ജീവനക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കൂടി കണക്കിലെടുക്കണം... സാലറി ചലഞ്ച് പദ്ധതിയില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യുന്നതിന്റെ പേരില്‍ നിര്‍ബന്ധിത പിരിവ് അനുവദിക്കാനാകില്ലെന്ന് ഹൈക്കോടതി വാക്കാല്‍ വ്യക്തമാക്കി. സാലറി ചലഞ്ചിന് നിര്‍ബന്ധിത പിരിവിന്റെ സ്വഭാവം ഉണ്ടെന്നും കോടതി വ്യക്തമാക്കി.
ജീവനക്കാരുടെ സാമ്പത്തിക പ്രയാസങ്ങള്‍ കൂടി കണക്കിലെടുത്ത് വേണം സര്‍ക്കാര്‍ സാലറി ചലഞ്ച് നടത്തേണ്ടത്.
പല ജീവനക്കാരും സാലറി ചലഞ്ചിന് വിസമ്മതിക്കുന്നത് തങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്തായിരിക്കും. അത്തരക്കാരെ നിര്‍ബന്ധിക്കുന്നത് ശരിയായ രീതിയല്ല. സാലറി ചലഞ്ചില്‍ പങ്കെടുക്കാത്തവരുടെ പേരുകള്‍ പുറത്ത് വിടുന്നതോ മറ്റേതെങ്കിലും തരത്തില്‍ അവരുടെ വിവരങ്ങള്‍ പുറത്ത് വിടുന്നതോ ജീവനക്കാരുടെ ആത്മാഭിമാനത്തെ മുറിവേല്‍പിക്കുന്നതാണെന്നും ചീഫ് ജസ്റ്റിസ് അദ്ധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് പറഞ്ഞു.
സാലറി ചലഞ്ച് പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യാത്തവരുടെ പട്ടിക തയ്യാറാക്കുന്നതെന്തിനാണെന്ന് ഹൈക്കോടതി നേരത്തെ ആരാഞ്ഞിരുന്നു.
"
https://www.facebook.com/Malayalivartha
























