Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ജാനിമോളും ബാലുവും നമ്മളെവിട്ട് പോയ് മോളേ... ഇതെങ്ങനെ പറയും? പൊന്നുമോളെ കാണമെന്നുള്ള ആഗ്രഹത്തിന് മുമ്പില്‍ ഉത്തരംമുട്ടി ബന്ധുക്കള്‍; ഭര്‍ത്താവും കുഞ്ഞുമായുള്ള അടിച്ചുപൊളി യാത്ര; യാത്രയുടെ അവസാനം എല്ലാവരും പലവഴിക്ക്; ബാലഭാസ്‌കറും കുഞ്ഞും മറ്റൊരു ലോകത്തേയ്ക്ക് യാത്രയായപ്പോള്‍ ലക്ഷ്മിയുടെ യാത്ര കണ്ണീരില്‍ കുതിര്‍ന്ന ജീവിതത്തിലേക്ക് 

08 OCTOBER 2018 09:24 AM IST
മലയാളി വാര്‍ത്ത

ജാനിമോളും ബാലഭാസ്‌കറും നമ്മളെവിട്ട് പോയ് മോളേ... ജീവിതത്തിലേക്ക് തിരികെ വന്നുകൊണ്ടിരിക്കുന്ന ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയോട് ഇതാര് പറയുമെന്ന് ഒരു നിശ്ചയവുമില്ല. ഇടയ്ക്ക് ബോധം വരുമ്പോള്‍ ആദ്യം അന്വേഷിക്കുന്നത് ജാനിമോളെയാണ്. ഐസിയുവിലായതിനാല്‍ അടുത്ത ഒന്നുരണ്ട് പേരെ മാത്രമാണ് കയറ്റുന്നത്. കയറുന്നവരാകട്ടെ ദു:ഖം ഒരു തരത്തിലും മുഖത്ത് പ്രകടമാകാത്ത തരത്തിലാണ് പെരുമാറുന്നത്. പൊന്നുമോളും ഭര്‍ത്താവും പോയത് ലക്ഷ്മിക്ക് താങ്ങാനാവില്ല. തിരികെ അബോധാവസ്ഥയിലേക്ക് പോയാല്‍ പിന്നെ ജീവിതത്തിലേക്ക് വരാന്‍ വളരെ കടുപ്പമാണ്. അതിനാല്‍ ലക്ഷ്മിയുടെ മുമ്പില്‍ വല്ലാത്തൊരഭിനയത്തിലാണ് ബന്ധുക്കളും സുഹൃത്തുക്കളും.

ലക്ഷ്മിയെ സംബന്ധിച്ച് ലോകത്ത് മറ്റെന്തിനേക്കാളും വിലപ്പെട്ടതാണ് പൊന്നുമോള്‍ ജാനി. 16 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം കിട്ടിയതാണ് ജാനിയെ. ഒന്ന് സ്‌നേഹിച്ച്, ലാളിച്ച് കൊതിതീരും മുമ്പ് മൂവരേയും വിധി വേര്‍പെടുത്തി. മാതൃസ്‌നേഹം ലക്ഷ്മിയെ വല്ലാതെ അലട്ടുകയാണ്. തന്റെ പൊന്നുമോള്‍ കരയുകയാണോ. എന്നെക്കാണാതെ ഒരുനിമിഷം അവള്‍ മാറിനില്‍ക്കില്ല. ഇതിന് ഉത്തരം പറയാന്‍ ഡോക്ടര്‍മാരും ബന്ധുക്കളും പാടു പെടുകയാണ്. ഐസിയുവില്‍ മോളെ കയറ്റിയാല്‍ മോള്‍ക്ക് ഇന്‍ഫക്ഷന്‍ വരും. അവള്‍ തൊട്ടടുത്ത മുറിയിലുണ്ട്. അല്‍പം കൂടി നേരെയായാല്‍ പിന്നെ കുഴപ്പമില്ലല്ലോ... വല്ലാത്തൊരു അന്തരീക്ഷമാണത്. സ്വന്തം ചോര പോയല്ലോ മോളെ... എന്ന് എങ്ങനെ പറയും. 

