കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ ഹര്‍ജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും

നടി ആക്രമണത്തിന് ഇരയാകുന്ന ദൃശ്യങ്ങൾ ആവശ്യപ്പെട്ടുള്ള ദിലീപിന്റെ ഹർജി ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. അതിന് പിന്നാലെയാണ് രേഖകൾ ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജിയാണ് കോടതി ഇന്ന് പരിഗണിക്കുക. കുറ്റപത്രത്തോടെപ്പം നൽകിയ മുഴുവൻ രേഖകളും തനിക്ക് കൈമാറണമെന്നാണ് ദിലീപിന്റെ ആവശ്യം.
ദിലീപ് ആവശ്യപ്പെട്ട 35 രേഖകളിൽ 7 രേഖകൾ കൈമാറാൻ കഴിയില്ലെന്ന് പോലീസ് കോടതിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ രേഖകൾ ലഭിക്കുക എന്നത് പ്രതിയുടെ അവകാശമാണെന്നാണ് ദിലീപിന്‍റെ വാദം. നേരത്തെ ദിലീപ് ആവശ്യപ്പെട്ട 87 രേഖകൾ പോലീസ് ദിലീപിന് കൈമാറിയിരുന്നു.
https://www.facebook.com/Malayalivartha






















