യൂത്ത് ഒളിമ്പിക് ഗെയിംസില്‍ വെയ്റ്റ്‌ലിഫ്റ്റില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുംഗക്ക് സ്വര്‍ണ്ണ മെഡല്‍

യൂത്ത് ഒളിമ്പിക് ഗെയിംസില്‍ വെയ്റ്റ്‌ലിഫ്റ്റില്‍ ഇന്ത്യയുടെ ജെറെമി ലാല്‍റിന്നുംഗക്ക് സ്വര്‍ണ്ണ മെഡല്‍. യൂത്ത് ഒളിമ്പിക്‌സ് ചരിത്രത്തില്‍ ഇന്ത്യയുടെ ആദ്യത്തെ സ്വര്‍ണ്ണ മെഡലാണിത്. പുരുഷന്മാരുടെ 62 കിലോഗ്രാം വെയ്റ്റ്‌ലിഫ്റ്റിങ്ങിലാണ് 15 വയസുകാരനായ ജെറെമിയുടേ നേട്ടം. ഐസ്വാളില്‍ നിന്നുള്ള ഈ കൗമാരക്കാരന്‍ 274 കി.ഗ്രാം (124 കി.ഗ്രാം +150 കി.ഗ്രാം) ഭാരമാണ് ഉയര്‍ത്തിയത്.
നേരത്തേ ഏഷ്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ ജെറെമി വെള്ളിയും വെങ്കലവും നേടിയിരുന്നു.ചൈനയിലെ നാന്‍ജിങ് യൂത്ത് ഒളിമ്പിക്‌സിലാണ് ഇതിന് മുമ്പ് ഇന്ത്യയുടെ ഏറ്റവും മികച്ച പ്രകടനം നടന്നത്. രണ്ട് മെഡലുകളാണ് ചൈനയില്‍ ഇന്ത്യ നേടിയത്.
https://www.facebook.com/Malayalivartha