അപടത്തില്‍ പരുക്കേറ്റ് സ്വകാര്യആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന, ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി അപകടനില തരണം ചെയ്യുകയാണെന്ന് ഡോ. മാര്‍ത്താണ്ഡന്‍പിള്ള അറിയിച്ചു. ലക്ഷ്മിയെ വെന്റിലേറ്ററില്‍ നിന്നു മാറ്റി. ലക്ഷ്മിയുടെ ബോധം പൂര്‍ണ്ണമായും തെളിഞ്ഞതായും ദ്രവരൂപത്തിലുള്ള ഭക്ഷണം കഴിക്കുന്നതായും ഡോക്ടര്‍ അറിയിച്ചു. വെന്റിലേറ്റര്‍ നീക്കം ചെയ്തുവെങ്കിലും ഐസിയുവില്‍ തുടരും. ലക്ഷ്മിയുടെ ആന്തരിക പരിക്കുകളെല്ലാം ഭേദമായി,

ഈ ആഴ്ച അവസാനത്തോടെ വാര്‍ഡിലേക്ക് മാറ്റുന്ന കാര്യം പരിഗണിക്കും. 

പരുക്കുകള്‍ ഭേദപ്പെട്ടു വരുന്നതായും ആശുപത്രി അധികൃതര്‍ അറിയിച്ചു. ആരോഗ്യസ്ഥിതിയില്‍ മികച്ച പുരോഗതിയുണ്ട്. കഴിഞ്ഞ ആഴ്ചയാണ് ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ പള്ളിപ്പുറത്ത് മരത്തില്‍ ഇടിച്ചത്. ഗുരുതര പരുക്കേറ്റ മകള്‍ തേജസ്വിനി ആശുപത്രിയില്‍ എത്തിക്കുന്നതിന് മുന്‍പ് മരിച്ചു. ചികിത്സയില്‍ തുടരവേ ബാലഭാസ്‌കറും മരിച്ചിരുന്നു. ബാലയും മകളും മരിച്ചത് ഇനിയും ലക്ഷ്മിയെ അറിയിച്ചിട്ടില്ല. ഓര്‍മ്മ വന്നതു മുതല്‍ ഭര്‍ത്താവിനേയും മകളേയും തിരിക്കുന്നുണ്ട്. അവരും ചികില്‍സയിലാണെന്ന സൂചനയാണ് ബന്ധുക്കള്‍ നല്‍കുന്നത്. ലക്ഷ്മി പൂര്‍ണ്ണ ആരോഗ്യം വീണ്ടെടുത്താല്‍ മാത്രമേ ഉണ്ടായ ദുരന്തം അവരെ അറിയിക്കൂ. അതുവരെ കാത്തിരിക്കാനാണ് തീരുമാനം.

2000 നവംബര്‍ 18 നാണ് ആരോരുമറിയാതെ ബാലുവും ലക്ഷ്മിയും വിവാഹിതരായത്. പിജി വിദ്യാര്‍ത്ഥികളായിരുന്ന രണ്ടാളും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിച്ചത് പിന്നെയും ഒരു മാസത്തിനു ശേഷം. ജോലിയോ വരുമാനമോ ഇല്ലാതെ, പഠനം പൂര്‍ത്തിയാക്കാതെ, അവര്‍ക്ക് ഒരുമിച്ചു ജീവിക്കാന്‍ ആകെയുള്ള തണല്‍ സ്‌നേഹവും സുഹൃത്തുക്കളുമായിരുന്നു വീട്ടുകാരുടെ പിന്തുണയില്ലാതെ നടന്ന രജിസ്റ്റര്‍ വിവാഹത്തിനും അനുനയ ചര്‍ച്ചകള്‍ക്കും ബാലുവിന്റെ ട്യൂഷന്‍ ടീച്ചറായിരുന്ന വിജയമോഹനായിരുന്നു തുണ. ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും ജീവിതത്തിലേക്ക് തേജസ്വിനി വന്നത് ഒന്നരവര്‍ഷം മുന്‍പാണ്. ജാനിക്കുട്ടി എത്തിയതോടെ ജീവിതം വീണ്ടും സന്തോഷത്തിന്റെ പുതിയ തലത്തിലെത്തി. ഇതിനിടെയാണ് അപ്രതീക്ഷിതമായി അപകടത്തിന്റെ ദൂരത്തില്‍ ദുരന്തമെത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends