Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

കോൺഗ്രസും ബിജെപിയും നേർക്കു നേർ പൊരുതുമ്പോൾ; കോൺഗ്രസിന് നഷ്ട പ്രതാപം വീണ്ടെടുക്കണം ; ബിജെപ്പിക്കാവട്ടെ നിലനിൽപ്പിന്റെ പോരാട്ടവും മോദി ഭരണ തുർച്ചയും ; നിയമസഭാ പോരാട്ടം മുറുകുന്നു

08 OCTOBER 2018 10:27 AM IST
മലയാളി വാര്‍ത്ത

വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തിന് ഇറങ്ങിയിരിക്കുകയാണ്. തങ്ങളുടെ ഉറച്ച കോട്ടകളായ മധ്യപ്രദേശ് ,ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ ബി ജെ പി കൈപ്പത്തിക്കുള്ളിൽ സംരക്ഷിക്കുവാൻ കച്ചക്കെട്ടിയിറങ്ങുമ്പോൾ,15 വർഷത്തോളം അധികാരം കൈവിട്ട സംസ്ഥാനങ്ങൾതിരിച്ചുപിടിക്കാനുള്ള വൻ അഭിമാന പോരാട്ടമാണ് കോൺഗ്രസിനിത്. 2003 മുതൽ തങ്ങളുടെ ഭരണം നഷ്ടമായ സംസ്ഥാനങ്ങൾ ഇത്തവണ എങ്ങനെയെങ്കിലും തിരിച്ചു പിടിക്കണമെന്ന തീരുമാനത്തിലാണ് രാഹുൽ ഗാന്ധി .

2014-ലെ പൊതുതെരഞ്ഞെടുപ്പിൽ തകർന്നുതരിപ്പണമായ കോൺഗ്രസ് ഒരു തിരിച്ചുവരവിനുള്ള കഠിനപരിശ്രമത്തിലാണ്. വർഷങ്ങളായി ബി.ജെ.പി.യുടെ കോട്ടകളായി തുടരുന്ന സംസ്ഥാനങ്ങളിൽ ലോക്‌സഭാ തിരഞ്ഞെടുപ്പിനുമുമ്പ് അവർക്ക് കനത്ത പ്രഹരമേൽപ്പിക്കാൻ കഴിഞ്ഞാൽ അത്‌ കോൺഗ്രസിന്‌ മനഃശാസ്ത്രപരമായി നേട്ടമുണ്ടാക്കും. അഭിപ്രായസർവേകളും മറ്റും നൽകിയ ആത്മവിശ്വാസത്തിലാണ് കോൺഗ്രസ് നിയമസഭാതിരഞ്ഞെടുപ്പുകളെ നേരിടുന്നത്. രാജസ്ഥാനിൽ വൻവിജയവും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും മേൽക്കൈയും പ്രവചിക്കുന്ന സർവേകൾ കോൺഗ്രസ് ക്യാമ്പിൽ ആഹ്ലാദംപകർന്നിട്ടുണ്ട്.

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും ബി.ജെ.പി.യെയും സംബന്ധിച്ചും വളരെ പ്രാധാന്യമേറിയതാണ് ഈ തിരഞ്ഞെടുപ്പുകൾ. നിലവിൽ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പുകളിലെ രാഷ്ട്രീയസാഹചര്യമല്ലയുള്ളത്. ദിനം പ്രതി കുതിച്ചുയരുന്ന ഇന്ധനവിലയും സാമ്പത്തികരംഗത്തെ പ്രതിസന്ധികളും പ്രതിബന്ധങ്ങളും നിലവിലെ റഫാൽ ആരോപണവുമൊക്കെ സർക്കാരിനെ കൂടുതൽ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

എന്നാൽ,പ്രധാനമന്ത്രിയുടെ ജനപ്രീതിയിൽ വലിയ കുറവുവന്നിട്ടില്ലെന്ന് സ്ഥാപിക്കേണ്ടത് അവർക്കേറെ ആവശ്യമായ ഒന്നാണ്. തുടർച്ചയായി മൂന്നുതവണ അധികാരത്തിലിരുന്ന മധ്യപ്രദേശിലും ഛത്തീസ്ഗഢിലും കനത്ത ഭരണവിരുദ്ധവികാരത്തെ പാർട്ടിക്ക് മറികടന്നുവരേണ്ടതുണ്ട് . കാർഷികമേഖലയിലെ പ്രതിസന്ധികളും മധ്യപ്രദേശിൽ ബി.ജെ.പി.ക്ക് മുൻതിരഞ്ഞെടുപ്പുകളിലില്ലാതിരുന്ന വെല്ലുവിളികൾ ഉയർത്തുന്നു. ഓരോ ടേമിലും കോൺഗ്രസും ബി.ജെ.പി.യും മാറിമാറി അധികാരത്തിൽ വന്നുകൊണ്ടിരിക്കുന്ന രാജസ്ഥാനിൽ അഭിപ്രായസർവേകൾ ബി.ജെ.പി.ക്ക് ഒട്ടും അനുകൂലമല്ല. ജനപ്രീതിയിൽ വസുന്ധര രാജെ സർക്കാർ പിറകിലാണെന്നത് ബി.ജെ.പി. കേന്ദ്രങ്ങളും അംഗീകരിക്കുന്നുണ്ട്.

രാജസ്ഥാനിൽ തിരിച്ചടിനേരിട്ടാലും മധ്യപ്രദേശിലും ഛത്തീസ്ഗഢിലും ബി.ജെ.പി ഇപ്പോഴും ശക്തരാണ് . അതുകൊണ്ട് തന്നെ ബിജെപിയ്ക്ക് പരിഭ്രാന്തിയില്ല .പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രചാരണത്തിലൂടെ സംസ്ഥാന സർക്കാരുകൾക്കെതിരായ വികാരത്തെ മറികടക്കാനാണ് ശ്രമം.

നിയമസഭാതിരഞ്ഞെടുപ്പുകളിൽ തിരിച്ചടിയേറ്റാൽ അത് എൻ.ഡി.എ.ക്കുള്ളിലും ബി.ജെ.പി.യുടെ ആഭ്യന്തര രാഷ്ട്രീയത്തിലും ചലനങ്ങൾ സൃഷ്ടിക്കും. ഇടഞ്ഞുനിൽക്കുന്ന ശിവസേനയ്ക്കുപുറമേ മറ്റുപാർട്ടികളും പുതിയ നിലപാടുകൾ സ്വീകരിച്ചേക്കാം. പിന്നീട് ബി.ജെ.പി.ക്കുള്ളിൽ മോദി-അമിത് ഷാ കൂട്ടുകെട്ടിന്റെ അപ്രമാദിത്വവും ചോദ്യംചെയ്യപെട്ടെന്നിരിക്കും .

കോൺഗ്രസും ബി.ജെ.പി.യും നേർക്കുനേർ ഏറ്റുമുട്ടുന്ന മൂന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മേൽക്കൈ ലഭിച്ചാൽ ഒട്ടേറെ പ്രാദേശികപാർട്ടികൾ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തങ്ങളുടെ നേതൃത്വത്തിലുള്ള വിശാല മുന്നണിയുടെ ഭാഗമാകുമെന്ന് കോൺഗ്രസ് കരുതുന്നു.രാഹുൽ ഗാന്ധിയെ സംയുക്ത പ്രതിപക്ഷത്തിന്റെ പ്രധാനമന്ത്രി സ്ഥാനാർഥി എന്ന നിലയിലേക്ക് ഉയർത്തിക്കാട്ടാനുള്ള ശ്രമങ്ങൾക്കും ഇത് ഉന്മേഷം വർദ്ധിപ്പിക്കും . അതേസമയം, ലോക്‌സഭാഫലത്തെ,ഈ മൂന്ന് നിയമസഭാഫലങ്ങൾ സ്വാധീനിക്കില്ലെന്ന് വിചാരിക്കുന്നവരുമുണ്ട് . 2003-ൽ മധ്യപ്രദേശും രാജസ്ഥാനും ഛത്തീസ്ഗഢും പിടിച്ചെടുത്ത ബി.ജെ.പി, മാസങ്ങൾക്കുള്ളിൽ 2004-ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ അധികാരത്തിൽനിന്ന് പുറത്തായായത് അവർ ചൂണ്ടികാട്ടുകയാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends