Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

ശബരിമല സ്ത്രീപ്രവേശനം ; ദേശീയ അയ്യപ്പകൂട്ടായ്മ റിവ്യൂ ഹർജി നൽകി ; പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്ന് ആവശ്യപ്പെടും

08 OCTOBER 2018 12:03 PM IST
മലയാളി വാര്‍ത്ത

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ റിവ്യൂ ഹർജി നൽകി. ദേശീയ അയ്യപ്പകൂട്ടായ്മയാണ് റിവ്യൂ ഹർജി നൽകിയത്. ശബരിമല യുവതി പ്രവേശന വിധിക്ക് എതിരെ എന്‍എസ്‌എസ്സും തന്ത്രി കുടുംബവും പന്തളം രാജകുടുംബവും സുപ്രീംകോടതിയില്‍ പുനപരിശോധന ഹര്‍ജി നല്‍കും. ഇന്നോ നാളെയോ ഹര്‍ജി സമര്‍പ്പിക്കുമെന്നാണ് വിവരം. മൂന്ന് പേരും വ്യത്യസ്ത ഹര്‍ജികള്‍ നല്‍കാനാണ് നീക്കം. പുനപരിശോധന ഹര്‍ജിയില്‍ കേസ് ഏഴംഗ ഭരണഘടന ബെഞ്ചിന്റെ പരിഗണനക്ക് വിടണമെന്നാണ് ആവശ്യപ്പെടുക.

ശബരിമലയില്‍ സ്ത്രീപ്രവേശനാനുമതി കോടതി നല്‍കിയതിനെ തുടര്‍ന്ന് സ്ത്രീകളുടെ പ്രവേശനത്തിനെ പറ്റി ചര്‍ച്ച ചെയ്യാന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടു .ഇത് സംബന്ധിച്ച്‌ മറ്റു പോലീസ് ഉദ്യോഗസ്ഥരുമായി യോഗം ചെയ്യാനിരുന്ന സാഹചര്യത്തിലായിരുന്നു മുഖ്യമന്ത്രിയുമായിട്ടുള്ള ചര്‍ച്ച നടന്നത് .വനിതാ പോലീസ് ഉദ്യോഗസ്ഥരെ ശബരിമലയില്‍ ഡ്യൂട്ടിക്കായി നിയമിക്കുന്നതുമായി ബന്ധപെട്ടയിരുന്നു ചര്‍ച്ച നടത്തിയത് .

തുലാമാസ പൂജകള്‍ക്കായി ശബരിമല നട തുറക്കുമ്ബോള്‍ വനിതാ പോലീസിനെ പമ്ബ വരെ നിയോഗിച്ചാല്‍ മതിയെന്ന് കൂടിക്കാഴ്ചയില്‍ തീരുമാനമായി. ഇതിനിടെ പ്രതിഷേധം ശക്തമായ സാഹചര്യത്തില്‍ ഇനി സ്വീകരിക്കേണ്ട നടപടികളെ കുറിച്ച്‌ ദേവസ്വം ബോര്‍ഡും ചര്‍ച്ച നടത്തും.സിപിഎം കേന്ദ്രകമ്മിറ്റിക്ക് ശേഷം ഡല്‍ഹിയില്‍ നിന്ന് തിരിച്ചെത്തുന്ന മുഖ്യമന്ത്രിയുമായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ ഇന്ന് ചര്‍ച്ച നടത്തും. ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് രാജി സന്നദ്ധത അറിയിച്ചതായുള്ള റിപ്പോര്‍ട്ടുകളും പുറത്തു വന്നിരുന്നു.

അതേസമയം ശബരിമല സ്ത്രീ പ്രവേശനത്തിനുള്ള നിയന്ത്രണങ്ങള്‍ റദ്ദാക്കിയ വിധിക്ക് എതിരെ നല്‍കുന്ന റിവ്യൂ ഹര്‍ജികള്‍ സുപ്രീം കോടതി പരിഗണിക്കുന്നത് വൈകാൻ സാധ്യത. വിധി പുറപ്പെടുവിച്ച് ഒരു മാസം വരെ പുനപരിശോധനാ നല്‍കാം. ആ കാലയളവിന് ശേഷമേ സാധാരണ ഗതിയില്‍ അപേക്ഷ ജഡ്ജിമാര്‍ പരിഗണിക്കൂ. അടിയന്തര സാഹചര്യം ഉണ്ടെന്ന് ബോധ്യപ്പടുത്തിയാല്‍ ചീഫ്ജസ്റ്റിസിന് നേരത്തെ ഹര്‍ജി പരിഗണിക്കാന്‍ അധികാരമുണ്ട്. ഇനി പൂജ അവധിക്ക് ശേഷമേ ഹര്‍ജികള്‍ പരിഗണിക്കാന്‍ ഇടയുള്ളൂ. 12-ാം തീയതി കോടതി പൂജ അവധിക്ക് അടച്ചു കഴിഞ്ഞാൽ 22ന് മാത്രമേ കോടതി വീണ്ടും തുറക്കുകയുള്ളു.

തുലാമാസ പൂജകള്‍ക്കായി ശബരിമലനട തുറക്കുമ്പോള്‍ സന്നിധാനത്ത് വനിതാ പോലീസിനെ വിന്യസിക്കില്ല. മണ്ഡല-മകരവിളക്ക് തീര്‍ത്ഥാടനകാലത്തും സ്ത്രീകളുടെ തിരക്ക് വിലയിരുത്തിയ ശേഷമെ വനിതാ പോലീസ് മല കയറൂ. സുരക്ഷ ക്രമീകരണങ്ങള്‍ ഇന്ന് ഡിജിപിയുമായിചര്‍ച്ച ചെയ്യുന്ന ദേവസ്വം ബോര്‍ഡ് വിധിയുടെ തുടര്‍നടപടികള്‍ ഇന്ന് ഹൈക്കോടതിയെ അറിയിക്കും.ശബരിമല സ്ത്രീ പ്രവേശനം വിവാദമായിരിക്കുന്ന പശ്ചാത്തലത്തില്‍ ദേവസ്വം പ്രസിഡന്റ് മുഖ്യമന്ത്രിയുമായും ഡിജിപി ലോക്‌നാഥ് ബെഹ്‌റയുമായും ഇന്ന് കൂടിക്കാഴ്ച നടത്തും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends