലെന്നു തന്ത്രി കുടുംബവും പന്തളം രാജകുടുംബവും അറിയിച്ചതോടെയാണ് സര്‍ക്കാരിന്റെ നിലപാടു മാറ്റം. അതേസമയം പതിനെട്ടാംപടിയിലടക്കം വനിതാ പൊലീസിനെ വിന്യസിക്കുന്ന കാര്യം ഇന്നു ബോര്‍ഡ്, ഡിജിപിയുമായി ചര്‍ച്ച നടത്തും.

ശബരിമലയില്‍ പ്രായഭേദമെന്യേ സ്ത്രീകളെ പ്രവേശിപ്പിക്കണമെന്ന സുപ്രീംകോടതിവിധി നടപ്പാക്കുന്ന വിഷയത്തില്‍ മുഖ്യമന്ത്രിയുമായി തിങ്കളാഴ്ച നടത്താനിരുന്ന ചര്‍ച്ചയില്‍നിന്ന് ശബരിമല തന്ത്രിമാരും പന്തളം കൊട്ടാരം പ്രതിനിധികളും പിന്മാറി. ഇതോടെ സര്‍ക്കാരിന്റെ സമവായനീക്കം പാളി.

ഈ പശ്ചാത്തലത്തില്‍, കോടതിവിധി നടപ്പാക്കാനുള്ള ഒരുക്കവുമായി മുന്നോട്ടുപോകാനാണ് സര്‍ക്കാരിന്റെയും ദേവസ്വം ബോര്‍ഡിന്റെയും തീരുമാനം. ആരെങ്കിലും പുനഃപരിശോധനാഹര്‍ജി നല്‍കി മറിച്ചൊരു വിധിയുണ്ടാകുന്നതുവരെ നിലവിലെ വിധി നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് സര്‍ക്കാര്‍വൃത്തങ്ങളും ദേവസ്വം ബോര്‍ഡും വിശദീകരിച്ചു.

ശബരിമലയില്‍ സുരക്ഷയ്ക്കായി വനിതാപോലീസുകാരെ നിയോഗിക്കാന്‍ സര്‍ക്കാര്‍ നടപടി തുടങ്ങി. വിവിധ ജില്ലകളില്‍നിന്ന് ശബരിമല പ്രത്യേക ഡ്യൂട്ടിക്ക് സന്നദ്ധത അറിയിച്ചവരുടെ പട്ടിക പോലീസ് ആസ്ഥാനത്ത് ക്രോഡീകരിച്ചു തുടങ്ങി. എന്നാല്‍, തുലാമാസ പൂജയ്ക്ക് പമ്പവരെ മാത്രമേ വനിതാ പോലീസ് ഉണ്ടാകൂ. ഇതുസംബന്ധിച്ച് ഏകദേശ തീരുമാനമായി. സ്ത്രീകള്‍ ശബരിമലയിലേക്ക് കൂടുതലായി എത്തുന്ന സാഹചര്യമുണ്ടായാല്‍ മാത്രമേ സന്നിധാനത്ത് വനിതാപോലീസിനെ ഡ്യൂട്ടിക്ക് നിയോഗിക്കുകയുള്ളൂവെന്നാണ് വിവരം. ദേവസ്വം ബോര്‍ഡും പോലീസുമായി തിങ്കളാഴ്ച നടക്കുന്ന യോഗത്തിനുശേഷം ഇതുസംബന്ധിച്ച അന്തിമരൂപമുണ്ടാകും.

എന്‍.എസ്.എസും പന്തളം രാജകൊട്ടാരവുമായി കൂടിയാലോചിച്ചാണ് ചര്‍ച്ചയില്‍നിന്ന് പിന്മാറാന്‍ തീരുമാനിച്ചതെന്ന് തന്ത്രി കണ്ഠര് മോഹനര് പറഞ്ഞു. തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എന്‍.എസ്.എസ്. എന്നിവര്‍ സംയുക്തമായി സുപ്രീംകോടതിയില്‍ പുനഃപരിശോധനാഹര്‍ജി നല്‍കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. ഹര്‍ജിയിലുള്ള തീരുമാനം അറിഞ്ഞശേഷംമതി ചര്‍ച്ച എന്നാണ് ഇവര്‍ക്ക് കിട്ടിയിരിക്കുന്ന വിദഗ്‌ധോപദേശം.

സമവായത്തിനല്ല, വിധി നടപ്പാക്കാനാണ് ചര്‍ച്ചയെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ കഴിഞ്ഞദിവസം പറഞ്ഞതും ചര്‍ച്ചയില്‍നിന്ന് ഇവരെ പിന്തിരിപ്പിച്ചു.

സര്‍ക്കാരും ബോര്‍ഡും ചേര്‍ന്നെടുത്ത തീരുമാനം അംഗീകരിപ്പിക്കാനാണ് ചര്‍ച്ചയ്ക്ക് വിളിച്ചിട്ടുള്ളതെന്നും കൊട്ടാരം പ്രതിനിധികള്‍ ഇതില്‍ പങ്കെടുക്കില്ലെന്നും പന്തളം കൊട്ടാരം നിര്‍വാഹകസംഘം പ്രസിഡന്റ് പി.ജി. ശശികുമാര്‍ വര്‍മയും സെക്രട്ടറി പി.എന്‍. നാരായണവര്‍മയും പറഞ്ഞു.

'ശബരിമലവിഷയം സംസാരിക്കാന്‍ ആരുവന്നാലും സര്‍ക്കാര്‍ എതിരല്ല. തന്ത്രികുടുംബം വന്നാല്‍ അപ്പോള്‍ നോക്കാം' എന്നായിരുന്നു ഇക്കാര്യത്തില്‍ മുഖ്യമന്ത്രിയുടെ പ്രതികരണം.

വിധി നടപ്പാക്കുന്നതിനെതിരേ വിവിധ ജില്ലകളില്‍ ഞായറാഴ്ചയും ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചും അല്ലാതെയും വന്‍ പ്രതിഷേധമുണ്ടായി. എന്നാല്‍, പ്രതിഷേധങ്ങള്‍ തെറ്റിദ്ധാരണമൂലമാണെന്നും രണ്ടുദിവസം കഴിയുമ്പോള്‍ മാറുമെന്നുമാണ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പ്രതികരിച്ചത്. സര്‍ക്കാരിന് ഇതില്‍ കൂടുതലൊന്നും ചെയ്യാനില്ലെന്ന് ബോധ്യപ്പെട്ടതിനാലാകാം തന്ത്രിമാര്‍ ചര്‍ച്ചയ്ക്കുവരാത്തതെന്നും മന്ത്രി പറയുന്നു.

കഴിഞ്ഞദിവസം പന്തളംകൊട്ടാരത്തെ അധിേക്ഷപിച്ച് സംസാരിച്ച മന്ത്രി ജി. സുധാകരനെതിരേ മുഖ്യമന്ത്രി നടപടി സ്വീകരിക്കണമെന്ന് കൊട്ടാരം ആവശ്യപ്പെട്ടു. മന്ത്രിയുടെ പ്രസ്താവനയില്‍ കൊട്ടാരം ശക്തമായി പ്രതിഷേധിച്ചു.

കോടതിവിധി നടപ്പാക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ആര്‍ക്കും പുനഃപരിശോധാനാഹര്‍ജി നല്‍കാം. സര്‍ക്കാരിന് മുന്‍വിധിയില്ല. ശബരിമലയില്‍ സ്ത്രീകള്‍ കൂടുതലായി വരുമെന്ന് കരുതുന്നില്ല. എത്തുന്ന സ്ത്രീകള്‍ക്ക് സൗകര്യങ്ങള്‍ നല്‍കും. ഒരുക്കങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കും. ഇതിനകം രണ്ടുതവണ അവലോകനയോഗം നടന്നു. വനിതാപോലീസിനെ നിയോഗിക്കുന്നതടക്കമുള്ളവ പോലീസും ദേവസ്വംബോര്‍ഡും ചേര്‍ന്ന് തീരുമാനിക്കും. -സര്‍ക്കാര്‍

പുനഃപരിശോധനാഹര്‍ജിയില്‍ ഇപ്പോഴത്തേതിനുപകരം പുതിയ വിധി വന്നാല്‍ അത് നടപ്പാക്കും. അതുവരെ സ്ത്രീകളെ വിലക്കാന്‍ നിയമമില്ല. കോടതിയലക്ഷ്യമാകും. സ്ത്രീകള്‍ക്ക് പോകാനും പോകാതിരിക്കാനും അവകാശമുണ്ട്. അവരെ കൊണ്ടുപോകാനും വരാനും സര്‍ക്കാരില്ല. ഇപ്പോഴുള്ള വിധി സര്‍ക്കാരിന് അനുസരിച്ചേ പറ്റൂ. -എം.വി. ജയരാജന്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി

നേരത്തേതന്നെ ചര്‍ച്ച നടത്തേണ്ടിയിരുന്നു. അതുചെയ്യാതെ എല്ലാം തീരുമാനിച്ചശേഷം നടപ്പാക്കേണ്ടത് എങ്ങനെയെന്ന് ആലോചിക്കാന്‍ നടത്തുന്ന പ്രഹസനമാണ് ചര്‍ച്ച. സുപ്രീംകോടതിയെ നിയമപരമായി സമീപിക്കാനുള്ള എല്ലാ നീക്കങ്ങളും പൂര്‍ത്തിയായി. വക്കാലത്തും സത്യവാങ്മൂലവും മറ്റ് രേഖകളും അഭിഭാഷകന് കൈമാറിക്കഴിഞ്ഞു. തുറന്നകോടതിയില്‍ കേസ് വാദിക്കണമെന്നാണ് പന്തളം കൊട്ടാരത്തിന്റെ ആവശ്യം. -പന്തളം കൊട്ടാരം നിര്‍വാഹകസംഘം ഭാരവാഹികള്‍

ശബരിമല വിഷയത്തില്‍ ഇനിയുള്ള പ്രതിഷേധവും തുടര്‍നടപടികളും എങ്ങനെയെന്ന് ആലോചിക്കാന്‍ സംഘപരിവാര്‍ സംഘടനകള്‍ തിങ്കളാഴ്ച കൊച്ചിയില്‍ യോഗംചേരും. തിങ്കളാഴ്ച നടക്കുന്ന യു.ഡി.എഫ്. യോഗവും ശബരിമല പ്രതിസന്ധി ചര്‍ച്ചചെയ്യും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends