പമ്പയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യാന്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

പ്രളയത്തെ തുടര്‍ന്ന് പമ്പയില്‍ അടിഞ്ഞു കൂടിയ മണല്‍ നീക്കം ചെയ്യുന്ന കാര്യത്തില്‍ സര്‍ക്കാര്‍ നയപരമായ തീരുമാനം എടുക്കണമെന്നും ഇക്കാര്യം വ്യാഴാഴ്ച അറിയിക്കണമെന്നും ഹൈക്കോടതിയുടെ നിര്‍ദ്ദേശം. പ്രളയത്തെത്തുടര്‍ന്നു ശബരിമലയിലും പമ്പയിലുമുണ്ടായ നാശനഷ്ടങ്ങള്‍ വ്യക്തമാക്കി ശബരിമല സ്‌പെഷ്യല്‍ കമ്മിഷണര്‍ നല്‍കിയ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് സ്വമേധയാ പരിഗണിക്കുന്ന ഹര്‍ജിയിലാണ് ഡിവിഷന്‍ ബെഞ്ച് നിര്‍ദ്ദേശം. കക്കി ഡാം തുറന്നു വിട്ടതിനെത്തുടര്‍ന്ന് പമ്പാ തീരത്ത് നാലു കിലോമീറ്ററോളം ദൂരത്തില്‍ മണല്‍ അടിഞ്ഞു കൂടിയിരുന്നു. പത്തടിയോളം ഉയരത്തില്‍ മണലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇത് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനാവുമോയെന്നാണ് ഡിവിഷന്‍ ബെഞ്ച് ആരായുന്നത്.
ഇന്നലെ വിഷയം പരിഗണിച്ചപ്പോള്‍ സ്വാഭാവികമായി അടിഞ്ഞു കൂടിയ മണലാണിതെന്ന നിലപാടാണ് വനം വകുപ്പിനുള്ളതെന്ന് സര്‍ക്കാര്‍ അഭിഭാഷകന്‍ വ്യക്തമാക്കി. തുടര്‍ന്നാണ് ഇക്കാര്യത്തില്‍ നയപരമായ തീരുമാനം വേണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചത്. ജലസേചനവകുപ്പ്, ദേവസ്വം ബോര്‍ഡ്, വനംവകുപ്പ് തുടങ്ങി വിവിധ വിഭാഗങ്ങളെക്കൂടി പരിഗണിച്ച് തീരുമാനമെടുക്കണമെന്നും ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
https://www.facebook.com/Malayalivartha























