Widgets Magazine
26
Jun / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേന്ദ്രമന്ത്രിസഭയിൽ വൻ അഴിച്ചുപണി ഉടൻ.. പ്രധാനമന്ത്രി മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും രാഷ്ട്രപതി ദ്രൗപതി മുർമുവുമായി ഇക്കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തി..


'കുറ്റക്കാരിയാണെന്ന് തെളിഞ്ഞാൽ തന്റെ മകളെ തൂക്കിക്കൊല്ലൂ'..കാമുകനൊപ്പം ചേർന്ന് പ്രതിശ്രുതവരനെ കൊലപ്പെടുത്തിയ കേസിലെ പ്രതി സിയാ ഗോയലിന്റെ അമ്മ..


അന്വേഷണം അഴിമതി സാധ്യതയിലേക്ക്.. രണ്ടാം വട്ടവും ചോദ്യം ചെയ്ത് വിട്ടയച്ചു...കൊച്ചിയിലെ ഇഡി ഓഫീസില്‍ വെച്ച് ഒന്‍പത് മണിക്കൂറിലധികം നീണ്ടുനിന്ന വിശദമായ ചോദ്യം ചെയ്യൽ..


ഹൈബി ഈഡന്‍ എംപിയെ കൊല്ലുമെന്നു ഭീഷണി മുഴക്കി.. രാത്രിയില്‍ എംപിയുടെ വീട്ടുവളപ്പില്‍ അതിക്രമിച്ചു കടന്നു സാധനസാമഗ്രികള്‍ അടിച്ചുതകര്‍ത്തു.. യുവാവ് അറസ്റ്റില്‍..


പിണറായി വിജയനെ മകൾ ഒറ്റിയോ..? ഇന്നലെ നടന്ന ചോദ്യം ചെയ്യലിന് ശേഷമാണ് പിണറായിയിൽ നിന്നും വിവരങ്ങൾ മനസിലാക്കാൻ.. ഇ ഡി ആലോചിക്കുന്നത്..ചോദ്യം ചെയ്യുമോ എന്നാണ് കേരളം ഉറ്റു നോക്കുന്നത്..

സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് എതിരല്ല, സാമൂഹ്യനീതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, ഒരു വിഭാഗത്തിനും സര്‍ക്കാര്‍ എതിര്‍ നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി, ശബരിമലയില്‍ സ്ത്രീ പ്രവേശനത്തിന് നിയന്ത്രണം വന്നത് 1991ന് ശേഷം, തിരുവിതാംകൂര്‍ അമ്മമഹാറാണി ഉള്‍പ്പെടെ ശബരിമല ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പിണറായി 

08 OCTOBER 2018 01:27 PM IST
മലയാളി വാര്‍ത്ത

ശബരിമല യുവതീ പ്രവേശം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ എന്തുകൊണ്ട് റിവ്യൂഹര്‍ജി നല്‍കിയില്ല എന്ന ചോദ്യം ഉയരുന്ന പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നയം വ്യക്തമാക്കുന്നു. സര്‍ക്കാര്‍ സ്ത്രീപ്രവേശനത്തിന് എതിരല്ല, സാമൂഹ്യനീതിയാണ് സര്‍ക്കാരിന്റെ ലക്ഷ്യം, ഒരു വിഭാഗത്തിനും സര്‍ക്കാര്‍ എതിര്‍ നില്‍ക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീപ്രവേശനം സംബന്ധിച്ച് ചരിത്രപരമായ കാര്യങ്ങളുണ്ട്. തിരുവിതാംകൂര്‍ മഹാരാജാവും മഹാറാണിയും ദിവാനും ശബരിമലയില്‍ ദര്‍ശനം നടത്തിയിട്ടുണ്ട്. ഹിന്ദുമത ആചാരത്തിലും ദൈവത്തിലും വിശ്വസിക്കുന്ന ഏതൊരാള്‍ക്കും ആരാധന നടത്തുവാന്‍ പ്രായവ്യത്യാസമില്ലാതെ പ്രവേശിക്കാം. ശബരിമലയിലെ സ്ത്രീപ്രവേശനം നിയന്ത്രിച്ചത് വര്‍ഷങ്ങളായുള്ള ആചാരവും വിശ്വാസവും മൂല്യവുമായി ബന്ധപ്പെട്ടതാണ്. ജനം അത് സ്വീകരിച്ചതുമാണ്. അത് ഹൈക്കോടതി വിധിയിലൂടെയാണ് ഉണ്ടായതെന്നും മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. 

വിധി വരും മുമ്പ് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച അപേക്ഷയില്‍ പറയുന്നത് യുവതിപ്രവേശനം നടത്തും മുമ്പ് പ്രമുഖ ഹിന്ദുമത പണ്ഡിതരും സാമൂൂഹ്യപരിഷ്‌ക്കര്‍ത്താക്കളും അടങ്ങുന്ന കമ്മീഷനെ നിയമിച്ച് , എല്ലാ വിഭാഗം സ്ത്രീകള്‍ക്കും ശബരിമലയില്‍ ആരാധന അനുവദിക്കാമോ എന്ന് ചോദിക്കണമെന്നാണ് നിര്‍ദ്ദേശിച്ചതെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. സ്ത്രീപ്രവേശനം നിയമവിരുദ്ധപ്രവര്‍ത്തനങ്ങളും ക്രമസമാധാന പ്രശ്‌നങ്ങളും ഉണ്ടാക്കുമെന്ന് ഭയമുണ്ടെന്ന ആരോപണവും ഉയരുന്നുണ്ട്. അങ്ങനെയെങ്കില്‍ സ്ത്രീകള്‍ക്ക് പ്രത്യേക ദര്‍ശന സമയം ഒരുക്കണം. ആചാരമാറ്റങ്ങള്‍ ശബരിമലയില്‍ ഇതിന് മുമ്പും ഉണ്ടായിട്ടുണ്ട്. എല്ലാ മലയാള മാസത്തിലെയും ആദ്യത്തെ അഞ്ച് ദിവസം പൂജ ആരംഭിച്ചത് ജനത്തിരക്ക് നിയന്ത്രിക്കാനാണ്. തുലാഭാരം ഇപ്പോള്‍ തുടങ്ങിയതാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

സര്‍ഡക്കാരിന് ഇക്കാര്യത്തില്‍ വിവാദമുണ്ടാക്കാന്‍ താല്‍പര്യമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന്റെ കാഴ്ചപ്പാട് അവതരിപ്പിക്കണമെന്ന് കോടതി പറഞ്ഞത് കൊണ്ടാണ് സത്യവാങ്മൂലം നല്‍കിയത്. പത്ത് വയസ് മുതല്‍ 50 വയസ് വരെയുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്താന്‍ വന്നാല്‍ അവര്‍ക്ക് വേണ്ട സൗകര്യം ഒരുക്കും. കോടതി വിധിയനുസരിച്ച് സര്‍ക്കാര്‍ പ്രവര്‍ത്തിക്കും. ഭരണഘടനാപരമായി പ്രവര്‍ത്താക്കാന്‍ ബാധ്യസ്ഥതയുള്ള സര്‍ക്കാരിന് അതിന് വിരുദ്ധമായി പ്രവര്‍ത്തിക്കാനാവില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീരദേശ മേഖലയിലെ കരിമണല്‍ ഖനനം: മുഖ്യമന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഷോണ്‍ ജോര്‍ജ്  (1 hour ago)

ആരോഗ്യ വകുപ്പ് 152 പുതിയ തസ്തികകള്‍ അനുവദിച്ച് ഉത്തരവായി  (1 hour ago)

നാളെ മുതല്‍ മുന്‍ഗണനാ റേഷന്‍കാര്‍ഡിന് അപേക്ഷിക്കാം  (1 hour ago)

പിതാവിന്റെ ക്രൂരതയില്‍ ലഹരിക്കടിമയായ മകന്‍ കള്ളനുമായി: മകന്റെ പ്രവര്‍ത്തിയില്‍ ജീവിതം നഷ്ടപ്പെട്ട് ഒരമ്മയും മകളും  (1 hour ago)

കേസില്‍ ഒത്തുതീര്‍പ്പിനില്ലെന്ന് പരാതിക്കാരന്‍: സാമ്പത്തിക തട്ടിപ്പു കേസ് റദ്ദാക്കണമെന്ന ഹര്‍ജി ഹൈക്കോടതി തള്ളി  (1 hour ago)

നിപ്പ സമ്പര്‍ക്കപ്പട്ടികയില്‍ ഉയര്‍ന്ന റിസ്‌ക് വിഭാഗത്തിലെ ഒരാളെ ക്വാറന്റീനില്‍നിന്ന് ഒഴിവാക്കി  (1 hour ago)

സംസ്ഥാനത്ത് എട്ടു പേര്‍ക്ക് കൂടി ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു  (1 hour ago)

ഗാര്‍ഹിക സിലിണ്ടറുകള്‍ ബുക്ക് ചെയ്ത് 5 ദിവസമായിട്ടും സിലിണ്ടര്‍ ലഭിച്ചെങ്കില്‍ ബുക്കിങ് റദ്ദാകും  (2 hours ago)

കേരളത്തില്‍ മഴ വീണ്ടും കനക്കുന്നു  (2 hours ago)

സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് മൂന്നു മരണം  (2 hours ago)

ഓപ്പറേഷന്‍ സിന്ദൂരില്‍ വീരമൃത്യ വരിച്ച ആറ് സൈനികരുടെ പേരുകള്‍ പുറത്തുവിട്ട് കേന്ദ്രം  (2 hours ago)

കഞ്ചാവു കിട്ടിയതെന്ന ചോദ്യത്തിന് സ്‌കൂള്‍ വിദ്യാര്‍ഥികളുടെ മറുപടി കേട്ട പൊലീസ് ഞെട്ടി  (2 hours ago)

പിണറായി വിജയനെ ED വിളിപ്പിക്കും..! വീണ വിജയന്റെ പേര് പറഞ്ഞു..! ചോദ്യം ചെയ്യലിനിടെ പൊട്ടിക്കരഞ്ഞു..! തിങ്കളാഴ്ച്ച അറസ്റ്റ് ..!  (3 hours ago)

പ്രീമിയം റെസിഡൻസി ഉടമകൾക്ക് നിർബന്ധിത വർക്ക് പെർമിറ്റ് ഏർപ്പെടുത്തി സഊദി അറേബ്യ  (4 hours ago)

മാസപ്പടിപ്പടി കേസില്‍ പിണറായി പിടിയിലാകും നിര്‍ണായക തെളിവുമായി ഇഡി പിടിമുറുക്കുന്നു വീണ പൊട്ടിക്കരയുന്നു  (5 hours ago)

Malayali Vartha Recommends